ഹോണ്ടയ്ക്കും ചുവടുപിഴച്ചു, കഷ്ടകാലം തീരാതെ വാഹന വിപണി
ഹോണ്ടയ്ക്കും കാര്യങ്ങള്‍ ശോകംതന്നെ. കഴിഞ്ഞമാസം കാര്‍ വില്‍പ്പനയില്‍ 27.87 ശതമാനം തകര്‍ച്ചയാണ് ഹോണ്ട നേരിട്ടത്. 11,442 യൂണിറ്റുകള്‍ മാത്രമേ കമ്പനിക്ക് വില്‍ക്കാനായുള്ളൂ. ഇത്രയുംനാള്‍ ജാപ്പനീസ് നിര്‍മ്മാതാക്കളെ തുണച്ച രണ്ടാം തലമുറ അമേസിനും പോയമാസം മാജിക് കാട്ടാനായില്ല.

നിലവില്‍ വാഹന വിപണി മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാര്‍ വില്‍പ്പന ഒന്നടങ്കം കൂപ്പുകുത്തുന്ന സ്ഥിതിവിശേഷം. കയറ്റുമതിയിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞിട്ടില്ല. 2018 മെയ്യില്‍ 518 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത കമ്പനി, പോയമാസം 450 യൂണിറ്റുകളിലേക്ക് ഒതുങ്ങി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം തലമുറ അമേസ്, CR-V, സിവിക് മോഡലുകളായിരുന്നു ഹോണ്ടയുടെ വില്‍പ്പനയില്‍ നിര്‍ണായകമായത്. എന്നാല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കാനിരിക്കെ കൂടുതല്‍ ഹൈബ്രിഡ് മോഡലുകളിലേക്ക് കമ്പനി ശ്രദ്ധ ചെലുത്തുമെന്ന് വിപണിയില്‍ അഭ്യൂഹമുണ്ട്.
Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

ഇതേസമയം, ബിഎസ് VI കര്‍ശനമായാലും ഡീസല്‍ കാറുകളുടെ ഉത്പാദനം ഹോണ്ട തുടരും. ഇക്കാര്യം ആദ്യമേ കമ്പനി അറിയിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനം പ്രമുഖ മോഡലുകളുടെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ബിഎസ് VI നിലവാരത്തിലേക്ക് ഹോണ്ട പരിഷ്‌കരിക്കും.
Most Read: മറാസോയും XUV300 -യും തുണച്ചു, വലിയ കേടുപാടില്ലാതെ മെയ് പിന്നിട്ട് മഹീന്ദ്ര

അമേസ്, സിറ്റി, WR-V, BR-V, CR-V കാറുകളുടെ എഞ്ചിനായിരിക്കും മാറ്റങ്ങള്‍ക്ക് വിധേയമാവുക. കാറുകള്‍ പരിഷ്‌കരിക്കരിക്കുന്നതിന് പുറമെ പുതിയ H-RV എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ തുടങ്ങിയ മോഡലുകള്‍ക്ക് ഹോണ്ട കരുതിവെച്ചിട്ടുള്ള മറുപടിയാണ് H-RV.
Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ HRV -യെ ഹോണ്ട വൈകാതെ അവതരിപ്പിക്കും. സിവിക്കിലെ പെട്രോള്‍, ഡീസല്‍ യൂണിറ്റുകളെ ഹോണ്ട HR-V -യില്‍ പ്രതീക്ഷിക്കാം. ദീപാവലിക്ക് മുന്‍പേ പുതിയ എസ്‌യുവിയെ അണിനിരത്താനാണ് കമ്പനി ഒരുക്കം കൂട്ടുന്നത്.


Click it and Unblock the Notifications








