കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

ദീര്‍ഘ നാളത്തെ ഉപയോഗത്തിന് വേണ്ടി കാര്‍ വാങ്ങുന്ന കാലഘട്ടമൊക്കെ കടന്നുപോയി. പ്രതിദിനം ഒട്ടനവധി കാറുകള്‍ വിപണിയിലെത്തുന്ന ഇക്കാലത്ത് വളരെ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമെ ഉപഭോക്താക്കള്‍ കാറുകള്‍ വാങ്ങാറുള്ളൂ. സ്ഥിരമായൊരു കാര്‍ എന്നതിന് പകരം അതാത് കാലയളവില്‍ പുതിയ കാറുകള്‍ വാങ്ങുകയോ നിലവിലുള്ള കാറുകള്‍ കൊടുത്ത് പുത്തന്‍ മോഡലുകള്‍ സ്വന്തമാക്കുകയോ ചെയ്യുന്ന ട്രെന്‍ഡാണ് വിപണിയില്‍ മിക്ക ഉപഭോക്താക്കളിലും കണ്ടുവരുന്നത്.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

പഴയ കാര്‍ വിറ്റ് പുതിയൊരെണ്ണം വാങ്ങാനുള്ള പരമ്പരാഗത രീതികളില്‍ ഉപഭോക്താക്കള്‍ താത്പര്യം കുറഞ്ഞു വരികയാണെന്നാണ് സൂചന. ഇതാ കാര്‍ വാങ്ങുന്നതിനായി പുതിയൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍സ്.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

പ്രമുഖ കാര്‍ റെന്റല്‍ കമ്പനിയായ റെവ്വുമായി ചേര്‍ന്നാണ് വാഹനം വാടകയ്ക്ക് നല്‍കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയ്ക്ക് ഹ്യുണ്ടായി തുടക്കമിട്ടത്.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

'ഹ്യുണ്ടായി സബ്‌സ്‌ക്രിപ്ഷന്‍' എന്ന് പേരുള്ള ഈ പദ്ധതിയിലൂടെ റോഡ് നികുതി, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, ഡൗണ്‍ പേയെമന്റ് എന്നിവ കൂടാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കാം. മാത്രമല്ല, സൗജന്യ മെയിന്റനന്‍സും & ഇന്‍ഷുറന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

ഹ്യുണ്ടായി സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് വ്യക്തമാക്കുന്ന പുതിയ പരസ്യചിത്രം കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്രതിമാസ, വാര്‍ഷിക വ്യവസ്ഥകളില്‍ ഹ്യുണ്ടായി സബ്‌സ്‌ക്രിപ്ഷനില്‍ തിരഞ്ഞെടുക്കാവുന്നതാണ്.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

മാസ വ്യവസ്ഥയില്‍ മുഴുവന്‍ ദിവസങ്ങളിലോ അല്ലെങ്കില്‍ ആഴ്ചാവസാനങ്ങളിലോ ഉപഭോക്താവിന് കാര്‍ സ്വന്തമാക്കാം. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ വ്യവസ്ഥയില്‍ പ്രമുഖ ഹ്യുണ്ടായി കാറുകളായ സാന്‍ട്രോ, ക്രെറ്റ, എക്‌സന്റ്, ഗ്രാന്‍ഡ് i10, എലൈറ്റ് i20 എന്നിവ ലഭ്യമാണ്.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

പ്രതിമാസ പദ്ധതിയില്‍ നിശ്ചിത ദൂരത്തിന് നിശ്ചിത തുക ഉപഭോക്താവ് അടയ്‌ക്കേണ്ടി വരും. ഉപയോഗം മുന്‍ നിശ്ചയിച്ച ദൂരത്തില്‍ കവിഞ്ഞാല്‍ അധിക തുക ഉപഭോക്താവില്‍ നിന്ന് കമ്പനി ഈടാക്കും.

Most Read: മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

പുതിയൊരു കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് അനുയോജ്യകരമാണ് ഹ്യുണ്ടായി സബ്‌സ്‌ക്രിപ്ഷനിലെ വാര്‍ഷിക പദ്ധതി. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള പുത്തന്‍ ഹ്യുണ്ടായി കാര്‍ സ്വന്തമാക്കാനും പിന്നീട് 12 മാസങ്ങള്‍ക്ക് ശേഷം ഇവരുടെ സൗകര്യത്തിന് അനുസരിച്ച് തിരിച്ച് നല്‍കാനും കഴിയുന്നതാണീ വ്യവസ്ഥ.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

കാലാവധിയ്ക്ക് ശേഷം ഉപഭോക്താവിന് താത്പര്യമുണ്ടെങ്കില്‍ കാര്‍ സ്വന്തമാക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. വാര്‍ഷിക പദ്ധതിയ്ക്ക് കീഴില്‍ പ്രതിമാസ വരിസംഖ്യയും ഇന്‍ഷുറന്‍സ് തുകയും ഉപഭോക്താവ് നല്‍കേണ്ടി വരും.

Most Read: പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

ഡൗണ്‍ പേയ്‌മെന്റും റോഡ് നികുതിയും ഇല്ല. ഇക്കാലത്തെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ തന്നെയാണ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാം.

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

ഡൗണ്‍ പേയ്‌മെന്റ്, റോഡ് നികുതി എന്നിവയില്ലാത്തതും സൗജന്യ മെയിന്റനന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ കമ്പനി ഒരുക്കിയിരിക്കുന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കാനിടയാക്കും.

Most Read: ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ

മാത്രമല്ല ലീസിംഗ് വ്യവസ്ഥയില്‍ പുത്തന്‍ കാറുകള്‍ ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പേരും പുതിയ ഹ്യുണ്ടായി സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗപ്പെടുത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Car Lease Explains In Video. Read In malayalam
Story first published: Tuesday, May 28, 2019, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X