വൈദ്യുത കാറുകള്‍ ഉപയോഗിച്ച് മാതൃകയാവാന്‍ കേന്ദ്രം, പാര്‍ലമെന്റില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചു

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരം കൂടണം. ഇതിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരിശോധിക്കുകയാണ് കേന്ദ്രം. ഒപ്പം പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം വൈദ്യുത കാറുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് മാതൃകയാവാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ടെന്‍ഡര്‍ നടപടികളിലൂടെ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള EESL കമ്പനി ഏറ്റെടുത്ത വൈദ്യുത കാറുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഓട്ടം തുടങ്ങി.

വൈദ്യുത കാറുകള്‍ ഉപയോഗിച്ച് മാതൃകയാവാന്‍ കേന്ദ്രം, പാര്‍ലമെന്റില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചു

കേന്ദ്ര മന്ത്രാലയങ്ങള്‍ വൈദ്യുത കാറുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പാര്‍ലമെന്റ് പരിസരത്ത് എസി, ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍. രണ്ടാംഘട്ട FAME പദ്ധതി പ്രകാരം രാജ്യമെങ്ങും ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ EESL കമ്പനിക്കാണ് ചുമതല.

Most Read: ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പുമായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍, ഉടന്‍ വിപണിയിലേക്ക്

വൈദ്യുത കാറുകള്‍ ഉപയോഗിച്ച് മാതൃകയാവാന്‍ കേന്ദ്രം, പാര്‍ലമെന്റില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചു

ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം സജ്ജമാവും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ സ്വകാര്യ വൈദ്യുത വാഹന ഉടമകള്‍ക്ക് പ്രയോജനകരമാംവിധം പൊതു പാര്‍ക്കിങ് ഇടങ്ങള്‍, ഷോപ്പിങ് മാളുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുത കാറുകള്‍ ഉപയോഗിച്ച് മാതൃകയാവാന്‍ കേന്ദ്രം, പാര്‍ലമെന്റില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചു

കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാംഘട്ട ഫെയിം പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം ലഭിച്ചത്. പതിനായിരം കോടി രൂപ ഇതിനായി സര്‍ക്കാര്‍ വകയിരുത്തി. ഈ തുകയില്‍ ഏറിയ പങ്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി കേന്ദ്രം വിനിയോഗിക്കും. ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവമാണ് വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് നേരിടുന്ന പ്രധാന വെല്ലുവിളി.

രണ്ടാംഘട്ട FAME പദ്ധതി ഈ പ്രശ്‌നം പരിഹരിക്കും. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ 2,700 ഓളം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് EESL -ന്റെ ലക്ഷ്യം. നിലവില്‍ ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ കാറുകളാണ് EESL മുഖേന സര്‍ക്കാരിലെത്തിയിരിക്കുന്നത്.

വൈദ്യുത കാറുകള്‍ ഉപയോഗിച്ച് മാതൃകയാവാന്‍ കേന്ദ്രം, പാര്‍ലമെന്റില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചു

ടിഗോര്‍ സെഡാനെ അടിസ്ഥാനപ്പെടുത്തി ടാറ്റ പുറത്തിറക്കുന്ന വൈദ്യുത കാറാണ് ടിഗോര്‍ ഇവി. ബേസ്, പ്രീമിയം, ഹൈ എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ കാറിലുണ്ട്. വൈദ്യുത മോഡലായതുകൊണ്ട് ഒറ്റു സ്പീഡ് മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുള്ളൂ.

Most Read: ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

വൈദ്യുത കാറുകള്‍ ഉപയോഗിച്ച് മാതൃകയാവാന്‍ കേന്ദ്രം, പാര്‍ലമെന്റില്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിച്ചു

വൈദ്യുത പവര്‍ട്രെയിന്‍ നിര്‍മ്മാണത്തിന് പേരുകേട്ട ഇലക്ട്ര ഇവി കമ്പനിയില്‍ നിന്നുമാണ് ടിഗോര്‍ ഇവിക്കുള്ള വൈദ്യുത ഡ്രൈവ് യൂണിറ്റ് ടാറ്റ വാങ്ങുന്നത്. സ്വകാര്യ കാര്‍ വിപണിയില്‍ ടിഗോര്‍ ഇവിയെ ടാറ്റ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. മഹീന്ദ്ര ഇവെരിറ്റോയും സര്‍ക്കാരിന്റെ വൈദ്യുത വാഹന നിരയിലുണ്ട്.

Most Read Articles

Malayalam
English summary
Fast Chargers Installed At The Parliament House. Read in Malayalam.
Story first published: Monday, May 6, 2019, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X