ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

ഒരല്‍പ്പം വൈകിയാണ് കോമ്പാക്ട് എസ്‌യുവി പോരിലേക്ക് കടക്കാനുള്ള ഹ്യുണ്ടായിയുടെ തീരുമാനം. വെന്യുവിന് മുന്നില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും ടാറ്റ നെക്‌സോണും പയറ്റിത്തെളിഞ്ഞവരാണ്. മഹീന്ദ്ര XUV300 ചുരുങ്ങിയ കാലംകൊണ്ടുതന്നെ പേരുനേടി. പക്ഷെ ഇതൊന്നു ഹ്യുണ്ടായിയെ അലട്ടുന്നില്ല.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

വെന്യുവില്‍ കൃത്യമായ ഗൃഹപാഠം ദക്ഷിണ കൊറിയന്‍ കമ്പനി ചെയ്തിട്ടുണ്ട്. മറ്റാര്‍ക്കുമില്ലാത്ത നവീന ഫീച്ചറുകള്‍ മത്സരത്തില്‍ വെന്യുവിനെ തുണയ്ക്കുമെന്ന് കമ്പനി അടിയുറച്ച് വിശ്വസിക്കുന്നു. ഈ അവസരത്തില്‍ ശ്രേണിയില്‍ വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍ പരിശോധിക്കാം.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ - ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

ബ്ലൂലിങ്ക് സ്മാര്‍ട്ട് കണക്ടിവിറ്റി

പുതിയ വെന്യുവില്‍ ഹ്യുണ്ടായി ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന സവിശേഷതയാണ് ബ്ലൂലിങ്ക് സ്മാര്‍ട്ട് കണക്ടിവിറ്റി. 33 നവീന ഫീച്ചറുകള്‍ ബ്ലൂലിങ്ക് ടെക്‌നോളജിക്ക് കീഴില്‍ കമ്പനി സാധ്യമാക്കുന്നു. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്കായി മാത്രം ആവിഷ്‌കരിച്ചതാണ്. ഇന്‍ബില്‍ട്ട് സിമ്മിനൊപ്പമാണ് എസ്‌യുവി വില്‍പ്പനയ്ക്ക് വരിക.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

ബ്ലൂലിങ്ക് കണക്ടിവിറ്റിയിലൂടെ വാഹനത്തിന്റെ തത്സമയ വിവരങ്ങള്‍ ഉടമയുടെ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാവും. അമിതവേഗത്തിലോടിയാല്‍, നിശ്ചയിച്ചിരിക്കുന്ന ദൂരിപരിധിക്കപ്പുറം വാഹനം ഓടിയാല്‍ (ജിയോ ഫെന്‍സിങ്) ഉടമയ്ക്ക് മുന്നറിയിപ്പ് ലഭിക്കുംവിധമാണ് പുതിയ സംവിധാനം. SOS കോളുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട്, തത്സമയ ട്രാഫിക്ക് വിവരങ്ങള്‍, കാര്‍ നില, ഫൈന്‍ഡ് മൈ കാര്‍ എന്നിങ്ങനെ നവീനമായ ഒട്ടനവധി സൗകര്യങ്ങളുണ്ട് വെന്യുവില്‍.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

എയര്‍ പ്യൂരിഫയര്‍

എസിയില്ലാത്ത ഒരുമോഡല്‍പോലും ഇപ്പോള്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലില്ല. എന്നാല്‍ കാറില്‍ കേവലം എസി ഘടിപ്പിക്കുന്നതിലുപരി, എസി യൂണിറ്റില്‍ പ്രത്യേക ഫില്‍ട്ടര്‍ ടെക്‌നോളജി കൂടി നല്‍കാന്‍ ഹ്യുണ്ടായി മുന്‍കൈയ്യെടുത്തിരിക്കുന്നു. മെട്രോ നഗരങ്ങളില്‍ ഉയര്‍ന്നുവരുന്ന വായുമലിനീകരണം മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ ഈ നടപടി. എയര്‍ പ്യൂരിഫയര്‍ സംവിധാനമുള്ള എസി യൂണിറ്റ് ശ്രേണിയില്‍ പുതുമയാണ്. എസി ഫില്‍ട്ടര്‍ ടെക്‌നോളജിയുടെ ഭാഗമായ ഇക്കോ കോട്ടിങ്ങും മോഡലില്‍ എടുത്തുപറയണം.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ്

നാലു മീറ്ററില്‍ത്താഴെ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഗിയര്‍ബോക്‌സ് ലഭിക്കുന്ന ആദ്യ എസ്‌യുവിയാണ് വരാന്‍പോകുന്ന വെന്യു. ഫോക്‌സ്‌വാഗണ്‍ കാറുകളൊഴിച്ചാല്‍ മുപ്പതുലക്ഷത്തിന് താഴെ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുള്ള മോഡലുകള്‍ ഇന്ത്യയില്‍ വിരളമാണുതാനും.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

വെന്യുവിലെ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പിനൊപ്പം മാത്രമേ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുകയുള്ളൂ. എഞ്ചിന് 120 bhp കരുത്തും 175 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സാധാരണ മാനുവല്‍, ഓട്ടോമാറ്റിക് യൂണിറ്റുകളെ അപേക്ഷിച്ച് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സിന് അതിവേഗം ഗിയര്‍മാറ്റം സാധ്യമാക്കാനാവും.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

പ്രൊജക്ടര്‍ ഫോഗ്‌ലാമ്പുകള്‍

പ്രൊജക്ടര്‍ യൂണിറ്റാണ് എസ് യുവിയിലെ ഫോഗ്‌ലാമ്പുകള്‍. മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ എതിരാളികള്‍ക്കൊന്നും ഈ സവിശേഷതയില്ല. പ്രൊജക്ടര്‍ യൂണിറ്റായതുകൊണ്ട് കൂടുതല്‍ തെളിച്ചവും പ്രകാശവും ഫോഗ്‌ലാമ്പുകള്‍ക്കുണ്ടാവും.

Most Read: ടാറ്റ ആള്‍ട്രോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

വയര്‍ലെസ് ചാര്‍ജിങ്

ക്രെറ്റയെ പോലെ വെന്യുവും വയര്‍ലെസ് ചാര്‍ജിങ് സംവിധാനം നേടിയാണ് വില്‍പ്പനയ്ക്ക് വരുന്നത്. ഇതേസമയം, വയര്‍ലെസ് ചാര്‍ജിങ് സവിശേഷതയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമേ ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂ. നിലവില്‍ വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ ഇടത്തരം കാര്‍ നിരയില്‍ അപൂര്‍വമാണ്.

HD ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ

8.0 ഇഞ്ച് വലുപ്പമുള്ള ഹൈ ഡെഫിനിഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹ്യുണ്ടായി വെന്യുവിലെ മറ്റൊരു പ്രധാന സവിശേഷത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇതിലുണ്ട്. ഇക്കോസ്‌പോര്‍ടിലും 8.0 ഇഞ്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയെങ്കിലും ഹൈ ഡെഫിനിഷന്‍ ഫീച്ചര്‍ ഫോര്‍ഡ് എസ്‌യുവിക്കില്ല.

ഹ്യുണ്ടായി വെന്യുവിന് മാത്രമുള്ള എട്ടു ഫീച്ചറുകള്‍

അര്‍ക്കമീസ് ഓഡിയോ സംവിധാനം

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ അര്‍ക്കമീസ് ഓഡിയോ സംവിധാനവുമായി കടന്നുവരുന്ന ആദ്യ മോഡലാകും ഹ്യുണ്ടായി വെന്യു. ക്രെറ്റയിലും അര്‍ക്കമീസ് ഓഡിയോ യൂണിറ്റാണ് ഒരുങ്ങുന്നത്.

മൂന്നുവര്‍ഷ വാറന്റി

മൂന്നുവര്‍ഷ / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി വെന്യുവില്‍ ഹ്യുണ്ടായി ഉറപ്പുവരുത്തും. ശ്രേണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണിത്. ഇതിന് പുറമെ മൂന്നുവര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും വെന്യു ഉടമകള്‍ക്ക് ലഭിക്കും. വാഹനം വഴിയില്‍വെച്ച് കേടായാല്‍ എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് ഉടമകള്‍ക്ക് കമ്പനിയുടെ സഹായം തേടാം.

More from DriveSpark

Article Published On: Saturday, April 20, 2019, 20:25 [IST]
English summary
Hyundai Venue Top Features. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X