ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

പുതിയ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രകാരം പാസഞ്ചര്‍ വാഹനങ്ങള്‍ പുതുക്കാന്‍ നിര്‍മ്മാതാക്കള്‍ ബാധ്യതസ്തരാണ്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഡ്രൈവര്‍ എയര്‍ബാഗ്, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ മോഡലുകളില്‍ നിര്‍ബന്ധമായും വേണമെന്നാണ് നിര്‍ദ്ദേശം.

ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

ഇതിന്‍പ്രകാരം കാറുകള്‍ പുതുക്കാനുള്ള നടപടികള്‍ കമ്പനികള്‍ ആരംഭിച്ചു. സുരക്ഷ കര്‍ശനമാവുന്നത് മുന്‍നിര്‍ത്തി ഒമ്‌നി, ജിപ്‌സി തുടങ്ങിയ ഒരുപിടി മോഡലുകള്‍ വിപണിയോട് വിടചൊല്ലിക്കഴിഞ്ഞു. ഇപ്പോള്‍ ഈ നിരയിലേക്ക് ടാറ്റയുടെയും മഹീന്ദ്രയുടെ മിനി വാനകള്‍ കൂടി ചേരുകയാണ്. ടാറ്റ ഏസ് മാജിക്, മഹീന്ദ്ര ജീത്തോ, സുപ്രോ മിനി വാനുകളുടെ ഉത്പാദനം നിലച്ചു.

ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

BNVSAP ചട്ടങ്ങള്‍ പ്രകാരം മിനി വാനുകള്‍ പരിഷ്‌കരിക്കുന്നത് ചിലവേറിയ നടപടിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ടാറ്റയുടെയും മഹീന്ദ്രയുടെയും തീരുമാനം. ഏസിന്റെ പാസഞ്ചര്‍ വാഹന പതിപ്പുകള്‍ ഇനി പുറത്തിറക്കില്ലെന്ന് ടാറ്റ മോട്ടോര്‍സിന്റെ വാണിജ്യ വാഹനങ്ങളുടെ മേധാവി ഗിരീഷ് വാഗ് വ്യക്തമാക്കി.

ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

ഉത്പാദന ചിലവ് കൂടുമെന്നതിനാല്‍ ജീത്തോയെ വിപണിയില്‍ നിന്നും പിന്‍വലിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്കെയും അറിയിച്ചു. പ്രധാനമായും ചെറു പട്ടണങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് ടാറ്റ ഏസ് മാജിക്, മാരുതി സുസുക്കി ഈക്കോ, മഹീന്ദ്ര സുപ്രോ, ജീത്തോ തുടങ്ങിയ മിനി വാനുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമായി പ്രചാരത്തിലുണ്ട്. അടുത്തകാലത്തായി ഓല, യൂബര്‍ തുടങ്ങിയ ആപ്പ് അധിഷ്ടിത ടാക്‌സി സേവനങ്ങളും ഗതാഗത മാര്‍ഗ്ഗമായി നഗരങ്ങളില്‍ പിടിമുറുക്കിയിരിക്കുന്നു. ഈ അവസരത്തില്‍ മിനി വാനുകളുടെ വിപണി പരിമിതം മാത്രമാണെന്നും കമ്പനികള്‍ പറയുന്നു.

Most Read: സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

ഇതേസമയം, മിനി വാന്‍ നിരയില്‍ മാരുതി സുസുക്കി ഈക്കോ തുടരും. എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ് തുടങ്ങിയ സര്‍വ്വ സന്നാഹങ്ങളുമായി ഈക്കോയെ അടുത്തിടെയാണ് മാരുതി പുതുക്കിയത്. എന്തായാലും പാസഞ്ചര്‍ നിരയില്‍ നിന്നും അപ്രത്യക്ഷമായാലും ഏസ്, സുപ്രോ മോഡലുകളുടെ പിക്കപ്പ് പതിപ്പുകള്‍ വിപണിയില്‍ തുടരുമെന്ന് ടാറ്റയും മഹീന്ദ്രയും വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

ഏസ് മാജിക്കിനെ ടാറ്റ നിര്‍ത്തി, ജീത്തോയെ മഹീന്ദ്രയും — കാരണമിതാണ്

നിലവില്‍ രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള ചെറു പിക്കപ്പ് ട്രക്കാണ് ടാറ്റ ഏസ്. കൃത്യമായ ഇടവേളകളില്‍ ഏസ് വകഭേദങ്ങള്‍ പുതുക്കാന്‍ ടാറ്റ ഇതുവരെ മറന്നിട്ടുമില്ല. ചെറു പിക്കപ്പ് ട്രക്ക് നിരയില്‍ വൈകിയാണ് കടന്നുവന്നതെങ്കിലും ജീത്തോ, സുപ്രോ മോഡലുകള്‍ മഹീന്ദ്രയുടെ സാന്നിധ്യം ശക്തമാക്കുന്നുണ്ട്.

Source: Money Control

Most Read Articles

Malayalam
English summary
Tata Ace Magic, Mahindra Jeeto, Supro Mini Vans Discontinued. Read in Malayalam.
Story first published: Friday, May 31, 2019, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X