ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 10,000 കോടി രൂപയുടെ നിക്ഷേപം
രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടിവ് ബ്രാന്‍ഡുകളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പക്കല്‍ നിന്ന് മികച്ച പിന്തുണയാണ് വൈദ്യുത വാഹനങ്ങള്‍ക്ക് കിട്ടുന്നത്. ഇത് പോയ കുറെ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന പ്രക്രിയയാണ്. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ് ഇന്ത്യന്‍ വൈദ്യുത വാഹന രംഗം.

ഇപ്പോള്‍ FAME II (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയ്ക്കായി 10,000 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ്.

നിലവില്‍ FAME പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന പദ്ധതിയ്ക്ക് ഓരോ വര്‍ഷവും 3,300 കോടി രൂപയായിരിയ്ക്കും ലഭ്യമാവുക. FAME I -ല്‍ ലഭിച്ചിരുന്നത് വര്‍ഷത്തില്‍ 795 കോടിയോളം രൂപയായിരുന്നു.
Most Read:ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനെയപേക്ഷിച്ച് എട്ട് മടങ്ങ് അധികം തുകയാണ് രണ്ടാം ഘട്ടത്തില്‍ ഗവണ്‍മെന്റ് നിക്ഷേപിച്ചിരിക്കുന്നത്. വളരെ വൈകിയാണെങ്കിലും ഇത്തരം പദ്ധതികള്‍ തുടങ്ങുന്നത് ഇന്ത്യയില്‍ വൈദ്യുത വാഹന വിപണിയുടെ മുന്നേറ്റത്തിന് കാരണമാവും.

നിലവില്‍ മഹീന്ദ്ര ഇലക്ട്രിക്കും ഏഥര്‍ എനര്‍ജിയും വൈദ്യുത വാഹന വിപണിയില്‍ ശക്തമായ സാന്നിദ്ധമായിക്കഴിഞ്ഞു. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഗവണ്‍മെന്റ് നല്‍കുന്നത്.

നികുതി ഇളവുകള്‍, എളുപ്പത്തില്‍ ലഭ്യമാവുന്ന ലോണ്‍ സംവിധാനങ്ങള്‍, ടോള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. പരിസ്ഥിതി സംരക്ഷണത്തെ മുന്‍നിര്‍ത്തി സമകാലിക പെട്രോള്‍ - ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഒരു മാറ്റമാണ് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് ഉടന്‍ തന്നെ നിരവധി ചാര്‍ജിംഗ് സ്‌റ്റേഷനുകളും വരുമെന്നും ഗവണ്‍മെന്റ് പറയുന്നു. എന്നാല്‍ ചാര്‍ജ് ചെയ്യുമ്പോഴുള്ള സമയ ദൈര്‍ഘ്യമായിരിക്കും വൈദ്യുത വാഹനങ്ങള്‍ നേരിടുന്ന മുഖ്യ പ്രതിസന്ധി.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെങ്കിലും, വളരെ ചുരുങ്ങിയ സമയം കൊണ്ട് മുഴുവന്‍ ചാര്‍ജും കേറുന്ന വൈദ്യുത വാഹനങ്ങള്‍ വിപണിയില്‍ വിരളമാണ്.

ഉദാഹരണത്തിന്, ഒരു പെട്രോള്‍/ഡീസല്‍ വാഹനത്തില്‍ ഇന്ധനം തീര്‍ന്നാല്‍ ഇതില്‍ മുഴുവനായും ഇന്ധനം നിറയ്ക്കാന്‍ ആവശ്യമായ സമയം അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെയാണ്.
Most Read:ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

എന്നാല്‍ വൈദ്യുത വാഹനങ്ങളില്‍ 80 ശതമാനത്തോളം ചാര്‍ജ് കേറാന്‍ ആവശ്യമായ സമയം 40 മിനുട്ടോളമാണ്. സാങ്കേതികത ഇത്രയും വളര്‍ന്ന കാലഘട്ടത്തില്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ആവശ്യമായ പോംവഴികള്‍ വാഹന നിര്‍മ്മാതാക്കള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








