പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യയില്‍ തങ്ങളുടെ വേരുറപ്പിക്കാന്‍ എസ്‌യുവികളുടെ ഒരു നീണ്ട നിര തന്നെ പുറത്തിറക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍. ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ എസ്‌യുവികളും ഹാച്ച്ബാക്കുകളും വളരെ പ്രിയപ്പെട്ടതാണ്. ഹാച്ച്ബാക്ക് രംഗം കൈകാര്യം ചെയ്യാന്‍ പോളോ ഉള്ളയിടത്തോളം കാലം ഫോക്‌സ്‌വാഗണ്‍ എസ്‌യുവി രംഗത്തേക്ക് ശ്രദ്ധ തിരിക്കുകയാണ്. അതിനായി ടിഗ്വാന്‍ ഓള്‍സ്‌പേയ്‌സ്, ടി-റോക്ക്, ടി-ക്രോസ്, ടൂറങ് എന്നിങ്ങനെ നാല് എസ്‌യുവികളെ നിരത്തിലെത്തിക്കാനാണ് നീക്കം.

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ടിഗ്വാനാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഏക ഫോക്‌സ്‌വാഗണ്‍ എസ്‌യുവി. അന്തര്‍ദേശീയ വിപണിയില്‍ 10 -ന് മുകളില്‍ എസ്‌യുവികള്‍ ഫോക്‌സ്‌വാഗണുണ്ട്. ഓരോ ഉപഭോക്താവിന്റെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങും വിധം ഒരു എസ്‌യുവി രൂപപ്പെടുത്താന്‍ കഴിഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ വലിയൊരു കുതിപ്പ് സൃഷ്ടിക്കാന്‍ കമ്പനിക്ക് സഹായകമായി.

അന്താരാഷ്ട്ര വിപണിയിലെ ഈ എസ്‌യുവി തരംഗം ഇന്ത്യന്‍ വിപണിയിലും ആവര്‍ത്തിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ജെര്‍മെന്‍ നിര്‍മാതാക്കള്‍.

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

മുമ്പ് തന്നെ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസിനെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ടിഗ്വാന്റെ ഇത്തിരി നീളം കൂടിയ പതിപ്പാണ് ടിഗ്വാന്‍ ഓള്‍സ്‌പേസ്. ഇന്ത്യയിലേക്ക് തീരുമാനിച്ചിട്ടുള്ള എസ്‌യുവികളില്‍ ആദ്യം പുറത്തിറങ്ങാന്‍ പോവുന്നതും ഓള്‍സ്‌പേസാണ്.

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

സ്‌കോഡ കോഡിയാക്കിന് കരുത്ത് നല്‍കുന്ന അതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും ഓള്‍സ്‌പേസിനും കരുത്തേകുക. 148 bhp കരുത്തും 340Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ പോളോ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ഒരു ക്രോസോവറാണ് ടി-റോക്ക്. പോളോയേക്കാള്‍ ഒരുപടി ഉയരത്തില്‍ റൈഡ് ചെയ്യുന്ന എന്നാല്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ക്രോസോവറാണിത്. ടിഗ്വാനിലും 252 mm നീളം കുറവാണ് ടി-റോക്കിന് അതിനാല്‍ തന്നെ അത്രയും വലുപ്പമേറിയ ഒരു വാഹനമല്ലിത്.

Most Read: HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണില്‍ നിന്നും വന്നിട്ടുള്ള മസ്‌കുലറും ഏറ്റവും ഫ്രഷ് ഡിസൈനാണ് ടി-റോക്കിന്റേത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും, സുരക്ഷയും വാഹനം പ്രധാനം ചെയ്യുന്നു. 150bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ TSI എഞ്ചിനാണ് ടി-റോക്കിന് കരുത്ത് നല്‍കുക. 23 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

Most Read: ഇന്ത്യയില്‍ 12 പുത്തന്‍ കാറുകള്‍ പുറത്തിറക്കാന്‍ ടൊയോട്ട

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യക്കായി നീക്കിവച്ച വമ്പനാണ് ടി-ക്രോസ്. അന്താരാഷ്ട്ര വിപണിയില്‍ പോളോ ഉപയോഗിക്കുന്ന MQB AO പ്ലാറ്റ്‌ഫോമാണ് വാഹനത്തിന്. ഇന്ത്യന്‍ വിപണിയിലെത്തുന്ന വാഹനം മറ്റ് വിപണികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും. 130 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ TSI ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്ത പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ TSI എഞ്ചിന്‍ എന്നിവയാണ് ടി-ക്രോസിന്റെ ഹൃദയം. നിലവിലുള്ള ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, വരാനിരിക്കുന്ന കിയ സെല്‍ടോസ് എന്നിയാവും ടി-ക്രോസിന്റെ എതിരാളികള്‍.

Most Read: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ടൂറങ് ബാഡ്ജ് ഇന്ത്യക്ക് അന്യമല്ല. 2008 മുതല്‍ 2013 വരെ വിപണിയിലുണ്ടായിരുന്ന പ്രീമിയം എസ്‌യുവി. കുറഞ്ഞ വില്‍പ്പനയും വിപണിയിലെ മത്സരവും കാരണം വിടവാങ്ങേണ്ടി വന്നതാണ് ടൂറങിന്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ വിപണി ടൂറങിനായി പ്രാപതമാണ് എന്ന വിശ്വാസത്തിലാണ് ഫോക്‌സ്‌വാഗണ്‍.

പുത്തന്‍ നാല് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

ഓഡി, പോര്‍ഷേ, ലംബോര്‍ഗിനി, ബെന്‍ലി, ഫോക്‌സ്‌വാഗണ്‍ എന്നിവ ഒരുപോലെ പങ്ക് വയ്ക്കുന്ന MLB Evo പ്ലാറ്റഫോമാണ് ടൂറിങ് ഉപയോഗിക്കുന്നത്. ഒരേ വിലയില്‍ കൂടുതല്‍ പ്രീമിയം ബ്രാന്റില്‍ നിന്നും ബ്രാന്റെഡ് കാറുകള്‍ ലഭിക്കുമെന്നതാണ് ടൂറിങ് നേരിട്ട ഏറ്റവും പ്രധാന പ്രശ്‌നം. ഇത്തവണയും അതേ പ്രശ്‌നം ടൂറിങിന് നേരിടേണ്ടി വരും.

Source: Autocar India

Most Read Articles

Malayalam
English summary
Volkswagen India To Launch Four New SUVs: Touareg, Tiguan Allspace, T-Roc & T-Cross. Read More: Malayalam.
Story first published: Wednesday, June 19, 2019, 19:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X