ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ഇന്ത്യയില്‍ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ നിരയിലെ ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയായിരുന്നു ഇതില്‍ പ്രധാനി. എന്നാല്‍, ഫോര്‍ഡ്, ഹോണ്ട എന്നീ ബ്രാന്‍ഡുകള്‍ ബിഎസ് VI നിലവില്‍ വന്നാലും ഡീസല്‍ കാര്‍ ഉത്പാദനം തുടരുമെന്ന് അറിയിച്ചിരുന്നു.

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി കൂടി കടന്നു വന്നിരിക്കുകയാണ്. പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നാലും ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ തുടരുമെന്ന് കമ്പനിയുടെ ഇന്ത്യന്‍ മേധാവി S.S. കിം പ്രഖ്യാപിച്ചു.

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

അതായത്, ഈ കാറുകള്‍ക്ക് ബിഎസ് VI നിലവാരമുള്ള പുതിയ എഞ്ചിന്‍ ലഭിക്കുമെന്നര്‍ഥം. നിലവിലെ 1.6 ലിറ്റര്‍ CRDI എഞ്ചിനു പകരമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്റെ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കുകളിലാണ് കമ്പനി.

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

വെര്‍നയോടൊപ്പം ക്രെറ്റ, എലാന്‍ട്ര എന്നീ കാറുകള്‍ക്കായിരിക്കും പുതിയ 1.5 ലിറ്റര്‍ ലഭിക്കുക. എന്നാല്‍, എലൈറ്റ് i20, ഗ്രാന്‍ഡ് i20, എക്‌സന്റ്, വെന്യു എന്നിവയില്‍ ഏത് എഞ്ചിനായിരിക്കും കമ്പനി അവതരിപ്പിക്കുകയെന്നതിനെ കുറിച്ച് അറിവില്ല.

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

നിലവില്‍ i20 എലൈറ്റിലും വെന്യുവിലും ലഭ്യമാവുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാവും ഇവയില്‍ ഉള്‍പ്പെടുത്തുകയെന്നും സൂചനകളുണ്ട്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, എക്‌സന്റ എന്നിവയിലുപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്‍ കമ്പനി പരിഷ്‌കരിക്കാന്‍ സാധ്യതയേറെയാണ്.

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ഇവയുടെ അടുത്ത തലമുറ മോഡലുകള്‍ കമ്പനി ഉടന്‍ വിപണിയിലെത്തിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്ത തലമുറ ഗ്രാന്‍ഡ് i10 ഈ വര്‍ഷം അവസാനത്തോടെയും പുതിയ എക്‌സന്റ് അടുത്ത വര്‍ഷത്തോടെയുമായിരിക്കും വിപണിയിലെത്തുക.

Most Read: മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

മാരുതി സുസുക്കി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി.

Most Read: കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി - വീഡിയോ

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ബിഎസ് VI നിലവാരത്തില്‍ ഡീസല്‍ കാറുകള്‍ പരിഷ്‌കരിക്കുകയാണെങ്കില്‍ ഇത് വന്‍ ചിലവിന് വഴിവയ്ക്കുമെന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കളും അറിയിച്ചിരുന്നു. ഇക്കാരണത്താലാണ് ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നതായി മാരുതി സുസുക്കി പ്രഖ്യാപിച്ചത്.

Most Read: പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ഇതെല്ലാം മറികടന്ന് പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് കാര്‍ നിര്‍മ്മിച്ചാലും വിപണിയിലെത്തുമ്പോള്‍ ഇവയ്ക്ക് നിലിവിലെ മോഡലിനെക്കാള്‍ ഉയര്‍ന്ന വിലയാവും ഉണ്ടാവുക. ഇത് ഉപഭോക്താക്കള്‍ ഏത് തരത്തിലാണ് സ്വീകരിക്കുകയെന്നും പ്രവചിക്കാനാവില്ല.

ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

ടൊയോട്ട, ടാറ്റ മോട്ടോര്‍സ് തുടങ്ങി മഹീന്ദ്ര വരെയുള്ള കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ നിരയിലുള്ള താഴ്ന്ന ശ്രേണി ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹ്യുണ്ടായി ഇപ്പോഴെടുത്ത തീരുമാനം ഉചിതമാണെന്ന് വേണം പറയാന്‍.

Source:NDTV

More from DriveSpark

Article Published On: Tuesday, May 28, 2019, 18:12 [IST]
English summary
Hyundai Confirms That Grand i10, i20 Elite, Xcent & Verna Will Continue In india With Diesel engines. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X