ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

ഒരു ദിവസം കൊണ്ട് 12,500 യൂണിറ്റ് വിൽപ്പനയുമായി കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർസ്. രാജ്യത്തെ ഉത്സവ സീസണിന്റെ ഭാഗമായ ധൻതേരസ് എന്ന പ്രത്യേക ദിവസത്തോട് അനുബന്ധിച്ചാണ് ഇത്രയുമധികം വിൽപ്പന നേടാൻ സാധിച്ചതെന്ന് കമ്പനി അറിയിച്ചു.

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയെ കൂടാതെ എം‌ജി മോട്ടോർ ഇന്ത്യയും ഒരു ദിവസം 700 യൂണിറ്റ് ഹെക്ടർ എസ്‌യുവിയുടെ വിതരണം നടത്തിയതായി പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കിക്കുശേഷം ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളാണ് ഹ്യുണ്ടായി. അതോടൊപ്പം മാരുതി മോഡലുകളോടൊപ്പം ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന കമ്പനിയും ഹ്യുണ്ടായി തന്നെയാണ്.

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

കമ്പനിയുടെ ഏറ്റവും പുതിയ ഉൽ‌പ്പന്നങ്ങളിൽ ഹ്യുണ്ടായി വെന്യു കോം‌പാക്ട് എസ്‌യുവി, ഗ്രാൻഡ് ഐ 10 നിയോസ് എന്നിവ ഉൾപ്പെടുന്നു. രണ്ട് മോഡലുകൾക്കും ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യൻ വിപണിയിൽ എസ്‌യുവി വിൽപ്പനയിൽ വെന്യുവാണ് മുന്നിൽ നിൽക്കുന്നത്.

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യു, ഗ്രാൻഡ് ഐ 10 നിയോസ് എന്നിവയ്ക്ക് പുറമെ ക്രെറ്റ എസ്‌യുവി, എലൈറ്റ് i20 പ്രീമിയം ഹാച്ച്ബാക്ക് എന്നിവയും ബ്രാൻഡിൽ നിന്നുള്ള ജനപ്രിയ മോഡലുകളാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നുകൂടിയാണ് എലൈറ്റ് i20.

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

ഇന്ത്യയിലെ ഈ നാല് മോഡലുകളും വിപണിയിൽ സ്ഥിരമായ വിൽപ്പനയാണ് ഹ്യുണ്ടായിക്ക് നേടിക്കൊടുക്കുന്നത്. കഴിഞ്ഞ വർഷം കമ്പനി ‘സാൻട്രോ' മോണിക്കറെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ രാജ്യത്തെ കൊറിയൻ ബ്രാൻഡിൽ നിന്നുള്ള എൻട്രി ലെവൽ ഓഫറാണ് പുതിയ ഹ്യുണ്ടായി സാൻട്രോ.

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിലെ മിക്ക ഉൽ‌പ്പന്നങ്ങളിലും എഞ്ചിൻ‌ പരിഷ്ക്കരണങ്ങൾ‌ കൊണ്ടുവരുന്നതിനായി ഹ്യുണ്ടായി നിലവിൽ‌ പ്രവർത്തിക്കുകയാണ്. ഗ്രാൻഡ് ഐ 10 നിയോസ് ഇതിനകം തന്നെ വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡം പാലിച്ചാണ് വിപണിയിലെത്തുന്നത്. മറ്റ് മോഡലുകളെ 2020-ന്റെ തുടക്കത്തിൽ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read: ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

മോഡൽ പരിഷ്ക്കരണങ്ങൾക്ക് പുറമെ അടുത്ത തലമുറ ക്രെറ്റ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനും ഹ്യുണ്ടായി തയ്യാറെടുക്കുകയാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ 2020 ക്രെറ്റയെ ഹ്യുണ്ടായി അവതരിപ്പിക്കും.

Most Read: അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ പൂർണ്ണമായും പുതുക്കിയ രൂപകൽപ്പനയാകും ഉണ്ടായിരിക്കുക. എൽഇഡി ലൈറ്റിംഗുള്ള ഡ്യുവൽ ഹെഡ്‌ലാമ്പുകൾ. അകത്തും പുറത്തും നിരവധി പുതിയ ഉപകരണങ്ങൾ എന്നിവ കാറിൽ ഉൾക്കൊള്ളും.

Most Read: ഹെക്ടറിന്റെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ധൻതേരസ് ദിനത്തിൽ 12,500 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി

എഞ്ചിനുകളുടെ കാര്യത്തിൽ, 2020 ക്രെറ്റ കിയ മോട്ടോഴ്‌സിൽ നിന്ന് കടമെടുത്ത ബിഎസ് 6-കംപ്ലയിന്റ് പെട്രോൾ, ഡീസൽ യൂണിറ്റുകൾ ആയിരിക്കും അവതരിപ്പിക്കുക. നിലവിൽ ഇന്ത്യൻ വിപണിയിൽ സെൽറ്റോസ് എസ്‌യുവിയെ ശക്തിപ്പെടുത്തുന്ന അതേ എഞ്ചിനുകൾ ആയിരിക്കും ഇവ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Registers 12,500 Car Deliveries In A Single Day. Read more Malayalam
Story first published: Saturday, October 26, 2019, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X