റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ജൂണ്‍ മാസം കാറുകള്‍ക്ക് വലിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് റെനോയും രംഗത്ത്. വില്‍പ്പന മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ കാറുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി പിടിച്ചുനില്‍ക്കാനാണ് റെനോയുടെ ശ്രമം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് കമ്പനി വിലക്കിഴിവ് നല്‍കുന്നത്. ഈ അവസരത്തില്‍ ജൂണ്‍ മാസം റെനോ കാറുകളിലെ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഇവിടെ പരിശോധിക്കാം.

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

റെനോ ക്വിഡ്

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രാരംഭ കാറാണ് ക്വിഡ്. രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന റെനോ കാറും ക്വിഡുതന്നെ. ഹാച്ച്ബാക്കിന്റെ പ്രചാരം കൂട്ടാനായി ജൂണില്‍ ഒരുപിടി ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ക്വിഡില്‍ മൂന്ന്, നാല് വര്‍ഷത്തേക്കുക്കൂടി റെനോ വാറന്റി നീട്ടി നല്‍കും.

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഒപ്പം കാറിന്റെ 800 സിസി പതിപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലിശരഹിത വായ്പയും കമ്പനി ഏര്‍പ്പാടാക്കിയിട്ടുണ്ട്. 18 മാസം കാലാവധിയില്‍ 1.85 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭിക്കുക. സമാനമായി 1.0 ലിറ്റര്‍ ക്വിഡ് പതിപ്പില്‍ 2.35 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വായ്പാ കാലാവധി 18 മാസംതന്നെ.

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

റെനോ ലോഡ്ജി

റെനോ നിരയില്‍ പ്രചാരം ഇടിഞ്ഞുകൊണ്ടിരിക്കുന്ന കാറുകളില്‍ ഒന്നാണ് ലോഡ്ജി. മഹീന്ദ്ര മറാസോയ്ക്കും മാരുതി എര്‍ട്ടിഗയ്ക്കും മുന്നില്‍ റെനോ ലോഡ്ജി അമ്പെ പരാജയപ്പെടുന്നു. എന്തായാലും പുതിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ലോഡ്ജിയിലേക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധക്ഷണിക്കുമെന്നാണ് റെനോയുടെ കണക്കുകൂട്ടല്‍.

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

നിലവില്‍ 30,000 രൂപ വരെ വിലക്കിഴിവ് ലോഡ്ജിക്ക് കമ്പനി നല്‍കുന്നുണ്ട്. ലോഡ്ജിയുടെ സ്റ്റാന്‍ഡേര്‍ഡ്, RXe പതിപ്പുകളില്‍ വിലക്കിഴിവ് ലഭിക്കും. ഏറ്റവും ഉയര്‍ന്ന ലോഡ്ജി സ്‌റ്റെപ്പ്‌വേ വകഭേദത്തിന് മാത്രം ഡിസ്‌കൗണ്ട് റെനോ നല്‍കുന്നില്ല. പകരം ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സ് ഈ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

Most Read: ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

റെനോ ഡസ്റ്റര്‍

ഒരുകാലത്ത് റെനോയുടെ ശക്തനായ പോരാളിയായിരുന്നു ഡസ്റ്റര്‍. പക്ഷെ ഹ്യുണ്ടായി ക്രെറ്റയുടെ വരവോടെ ഡസ്റ്ററിന്റെ പ്രതാപകാലം അവസാനിച്ചു. പുതുതലമുറ ഡസ്റ്ററിലൂടെ രണ്ടാംവരവ് നടത്താനാണ് റെനോയുടെ പദ്ധതി. ഇതിന് മുന്നോടിയായി ഇപ്പോഴുള്ള ഡസ്റ്റര്‍ യൂണിറ്റുകള്‍ വിറ്റുതീര്‍ക്കണം. ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തി ജൂണില്‍ 1.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ഡസ്റ്റര്‍ ഡീസല്‍ മോഡലുകളില്‍ റെനോ പ്രഖ്യാപിച്ചിരിക്കുകയാണ്.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഇതിന് പുറമെ 40,000 രൂപയുടെ ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ആവശ്യക്കാര്‍ക്ക് 7.27 ലക്ഷം രൂപയുടെ പലിശരഹിത വായ്പയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പാ കാലവധി 18 മാസം. ഡസ്റ്റര്‍ ഡീസല്‍ എഎംടി പതിപ്പിലും ചിത്രം ഏറെ വ്യത്യസ്തമല്ല.

Most Read: കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

40,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, പലിശരഹിത വായ്പ (18 മാസം കാലാവധി) എന്നിവ ഡസ്റ്റര്‍ ഡീസല്‍ എഎംടിയില്‍ ഒരുങ്ങുന്നുണ്ട്. ഇതേസമയം, ഡസ്റ്റര്‍ പെട്രോളില്‍ ആനുകൂല്യങ്ങള്‍ 5,000 രൂപയില്‍ ഒതുങ്ങും.

റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

റെനോ ക്യാപ്ച്ചര്‍

വലിയ പ്രതീക്ഷകളുമായെത്തി വിപണിയില്‍ ഒന്നുമാവാതെ പോയ അവതാരങ്ങളിലൊന്നാണ് റെനോ ക്യാപ്ച്ചര്‍. ഓരോ മാസവും വില്‍പ്പനയില്‍ ക്യാപ്ച്ചര്‍ മുടന്തി നീങ്ങുന്നു. ജൂണില്‍ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസാണ് ക്രോസ്ഓവര്‍ ക്യാപ്ച്ചറിന് റെനോ പ്രഖ്യാപിച്ചിരിക്കുന്നത്.

Source: Mycarhelpline

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Car Discounts In June. Read in Malayalam.
Story first published: Wednesday, June 19, 2019, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X