സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

2019 സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ നാല് ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കാനായെന്ന് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പാസഞ്ചര്‍ വാഹന നിരയില്‍ 2,550 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചതെന്നും കമ്പനി അറിയിച്ചു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ മാസമാണ് പോളോ, വെന്റോ പതിപ്പുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ പതിപ്പുകള്‍ക്ക് വില്‍പ്പന ഉയര്‍ത്താന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പതിപ്പുകള്‍ എത്തിയതോടെ 2,000 അധികം പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യയില്‍ വരാന്‍ പോകുന്ന 2.0 പദ്ധതിയുടെ ഭാഗമായി തങ്കളുടെ ബ്രാന്‍ഡിനെയും കമ്പനി നവീകരിക്കാന്‍ ഒരുങ്ങുകയാണ്. 2020 -ഓടെ അഞ്ച് പുതിയ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

ചെലവ് കുറഞ്ഞ MQB A0 പ്ലാറ്റ്‌ഫോമിലാകും പുതിയ വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നത്. അതിനൊപ്പം തന്നെ ഡീസല്‍ കാറുകള്‍ക്കായി അഞ്ച് വര്‍ഷത്തെ വാറണ്ടിയും, 4EVER കെയര്‍ പ്രോഗ്രാമും കമ്പനി പ്രഖ്യാപിചിട്ടുണ്ട്. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് പോളോ, വെന്റോ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

പോളോ ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ പതിപ്പിന് 5.82 ലക്ഷം രൂപയും, വെന്റോ ഫെയ്സ്ലിഫ്റ്റിന് 8.76 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. പരിഷ്‌കരിച്ച ഫെയ്സ് ലിഫ്റ്റ് മോഡലുകള്‍ക്ക് പുതിയ GT ലൈന്‍ വകഭേതവും കമ്പനി നല്‍കുന്നു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

മുമ്പുള്ളതിനേക്കാള്‍ വാഹനത്തെ ഇത് കൂടുതല്‍ സ്പോര്‍ടിയും ആകര്‍ഷകവുമാക്കുന്നു. സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തില്‍ ഇരു വാഹനങ്ങളും ലഭ്യമാവും. പുതിയ നിറത്തിനൊപ്പം തന്നെ ഒരുപിടി മാറ്റങ്ങളും ഇരു മോഡലുകളിലും നല്‍കി എന്നതും വാഹനത്തിന്റെ വില്‍പ്പനയില്‍ നേട്ടം കൊയ്യാന്‍ കമ്പനിക്ക് സാധിച്ചു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

2020 -ഓടെ എസ്‌യുവി നിര വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ടിഗ്വാന്‍ ഓള്‍സ്പേയ്സ്, ടി-റോക്ക്, ടി-ക്രോസ്, ടൂറങ് എന്നിങ്ങനെ നാല് എസ്‌യുവികളെ നിരത്തിലെത്തിക്കാനാണ് നീക്കം. ടിഗ്വാനാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഏക ഫോക്‌സ്‌വാഗണ്‍ എസ്‌യുവി.

Most Read: പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

അന്തര്‍ദേശീയ വിപണിയില്‍ 10 -ന് മുകളില്‍ എസ്‌യുവികള്‍ ഫോക്‌സ്‌വാഗണുണ്ട്. ഓരോ ഉപഭോക്താവിന്റെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങും വിധം ഒരു എസ്‌യുവി രൂപപ്പെടുത്താന്‍ കഴിഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ വലിയൊരു കുതിപ്പ് സൃഷ്ടിക്കാന്‍ കമ്പനിക്ക് സഹായകമായി.

Most Read: ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ റെനോ പുറത്തിറക്കി

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

അന്താരാഷ്ട്ര വിപണിയിലെ ഈ എസ്‌യുവി തരംഗം ഇന്ത്യന്‍ വിപണിയിലും ആവര്‍ത്തിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് നിര്‍മാതാക്കള്‍. നേരത്തെ തന്നെ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്പേസിനെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ടിഗ്വാന്റെ ഇത്തിരി നീളം കൂടിയ പതിപ്പാണ് ടിഗ്വാന്‍ ഓള്‍സ്പേസ്. ഇന്ത്യയിലേക്ക് തീരുമാനിച്ചിട്ടുള്ള എസ്‌യുവികളില്‍ ആദ്യം പുറത്തിറങ്ങാന്‍ പോവുന്നതും ഓള്‍സ്പേസാണ്. സ്‌കോഡ കോഡിയാക്കിന് കരുത്ത് നല്‍കുന്ന അതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും ഓള്‍സ്പേസിനും കരുത്തേകുക.

More from DriveSpark

Article Published On: Wednesday, October 2, 2019, 11:00 [IST]
English summary
Car Sales September 2019: Volkswagen India Record Growth. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X