ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, വീഡിയോ

പുതിയ വെന്യു എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ ഹ്യുണ്ടായി സജീവമായി തുടരുന്നു. ഏപ്രില്‍ 17 -ന് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ എസ്‌യുവി ആദ്യം പ്രദര്‍ശനത്തിനെത്തും. ജൂണില്‍ ഹ്യുണ്ടായി വെന്യു ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമെന്നാണ് വിവരം. ക്രെറ്റയ്ക്ക് താഴെ ഹ്യുണ്ടായി അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ എസ്‌യുവിയാണ് വെന്യു. കോമ്പാക്ട് നിര അടക്കിവാഴുന്ന മാരുതി ബ്രെസ്സയുമായി ഹ്യുണ്ടായി വെന്യു കൊമ്പുകോര്‍ക്കും. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 മോഡലുകളും വെന്യുവിന്റെ എതിരാളികളാണ്.

ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, പുതിയ വീഡിയോ പുറത്ത്

നിരയില്‍ കെറ്റയ്ക്ക് താഴെ ഇടംകണ്ടെത്താനൊരുങ്ങുന്ന വെന്യുവിന് എട്ടുലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയിലുണ്ടാവും. കമ്പനി പുതുതായി വികസിപ്പിച്ച 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റ് പെട്രോള്‍ പതിപ്പില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 110 bhp കരുത്ത് സൃഷ്ടിക്കാന്‍ പുതിയ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്.

ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, പുതിയ വീഡിയോ പുറത്ത്

അതേസമയം പ്രാരംഭ പെട്രോള്‍ വകഭേദങ്ങള്‍ക്ക് നിലവിലെ 1.4 ലിറ്റര്‍ എഞ്ചിന്‍ (99 bhp - 132 Nm) കമ്പനി നല്‍കുമെന്ന വാദവും ശക്തമാണ്. പക്ഷെ ഈ നടപടി എസ്‌യുവിയുടെ വില ഉയര്‍ത്തും. നാലു മീറ്ററില്‍ താഴെയാണ് നീളമെങ്കിലും പെട്രോള്‍ എഞ്ചിന്‍ ശേഷി 1.2 ലിറ്ററില്‍ കൂടുതലെങ്കില്‍ വാഹനത്തിന് നികുതിയാനുകൂല്യങ്ങള്‍ ലഭിക്കില്ല.

Most Read: വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

വെന്യു ഡീസല്‍ പതിപ്പില്‍ വേര്‍ണയിലെ 1.4 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റ് തുടരും. എഞ്ചിന് 89 bhp കരുത്തും 220 Nm torque ഉം പരമാവധി കുറിക്കാനാവും. ഹ്യുണ്ടായി ക്രെറ്റയിലും ഇതേ എഞ്ചിന്‍ യൂണിറ്റാണ് തുടിക്കുന്നത്. ആറു സ്പീഡായിരിക്കും ഡീസല്‍ പതിപ്പില്‍ ഗിയര്‍ബോക്‌സ്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം.

പരുക്കന്‍ മുഖച്ഛായയാണ് എസ്‌യുവിക്ക്. ക്രെറ്റയുടെ ഡിസൈന്‍ ശൈലി വെന്യുവിന് പ്രചോദനമായിട്ടുണ്ടെന്ന് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തം. ശ്രേണിയില്‍ മത്സരം മുറുകുന്നത് പ്രമാണിച്ച് ഫീച്ചറുകളില്‍ ധാരാളിത്തം പുലര്‍ത്തിയാകും പുതിയ എസ്‌യുവിയെ ദക്ഷിണ കൊറിയന്‍ കമ്പനി ഇങ്ങോട്ട് അവതരിപ്പിക്കുക. അനവധി ഫീച്ചറുകളുമായി വിപണിയിലെത്തിയ മഹീന്ദ്ര XUV300 -യുടെ തന്ത്രം ഹ്യുണ്ടായിയും പയറ്റും.

ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, പുതിയ വീഡിയോ പുറത്ത്

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, സെന്‍ട്രല്‍ ലോക്കിങ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ വെന്യൂ മോഡലുകളില്‍ അടിസ്ഥാനമായി നിലകൊള്ളും.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, പുതിയ വീഡിയോ പുറത്ത്

ഉയര്‍ന്ന മോഡലുകളില്‍ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം കൂടുമെന്ന കാര്യമുറപ്പ്. ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സണ്‍റൂഫ് എന്നിങ്ങനെ നവീന ഫീച്ചറുകളുടെ നീണ്ട നിര ഉയര്‍ന്ന വെന്യു മോഡലുകളിലുണ്ടാകും.

ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, പുതിയ വീഡിയോ പുറത്ത്

വെന്യു ബുക്കിങ് കമ്പനി വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. പ്രതിമാസം പതിനായിരം യൂണിറ്റിന് മുകളില്‍ വില്‍പ്പനയാണ് വെന്യുവില്‍ ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Friday, March 29, 2019, 12:25 [IST]
English summary
New Hyundai Venue Teaser Video Released. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X