ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമാണ് ലെക്സസ്. ലെക്സസ് നിരയിലെ മികച്ച കാറുകളിലൊന്നാണ് ES300h. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

നിലവില്‍ ലെക്സസ് ES300h -ന്റെ ഏഴാം തലമുറയാണ് വിപണിയില്‍ ഉള്ളത്. ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. 2020 -ല്‍ ബിഎസ് VI നിര്‍ബന്ധമാക്കുന്നതോടെ വാഹനത്തിന്റെ എഞ്ചിന്‍ ബിഎസ് VI -എഞ്ചിന്‍ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

അതേസമയം എഞ്ചിനില്‍ മാറ്റം വരുത്തുന്നതിനൊപ്പം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. മികച്ച രൂപകല്‍പ്പനയും ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് ലെക്സസ് ES300h -ന്റെ നിര്‍മാണം.

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ലെക്‌സസിന്റെ സിഗ്നേച്ചര്‍ സ്പിന്‍ഡില്‍ ഗ്രില്ലാണ് ES300h -നും. L ആകൃതിയിലുള്ള മാര്‍ക്കര്‍ ലൈറ്റുകള്‍ എല്‍ഇഡി ഹെഡ്‌ലാമ്പിനോട് ചേര്‍ന്നണതാണ് മുന്‍വശം. 18 ഇഞ്ച് അലോയ് വീലുകള്‍ കാറിന്റെ രൂപം എടുത്തുകാണിക്കും.

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ടച്ച്പാഡ് മുഖേന പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണമായും ക്രമീകരിക്കാവുന്ന ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ചൂടു പകരുന്ന മുന്‍നിര സീറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകള്‍ എന്നിങ്ങനെ നീളും വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

നാലാം തലമുറ ലെക്സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റത്തിനൊപ്പം 2.5 ലിറ്റര്‍, നാലു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 215 bhp കരുത്ത് നല്‍കും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡില്‍ വാഹനം ഓടിക്കാം. 22.37 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നു.

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

യൂറോ VI മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഹൈബ്രിഡ് ഇലക്ട്രിക്ക് സംവിധാനത്തിലാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. 10 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-തെഫ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സൗകര്യങ്ങളും വാഹനത്തിലുണ്ട്.

Most Read: വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്‌സസ് ES300h സെഡാന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് മോഡലുകളുമായാണ് പുതിയ ലെക്‌സസ് ES300h -ന്റെ മത്സരം.

Most Read: സിയാസിൽ ഓട്ടോമാറ്റിക്ക് ട്രങ്ക് ഓപ്പണർ അവതരിപ്പിച്ച് മാരുതി സുസുക്കി

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

അതേസമയം ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലെക്‌സസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചെറു ഹാച്ച്ബാക്ക് മോഡലായിരിക്കും ഇലക്ട്രിക് കരുത്തില്‍ ലെക്‌സസ് ആദ്യം വിപണിയില്‍ അവതരിപ്പിക്കുക. 2015 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച LF-SA കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ നിര്‍മാണം.

Most Read: ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍; വീഡിയോ

ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഭാവി ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടോള്‍, ബോക്‌സി ശൈലിയിലായിരിക്കും വാഹനത്തിന്റെ രൂപകല്പന. എന്നാല്‍ ആദ്യ ഇലക്ട്രിക്ക് മോഡലിന്റെ ടെക്‌നിക്കല്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.

Source: Indianautosblog

More from DriveSpark

Article Published On: Thursday, October 24, 2019, 10:37 [IST]
English summary
Lexus ES300h getting BS-VI upgrade soon. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X