ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

ഇന്ത്യയിലെ പ്രമുഖ എസ്‌യുവിയായ ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഫോര്‍ഡ്. എസ്‌യുവിയുടെ വകഭേദങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, പുതുക്കിയ വിലകള്‍ എന്നിവ കമ്പനി അടുത്ത മാസം അറിയിക്കും. പോയ മാര്‍ച്ചില്‍ ഇക്കോസ്‌പോര്‍ടില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പുനരവതരിപ്പിച്ചിരുന്നു. കൂടാതെ പുതിയ സിഗ്‌നേച്ചര്‍ എഡിഷനും ഇക്കോസ്‌പോര്‍ടിന് ലഭിച്ചിരുന്നു.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ വിപണിയില്‍ സ്ഥിരതയാര്‍ന്ന വില്‍പ്പന കൈവരിക്കാന്‍ പാടുപെടുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. കമ്പനി നിരയില്‍ ഇക്കോസ്‌പോര്‍ടിന് മാത്രമെ മികച്ച വില്‍പ്പന അവകാശപ്പെടാന്‍ സാധിക്കൂ.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

ശ്രേണിയില്‍ നവാഗതരായ മഹീന്ദ്ര XUV300 -യും ഹ്യുണ്ടായി വെന്യുവും കൂടി എത്തിയതോടെ ഇക്കോസ്‌പോര്‍ടിന്റെ നിലനില്‍പ്പും ആശങ്കയിലായി. ഇക്കാരണങ്ങളാലാണ് എസ്‌യുവിയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ കമ്പനി തീരുമാനിച്ചത്.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

നിലവിലെ ടൈറ്റാനിയം സിഗ്‌നേച്ചറിന് പകരമായി പുതിയ ഉയര്‍ന്ന വകഭേദം എസ്‌യുവിയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണ്ടര്‍ എന്ന് പേരുള്ള പുതിയ വകഭേദം പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തു വന്ന് കഴിഞ്ഞു.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

ബ്ലാക്ക് നിറത്തിലുള്ള റൂഫ്, സണ്‍റൂഫ്, പുതിയ പാറ്റേണിലുള്ള ബ്ലാക്ക് അലോയ് വീലുകള്‍, മുന്‍ബമ്പറിലെ ബ്ലാക്ക് സ്റ്റിക്കര്‍ എന്നിവയാണ് പുതിയ തണ്ടറിന്റെ സവിശേഷതകള്‍.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

ഇവ കൂടാതെ ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങളുമായാണ് പുതിയ ഇക്കോസ്‌പോര്‍ട് തണ്ടറിന്റെ വരവ്. ഒമ്പത് ഇഞ്ച് ഫ്‌ളൈ ഓഡിയോ ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ഇരട്ട നിറമുള്ള തുകല്‍ അപ്പ്‌ഹോള്‍സ്റ്ററി എന്നിവയും ഇക്കോസ്‌പോര്‍ട് തണ്ടറിലുണ്ട്.

Most Read: പോളോ, അമിയോ, വെന്‍റോ കാറുകളുടെ ലോകകപ്പ് എ‍‍‍‍‍‍‍‍‍‍‍ഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായിരിക്കും തണ്ടറില്‍ തുടിക്കുക. മറ്റൊരു പ്രധാന മാറ്റം ഇക്കോസ്‌പോര്‍ട് നിരയില്‍ പ്രതീക്ഷിക്കുന്നത് ടൈറ്റാനിയം പ്ലസ് വകഭേദത്തിന് 50,000 രൂപയോളം വില കുറയാന്‍ സാധ്യതയുണ്ടെന്നതാണ്.

Most Read: ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും - കാരണമിതാണ്

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

വകഭേദത്തിലെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം, തുകല്‍ അപ്പ്‌ഹോള്‍സ്റ്ററി, SYNC3 ഇന്‍ഫോടെയിന്‍മെന്റ് എന്നിവയൊഴിവാക്കിയതാണ് വില കുറയാന്‍ കാരണമാവുക.

Most Read: ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

ഫ്‌ളൈ ഓഡിയോ ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തോടെയുള്ള പുതിയ ടൈറ്റാനിയം പ്ലസ് വകഭേദത്തില്‍ ബ്ലാക്ക്-ബീജ് നിറങ്ങളോടെയുള്ള ഡാഷ്‌ബോര്‍ഡായിരിക്കും ഉണ്ടാവുക. മുന്‍ മോഡലില്‍ ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയറായിരുന്നു ഉണ്ടായിരുന്നത്.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനായിരിക്കും മോഡലിന്റെ ഹൃദയം. പെട്രോള്‍ യൂണിറ്റില്‍ മാനുവല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ ഉണ്ടാവും. ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

ഇക്കോസ്‌പോര്‍ട് നിരയെ പരിഷ്‌കരിക്കാനൊരുങ്ങി ഫോര്‍ഡ്

പിന്‍ യാത്രക്കാര്‍ക്കായി ആം റെസ്റ്റും സണ്‍ഗ്ലാസ് ഫോള്‍ഡറും പരിഷ്‌കരിച്ച ടൈറ്റാനിയം വകഭേദത്തില്‍ ലഭ്യമാണ്. പുതിയ പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ചയോടെ കമ്പനി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Updates EcoSport Line-up, Chances To get Price Reduction. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X