സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മൂന്നു സ്റ്റാര്‍ സുരക്ഷ കുറിച്ച് ഇന്ത്യന്‍ നിര്‍മ്മിത സുസുക്കി ഇഗ്നിസ്. 2016 -ല്‍ യൂറോപ്യന്‍ വിപണിയില്‍ അണിനിരന്ന സുസുക്കി ഇഗ്നിസും മൂന്നു സ്റ്റാര്‍ സുരക്ഷയായിരുന്നു യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ കാഴ്ച്ചവെച്ചത്. ഇത്തവണയും മുതിര്‍ന്ന യാത്രക്കാര്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷ നല്‍കാന്‍ ഹാച്ച്ബാക്കിന് കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടന്നത്.

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഇടിയുടെ ആഘാതം കാറിനുള്ളിലേക്ക് കടക്കുന്നതായി ഗ്ലോബല്‍ NCAP അധികൃതര്‍ വിലയിരുത്തി. ക്യാബിന് ഉറപ്പു കുറവാണ്. അപകടമുണ്ടായാല്‍ ഡ്രൈവറുടെ നെഞ്ചിന് പരുക്കേല്‍ക്കാന്‍ സാധ്യത കൂടുമെന്ന് ക്രാഷ് ടെസ്റ്റ് ഫലം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ സുസുക്കി വില്‍ക്കുന്ന ഇഗ്നിസാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും കാറിലെ അടിസ്ഥാന ഫീച്ചറുകളാണ്. ഇതേസമയം, ഇന്ത്യയില്‍ അണിനിരക്കുന്ന ഇഗ്നിസില്‍ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം കൂടും. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഫോഴ്‌സ് ലിമിറ്ററുകള്‍ക്കൊപ്പമുള്ള സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്, പിന്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിവ ഇന്ത്യയിലെ ഇഗ്നിസ് മോഡലുകളിലുണ്ട്.

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷ ലഭിച്ചെങ്കിലും കാറില്‍ കുട്ടികള്‍ക്ക് സുരക്ഷ തീരെയില്ലെന്ന് ഗ്ലോബല്‍ NCAP വിധിയെഴുതി. ക്രാഷ് ടെസ്റ്റിന് വിട്ടുനല്‍കിയ ഇഗ്നിസില്‍ ചൈല്‍ഡ് റെസ്‌ട്രെയിന്‍ഡ് സംവിധാനം നല്‍കാന്‍ സുസുക്കി കൂട്ടാക്കാഞ്ഞതാണ് ഇതിന് കാരണം.

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

കാറിലെ മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷ നിര്‍മ്മാതാക്കളുടെ ചുമതലയാണ്. ചൈല്‍ഡ് റെസ്‌ട്രെയിന്‍ഡ് സംവിധാനം വേണ്ടെന്ന സുസുക്കിയുടെ നിലപാട് കുട്ടികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നു, ഗ്ലോബല്‍ NCAP വ്യക്തമാക്കി. ഇതേസമയം, ഇന്ത്യന്‍ നിര്‍മ്മിത സ്വിഫ്റ്റിനെക്കാള്‍ സുരക്ഷയുണ്ട് ഇഗ്നിസിനെന്ന കാര്യം ഇവിടെ ശ്രദ്ധേയം.

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

കഴിഞ്ഞവര്‍ഷം ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത സുസുക്കി സ്വിഫ്റ്റ് (മൂന്നാം തലമുറ) രണ്ടു സ്റ്റാര്‍ സുരക്ഷ മാത്രമേ കാഴ്ച്ചവെച്ചുള്ളൂ. സുസുക്കിയുടെ HEARTECT ആര്‍ക്കിടെക്ച്ചറാണ് ഇഗ്നിസിനും സ്വിഫ്റ്റിനും അടിത്തറ. എന്നാല്‍ ഇഗ്നിസ് HEARTECT A പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ HEARECT B പ്ലാറ്റ്‌ഫോം പതിപ്പാണ് സ്വിഫ്റ്റ് ആധാരമാക്കുന്നത്.

Most Read: ഇടി പരീക്ഷയില്‍ തിളങ്ങി ഹോണ്ട അമേസ്, കിട്ടിയത് നാലു സ്റ്റാര്‍

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഈ വര്‍ഷം വിപണിയിലെത്തിയ പുതുതലമുറ വാഗണ്‍ആറും HEARTECT A പ്ലാറ്റ്‌ഫോംതന്നെ പങ്കിടുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 17 -ല്‍ 9.99 പോയിന്റുകളാണ് ഇഗ്നിസ് കുറിച്ചത്. ഈ വിഭാഗത്തില്‍ 7.08 പോയിന്റുകളായിരുന്നു കഴിഞ്ഞവര്‍ഷം സ്വിഫ്റ്റിന്റെ സമ്പാദ്യം.

Most Read: ജീപ്പ് റാംഗ്ലര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

83 bhp കരുത്തും 113 Nm torque -മുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സുസുക്കി ഇഗ്നിസിന്റെ ഹൃദയം. മാരുതിയുടെ പതിപ്പിലും എഞ്ചിന്‍ യൂണിറ്റു ഇതുതന്നെ. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്.

Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

മുന്‍പ് 1.3 ലിറ്റര്‍ ഇഗ്നിസ് ഡീസല്‍ മോഡലിനെ മാരുതി വിപണിയില്‍ കൊണ്ടുവന്നെങ്കിലും വൈകാതെ നിരയില്‍ നിന്നും പിന്‍വലിച്ചു. ഇന്ത്യയില്‍ 4.87 ലക്ഷം മുതല്‍ 7.22 ലക്ഷം രൂപ വരെയാണ് മാരുതി ഇഗ്നിസിന് വിലസൂചിക.

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
Indian Made Suzuki Ignis Crash Test Result. Read in Malayalam.
Story first published: Thursday, May 30, 2019, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X