ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

മാരുതി ബ്രെസ്സയ്ക്ക് എതിരെ ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി. പുതിയ വെന്യുവിനെ ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ അനാവരണം ചെയ്തു. അടുത്തമാസം വെന്യു വിപണിയില്‍ എത്തും. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമേ പുതിയ കോമ്പാക്ട് എസ്‌യുവിയുടെ വില ഹ്യുണ്ടായി പ്രഖ്യാപിക്കുകയുള്ളൂ. ഇതുവരെ കണ്ടിട്ടുള്ള ഹ്യുണ്ടായി കാറുകളില്‍ നിന്നും വ്യത്യസ്തമായ മുഖഭാവമാണ് വെന്യുവിന്. ഒഴുകിവീഴുന്ന കസ്‌കേഡിങ് ശൈലി ഗ്രില്ല് പാലിക്കുന്നു.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

ഗ്രില്ലിന് താഴെ ഇരുവശത്തുമായാണ് വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍. ഹെഡ്‌ലാമ്പുകള്‍ക്ക് ചുറ്റും ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളുണ്ട്. ബോണറ്റിനോട് ചേര്‍ന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വെന്യുവിന് ഗൗരവം കല്‍പ്പിക്കും. താഴെ ബമ്പറിലാണ് പ്രൊജക്ടര്‍ ഫോഗ്‌ലാമ്പുകള്‍. കമ്പനിയുടെ വലിയ സാന്റാ ഫെ, പാലിസേഡ് എസ്‌യുവികള്‍ വെന്യുവിന് പ്രചോദനമായി.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

പാര്‍ശ്വങ്ങളില്‍ ഉച്ചരിച്ച് നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ മോഡലിന്റെ വീതി എടുത്തുകാട്ടുന്നുണ്ട്. പിറകില്‍ ചതുര എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എസ്‌യുവിക്ക് ചന്തം പകരും. 3,995 mm നീളവും 1,770 mm വീതിയും 1,590 mm ഉയരവുമാണ് പുതിയ ഹ്യുണ്ടായി വെന്യുവിന്. വീല്‍ബേസ് 2,500 mm. ക്രെറ്റയില്‍ നിന്നും വ്യത്യസ്തമായ ക്യാബിൻ ശൈലി മോഡലിൽ കാണാം. ഉയര്‍ന്നു നിലകൊള്ളുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് യൂണിറ്റ് ഡാഷ്‌ബോര്‍ഡിന്റെ ആകര്‍ഷണീയത കൂട്ടും.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

സ്റ്റീയറിങ്ങ് വീലില്‍ ഓഡിയോ, ഫോണ്‍ കണ്‍ട്രോള്‍ ബട്ടണുകളുണ്ട്. സെന്റര്‍ കണ്‍സോളില്‍ പ്രത്യേക ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ലഭിക്കും. വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിങ്, വോയിസ് റെക്കഗ്നീഷന്‍, അര്‍ക്കമീസ് സ്റ്റീരിയോ, പിന്‍ എസി വെന്റുകള്‍ തുടങ്ങിയവ ഉള്ളിലെ വിശേഷങ്ങളാണ്.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും ആറു എയര്‍ബാഗുകളും കമ്പനി നല്‍കിയിട്ടുണ്ട്. ഒപ്പം വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട് സംവിധാനങ്ങളും വെന്യുവില്‍ ഒരുങ്ങുന്നു.

Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായാണ് ഹ്യുണ്ടായി വെന്യു വരാനിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ മുഖേന എസ്‌യുവിയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് ടെക്‌നോളജി സഹായിക്കും. ഹെഡ്‌ലാമ്പുകള്‍, എയര്‍ കണ്ടീഷണിങ്, പവര്‍ വിന്‍ഡോ, ഹോണ്‍ മുതലായ സംവിധാനങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ ഉടമയ്ക്ക് പ്രവര്‍ത്തിപ്പിക്കാം; നിയന്ത്രിക്കാം.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

എമര്‍ജന്‍സി അസിസ്റ്റ്, തത്സമയ ട്രാഫിക്ക് അലര്‍ട്ട്, റിമോട്ട് കാര്‍ ഇമൊബിലൈസര്‍ (മോഷണം പോയാല്‍), കാര്‍ ട്രാക്കര്‍, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ നവീന സൗകര്യങ്ങളും സംവിധാനങ്ങളും ബ്ലൂലിങ്ക് ടെക്‌നോളജിയിലുണ്ട്. മൂന്നുവര്‍ഷ വാറന്റിയും മൂന്നുവര്‍ഷ റോഡ് സൈഡ് അസിസ്റ്റന്‍സും വെന്യുവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

പുതിയ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് ഹ്യുണ്ടായി വെന്യു അണിനിരക്കുക. കമ്പനി സ്വന്തമായി വികസിപ്പിച്ച 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ 120 bhp കരുത്തും 175 Nm torque ഉം സമന്വയിക്കും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പിലുണ്ടാവും.

Most Read: നാലു കോടിയുടെ ബെന്‍റ്ലിക്ക് തീയൊന്നും ഒരു പ്രശ്നമല്ല — വീഡിയോ

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഇതാദ്യമായാണ് ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് കടന്നുവരുന്നത്. പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പുറമെ 1.2 ലിറ്റര്‍ പെട്രോള്‍ (82 bhp - 114 Nm torque), 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ (90 bhp - 220 Nm torque) എഞ്ചിന്‍ യൂണിറ്റുകളും മോഡലില്‍ അണിനിരക്കും. ആറു സ്പീഡാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലെയും മാനുവല്‍ ഗിയര്‍ബോക്‌സ്.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

മുന്‍ വീല്‍ ഡ്രൈവ് മാത്രമേ വെന്യു പതിപ്പുകള്‍ക്കുണ്ടാവുകയുള്ളൂ. വിപണിയില്‍ ഏഴരലക്ഷം രൂപ മുതല്‍ പുതിയ ഹ്യുണ്യായി വെന്യുവിന് വില പ്രതീക്ഷിക്കാം. നിലവില്‍ 9.6 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ക്രെറ്റയ്ക്ക് വില.

More from DriveSpark

Article Published On: Thursday, April 18, 2019, 10:33 [IST]
English summary
Hyundai Venue Unveiled. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X