തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

2019 ജനുവരി മാസത്തില്‍ നടന്ന വില്‍പ്പനയുടെ കണക്കുകള്‍ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. വില്‍പ്പന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന പ്രകാരം, 2018 ഡിസംബര്‍ മാസത്തിലെ മികവ് തുടരാന്‍ ജനുവരി മാസത്തിലെ വില്‍പ്പനയ്ക്കായില്ല എന്നാണ്.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

വില്‍പ്പനയില്‍ ഹോണ്ട, നിസാന്‍ എന്നീ കമ്പനികള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചപ്പോള്‍ മാരുതി സുസുക്കി, മഹീന്ദ്ര എന്നീ കമ്പനികള്‍ക്ക് വില്‍പ്പനയില്‍ നാമമാത്രമായ വളര്‍ച്ചയാണുണ്ടായത്. എന്നാല്‍, ബാക്കിയുള്ള വാഹന നിര്‍മ്മാതാക്കള്‍ക്കെല്ലാം തന്നെ തങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവ് തന്നെയാണുണ്ടായിരിക്കുന്നത്. ബാഹ്യമായ ഘടകങ്ങളാണ് ഈ ഇടിവിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

മാരുതി സുസുക്കി

2019 ജനുവരി മാസത്തിലെ മാരുതിയുടെ വില്‍പ്പനയെന്നത് 1,39,440 യൂണിറ്റാണ്. കഴിഞ്ഞ മാസത്തെക്കാളും 0.2 ശതമാനം മാത്രമാണ് മാരുതി വാഹന വില്‍പ്പനയിലെ വളര്‍ച്ച. കയറ്റുമതിയുടെ കാര്യത്തിലാണെങ്കില്‍ 11 ശതമാനത്തിന്റെ ഇടിവാണ് കമ്പനിയ്ക്കുണ്ടായിരിക്കുന്നത്.

Most Read:അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

2018 ജനുവരിയില്‍ കമ്പനി 10,751 യൂണിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ടെങ്കില്‍ പോയ മാസം ഇത് 9,571 യൂണിറ്റായി ചുരുങ്ങി. അടുത്തിടെയാണ് മാരുതി സുസുക്കി പുതിയ വാഗണ്‍ആര്‍, 2019 ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിച്ചത്. പുത്തന്‍ വാഗണ്‍ആറും ബലെനോ ഫെയ്‌സ്‌ലിഫ്റ്റും വിപണി കീഴടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് 16,000 ബുക്കിംഗുകള്‍ തികച്ച വാഗണ്‍ആറിലാണ് കമ്പനിയ്ക്ക് ഏറെ പ്രതീക്ഷയുള്ളത്.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ

പോയ വര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് വളരെ നേരിയ വളര്‍ച്ച മാത്രമാണ് ഹ്യുണ്ടായി മോട്ടോര്‍സിനും ഉണ്ടായിരിക്കുന്നത്. 2018 ജനുവരിയില്‍ 45,508 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചതെങ്കില്‍ ഈ വര്‍ഷമിത് 45,803 യൂണിറ്റാണ്. അതായത് 0.6 ശതമാനം വളര്‍ച്ച.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

പുത്തന്‍ സാന്‍ട്രോ, ഗ്രാന്‍ഡ് i10, എലൈറ്റ് i20 ക്രെറ്റ, പുതുതലമുറ വെര്‍ന എന്നിവയാണ് കമ്പനിയ്ക്ക് വില്‍പ്പന കൂട്ടാന്‍ കാര്യമായി സഹായകമായ മോഡലുകള്‍.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

മഹീന്ദ്ര

മഹീന്ദ്രയുടെ പാസഞ്ചര്‍ ശ്രേണി കാറുകളാണ് വില്‍പ്പനയില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ കമ്പനിയുടെ വില്‍പ്പന 22,360 ആയിരുന്നെങ്കില്‍ നിലവിലിത് 22,399 ആണ്. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ 7 ശതമാനത്തിന്റെ മോശമല്ലാത്ത വളര്‍ച്ച കമ്പനി കൈവരിച്ചിച്ചുണ്ട്.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

കമ്പനിയുടെ ആകെ വാഹന വില്‍പ്പന നോക്കിയാല്‍, 2018 ജനുവരിയില്‍ 52,063 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ടെങ്കില്‍ 2019 ജനുവരിയിലിത് 55,722 ആയി കൂടിയിട്ടുണ്ട്. തങ്ങളുടെ പുത്തന്‍ എസ്‌യുവിയായ XUV300 -യുടെ ലോഞ്ചിന്റെ തിരക്കിലാണ് കമ്പനി.

Most Read:വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

ഹോണ്ട

23 ശതമാനം വളര്‍ച്ച കൈവരിച്ച് വില്‍പ്പനയില്‍ കാര്യമായ ഇടിവൊന്നും വരാതെ സൂക്ഷിച്ച ഹോണ്ട തന്നെയാണ് ഇക്കൂട്ടത്തില്‍ മുമ്പന്‍. പോയ വര്‍ഷം 14,838 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനി ഈ വര്‍ഷം ജനുവരിയില്‍ വിറ്റത് 18,261 യൂണിറ്റ്. നിലവില്‍ പുത്തന്‍ സിവിക് വിപണിയിലെത്തിക്കാനിരിക്കുകയാണ് ഹോണ്ട.

തുടക്കത്തിലെ കാലിടറി കാര്‍ കമ്പനികള്‍, നേട്ടം കൊയ്തത് ഹോണ്ടയും നിസാനും

ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ വില്‍പ്പനയില്‍ 11 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 20,055 യൂണിറ്റ് വിറ്റ കമ്പനി ഈ വര്‍ഷത്തില്‍ വിറ്റത് 17,826 യൂണിറ്റ് മാത്രമാണ്. കയറ്റുമതി വില്‍പ്പനയാവട്ടെ 37 ശതമാനം ഇടിയുകയും ചെയ്തു. പുത്തന്‍ എസ്‌യുവിയായ ഹാരിയറിനെ കമ്പനി പുറത്തിറക്കയത് ഈയിടെയാണ്.

Brands January 2019 January 2018 Growth
Maruti Suzuki 139,440 139,189 0.20%
Hyundai 45,803 45,508 1%
Mahindra 22,399 22,360 0%
Honda Cars India 18,261 14,838 23%
Tata Motors 17,404 20,055 -13%
Toyota 11,221 12,351 -9%
Ford 7,700 9,450 -19%
Renault 5,825 6,919 -16%
Volkswagen 2,803 3,401 -18.00%
Nissan 1,500 966 55%

Most Read Articles

Malayalam
English summary
Car Sales Report January 2019: Major Slump In Sales Across Most Brands In India: read in malayalam
Story first published: Monday, February 4, 2019, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X