ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍

ഒസാമ ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനുള്ള ഹോണ്ട അക്കോര്‍ഡാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ബൂട്ടില്‍ അല്‍ഖ്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും പിറകിലെ വിന്‍ഡ്ഷീല്‍ഡില്‍ 'ബിന്‍ ലാദന്‍' എന്ന പേരും ഉടമ പതിപ്പിച്ചിട്ടുണ്ടായിരുന്നു.

ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് കേരളത്തില്‍ സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ബിന്‍ ലാദന്റെ ചിത്രമുള്ള ഹോണ്ട അക്കോര്‍ഡ് പിടിയിലായത്. ബംഗാള്‍ രജിസ്‌ട്രേഷനുള്ള കാറിന്റെ ഉടമസ്ഥന്‍ കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. ഒരുവര്‍ഷം മുമ്പാണ് പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ ഇദ്ദേഹം വാങ്ങിയത്.

ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍

എന്നാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ലെന്ന് പരിശോധനയില്‍ പൊലീസ് കണ്ടെത്തി. ആറു മാസം വരെ മാത്രമേ അന്യസംസ്ഥാനത്തുനിന്നും വാങ്ങുന്ന വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ മാറ്റാതെ ഓടാന്‍ അനുവാദമുള്ളൂ. കാറുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസും കേന്ദ്ര രഹസ്യാന്വേഷണം വിഭാഗവും അന്വേഷണം ആരംഭിച്ചു.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍

സംസ്ഥാനത്ത് ഭീകരാകമ്രണ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ നഗരത്തില്‍ ഓടിയ സംഭവം ഏറെ ഗൗരവത്തോടെയാണ് പൊലീസും കേന്ദ്ര അന്വേഷണ വിഭാഗങ്ങളും കാണുന്നത്. ദില്ലിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ കാറുകള്‍ നിരോധിച്ചതോടെ വില കൂടിയ വലിയ കാറുകള്‍ ചെറിയ വിലയ്ക്കാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ലഭ്യമാവുന്നത്.

ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണുതാനും. എന്നാല്‍ കൃത്യമായ രേഖകള്‍ പലപ്പോഴും ഇത്തരം വാഹനങ്ങള്‍ക്കുണ്ടാവാറില്ല. നിലവില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം വില്‍ക്കുന്നയാള്‍ മാറ്റണമെന്നാണ് സംസ്ഥാനത്തെ ചട്ടം.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ബിന്‍ ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍ കൊല്ലത്ത് പിടിയില്‍

അതായത് രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാള്‍ മുന്‍കൈയ്യെടുക്കണം. ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന വ്യക്തി ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ തീരുമാനം.

Source: Manorama Online

Most Read Articles

Malayalam
English summary
Car Seized With Bin Laden's Sticker In Kerala. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X