അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ മാത്രം കേട്ടുകേള്‍വിയുള്ള വാഹനങ്ങളില്‍ ഒന്നാണ് ഫോഴ്‌സ് ഗൂര്‍ഖ. മികവും തികവുമുണ്ടെങ്കിലും മഹീന്ദ്ര ഥാറിന്റെ പ്രചാരം ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. മത്സരത്തില്‍ ഇനിയും പിടിച്ചുനില്‍ക്കണമെങ്കില്‍ ഗൂര്‍ഖയ്ക്ക് മാറ്റം അനിവാര്യം.

അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

പ്രാബല്യത്തില്‍ വരാന്‍പോകുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ മുന്‍നിര്‍ത്തി ഗൂര്‍ഖയെ പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് ഫോഴ്‌സ് മോട്ടോര്‍സ്. അടുത്തവര്‍ഷം ആദ്യപാദം പുത്തന്‍ ഗൂര്‍ഖ വിപണിയിലെത്തും. കൂടുതല്‍ വീതിയും വലുപ്പവുമുള്ള പുതുതലമുറ മഹീന്ദ്ര ഥാറും ഇതേ കാലയളവിലാണ് പുറത്തിറങ്ങുക.

അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

കടുപ്പമേറിയ BNVSAP സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനായി പുതിയ പ്ലാറ്റ്‌ഫോമും ബോഡിയും ഗൂര്‍ഖയ്ക്കായി ഫോഴ്‌സ് ആവിഷ്‌കരിച്ചെന്നാണ് വിവരം. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ എസ്‌യുവിക്ക് ലഭിക്കും.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ കര്‍ശനമാവുന്ന ക്രാഷ് ടെസ്റ്റ് കടമ്പകള്‍ കടക്കാന്‍ ഇപ്പോഴുള്ള ഗൂര്‍ഖ പതിപ്പുകള്‍ക്ക് ശേഷിയില്ല. ഇക്കാര്യം ഫോഴ്‌സ് തിരിച്ചറിയുന്നു. അതുകൊണ്ടാണ് പുതുതലമുറ ഗൂര്‍ഖയെ എത്രയുംവേഗം വിപണിയില്‍ കൊണ്ടുവരാന്‍ കമ്പനി തിടുക്കം കാട്ടുന്നത്. ഈ വര്‍ഷം ഡിസംബറോടെ മോഡലിന്റെ ഉത്പാദനം തുടങ്ങാന്‍ ഫോഴ്‌സ് കണക്കുകൂട്ടുന്നു.

അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

2020 ജനുവരി അവസാനം എസ്‌യുവി വിപണിയില്‍ അവതരിക്കും. ഇപ്പോഴുള്ള 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലും പരിഷ്‌കാരങ്ങള്‍ നേടിയാകും പുത്തന്‍ ഗൂര്‍ഖ ഒരുങ്ങുക. നിലവില്‍ 140 bhp വരെ കരുത്തുകുറിക്കാന്‍ ഗൂര്‍ഖയ്ക്ക് കഴിയും. അടുത്തിടെയാണ് കരുത്തുകൂടിയ ഗൂര്‍ഖ എക്‌സ്ട്രീം പതിപ്പിനെ ഫോഴ്‌സ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്.

അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

85 bhp കരുത്തുള്ള 2.5 ലിറ്റര്‍ ഗൂര്‍ഖ പതിപ്പും നിരയിലുണ്ട്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതോടെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉപേക്ഷിക്കാതെ കമ്പനിക്ക് വേറെ മാര്‍ഗമില്ല. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന ഒരു എഞ്ചിന്‍ പതിപ്പ് മാത്രമേ പുതുതലമുറ ഗൂര്‍ഖയില്‍ അണിനിരക്കുകയുള്ളൂ.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

അടിമുടി മാറാന്‍ ഫോഴ്‌സ് ഗൂര്‍ഖ, മത്സരം പുതിയ മഹീന്ദ്ര ഥാറുമായി

ഇതേസമയം എതിര്‍ പാളയത്തില്‍ മഹീന്ദ്ര ഥാറിനും പരിണാം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷണയോട്ടത്തിനിറങ്ങുന്ന ഥാര്‍ യൂണിറ്റുകള്‍ വിപണിയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിക്കഴിഞ്ഞു. പുതിയ പ്ലാറ്റ്‌ഫോം. പുതിയ ബോഡി. പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. രണ്ടും കല്‍പ്പിച്ചാണ് 2020 മഹീന്ദ്ര ഥാര്‍ കടന്നുവരിക. ഓഫ്‌റോഡ് ശേഷി കൂട്ടാനായി കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് ഗൂര്‍ഖയിലും ഥാറിലും ഒരുങ്ങും.

Source: Autocar India

More from DriveSpark

Article Published On: Friday, May 3, 2019, 11:22 [IST]
English summary
Force Motors Upgrades The Gurkha — Expected Launch In 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X