ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

വിപണിയിലെ മാന്ദ്യത്തിനിടെയിലും, ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് വാഹന വിപണി. നവരാത്രി, ദസറ, ധനത്രയോദശിയായ തുടങ്ങിയ ദിനങ്ങളാലാണ് വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 മുതല്‍ 7 ശതമാനം വരെയാണ് വില്‍പ്പന ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ വില്‍പ്പനയില്‍ തുടര്‍ച്ചയായി ഇടിവ് സംഭവിച്ചതിന് ശേഷമാണ് വില്‍പ്പനയില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

അതേസമയം ഇരുചക്രവാഹന വിപണിയില്‍ ഉത്സവ നാളിലെ വര്‍ധനവ് ഉണ്ടായില്ലെന്നു തന്നെയാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍മാസങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചു. നവരാത്രി, ദസറ നാളുകളില്‍ മാരുതി സുസുക്കി 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

ഹ്യുണ്ടായി 10 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി. ധനത്രയോദശിയ നാളില്‍ വാഹനത്തിന്റെ വിതരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ധനത്രയോദശി നാളില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ 100 ശതമാനത്തിന്റെ വര്‍ധനവാണ് മഹീന്ദ്രയ്ക്ക് ലഭിച്ചത്.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

നവരാത്രിക്കും, ദസറയ്ക്കും ഇടയിലുള്ള കാലയളവില്‍ ഹ്യുണ്ടായി 25,000 വാഹനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ മാരുതി 60,000 കാറുകള്‍ പത്ത് ദിവസ കാലയളവില്‍ വിറ്റഴിച്ചു. ആഡംബര കാര്‍ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

മെര്‍സിഡീസ് ബെന്‍സ് നവരാത്രി, ദസറ നാളുകളില്‍ 200 കാറുകള്‍ വിറ്റഴിച്ചു. അതോടൊപ്പം ധനത്രയോദശി നാളില്‍ 600 കാറുകളുടെ വില്‍പ്പന നടന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്നുമാസത്തേക്കുള്ള GLE എസ്‌യുവി വിറ്റഴിച്ചെന്നും കമ്പനി അറിയിച്ചു.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

3,000 വാഹനങ്ങളുടെ വില്‍പ്പനയാണ് ഈ നാളുകളില്‍ എംജി മോട്ടോഴ്‌സിന് ലഭിച്ചത്. സാമ്പത്തിക മാന്ദ്യം തകര്‍ത്ത വാഹന വിപണിക്ക് ഇതുവരെ കരകയറാനായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ആഭ്യന്തര വാഹന വ്യാപാരം ഇടിഞ്ഞ് 22.41 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്.

Most Read: ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

കഴിഞ്ഞ വര്‍ഷം സെപ്തംബറിനെ അപേക്ഷിച്ച് 5,79,130 യൂണിറ്റിന്റെ കുറവാണ് വില്‍പനയില്‍ ഉണ്ടായിട്ടുള്ളത്. യാത്രാവാഹന വില്‍പന 23.7 ശതമാനം ഇടിഞ്ഞ് 2,23,317 യൂണിറ്റായി കുറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ 22.09 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Most Read: ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

മീഡിയം, ഹെവി വ്യാപാര വാഹന വിപണിയില്‍ 62 ശതമാനമാണ് ഇടിവ്. 2018 സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 24,355 യൂണിറ്റിന്റെ കുറവ്.

Most Read: ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

വാഹന വിപണിയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്‌തെന്നും ശാക്തീകരണ നടപടി ആവശ്യമെങ്കില്‍ പ്രതിനിധികള്‍ക്ക് അറിയിക്കാമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. വാഹന വിപണിയെ ഉത്തേജിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏത് മേഖലയിലെ പ്രശ്‌നങ്ങളിലും ചര്‍ച്ചയാകാമെന്നും മന്ത്രി പറഞ്ഞു.

ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

19 വര്‍ഷത്തിനിടയിലെ മേഖലയിലെ ഏറ്റവും മോശമായ മാന്ദ്യമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 300 -ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്നാണ് സിയാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 29, 2019, 19:08 [IST]
English summary
Car Sales Pick Up During Festive Season. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X