HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട
ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, തങ്ങളുടെ നിരയിലെ പുത്തന്‍ എസ്‌യുവിയായ HR-V -യെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയുള്ളതായി മുമ്പ് പ്രസ്താവിച്ചിരുന്നു. ഒട്ടും വൈകാതെ തന്നെ പുതിയ HR-V എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന വാര്‍ത്തകള്‍ക്ക് ആധികാരികത നല്‍കിക്കൊണ്ട് ഇപ്പോഴിതാ ഹോണ്ട HR-V -യുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവിയുടെ ചിത്രങ്ങളാണ് പുറത്തെത്തിയത്. വീലുകളുള്‍പ്പടെ എസ്‌യുവിയുടെ ബോഡി പൂര്‍ണ്ണമായി ആവരണം ചെയ്ത നിലയിലാണുള്ളത്. ഇക്കാരണത്താല്‍ തന്നെ എസ്‌യുവിയുടെ കൂടുതല്‍ ഡിസൈന്‍ സവിശേഷതകള്‍ വ്യക്തമാവുന്നില്ല.

എങ്കിലും മൂന്നാം തലമുറ ഹോണ്ട CR-V -യെ അനുസ്മരിപ്പിക്കുന്ന ആകാരമാണ് എസ്‌യുവിയില്‍ കാണാനാവുന്നത്. പുറകു വശത്തെ ഏതാനും ഡിസൈനുകളും ടെയില്‍ഗേറ്റുമാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്ന ഘടകങ്ങള്‍.

ഉയര്‍ന്ന നിലയിലുള്ള വിന്‍ഡോ ലൈനും ചാഞ്ഞിറങ്ങുന്ന റൂഫ് ലൈനും വിന്‍ഡ്‌സ്‌ക്രീനുമാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്ന ഡിസൈന്‍ വിശേഷങ്ങള്‍.

കോമ്പാക്റ്റ് എസ്‌യുവി ആയതിനാല്‍ തന്നെ ശ്രേണിയിലെ പ്രമുഖരോടാവും ഹോണ്ട HR-V കൊമ്പുകോര്‍ക്കുക. ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍ എന്നീ പ്രമുഖരുള്‍പ്പെട്ട കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയില്‍ കനത്ത മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

മാത്രമല്ല, ഇക്കൂട്ടത്തിലേക്ക് ബ്രിട്ടീഷ് ഓട്ടോമോട്ടിവ് ബ്രാന്‍ഡായ എംജി മോട്ടോര്‍ നിരയില്‍ നിന്നുള്ള ഹെക്ടര്‍ എസ്‌യുവി കൂടി ഉടനെത്തും.
Most Read: ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയിലേക്ക് ഹോണ്ട HR-V കൂടി എത്തുമെന്നുള്ള വാര്‍ത്ത അത്യന്തം ആകാംക്ഷയോടെയാണ് വാഹനപ്രേമികള്‍ നോക്കിക്കാണുന്നത്.
Most Read: ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂണിറ്റായിട്ടാവും പുതിയ HR-V എസ്‌യുവിയെ ഹോണ്ട ഇന്ത്യയിലെത്തിക്കുക. ഏതാണ്ട് ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ ഹോണ്ട HR-V എസ്‌യുവിയുടെ വിപണി അരങ്ങറ്റം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Most Read: റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

എസ്‌യുവിയുടെ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഹോണ്ട സിറ്റിയിലുള്ള 1.5 ലിറ്റര്‍ i-VTec എഞ്ചിന്‍ തന്നെയാവും HR-V -യിലും കമ്പനി തുടരാന്‍ സാധ്യത. 2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിലവില്‍ വരാനിരിക്കെ ഇവ പാലിച്ചു കൊണ്ടുള്ള എഞ്ചിന്‍ തന്നെയാവും HR-V എസ്‌യുവിയില്‍ ഹോണ്ട ഒരുക്കുക.
Source: Auto NDTV


Click it and Unblock the Notifications








