ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ തുക നിശ്ചയിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പിഴത്തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിഴ നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കുകയും ചെയ്തു.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

പിഴ തുക തീരുമാനിക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശന നടപടികളുണ്ടാവില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. ഉത്തരവ് ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനുള്ള നീക്കത്തെയും എതിര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16 -ന് ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമ സെക്രട്ടറി, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗവും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

സെപ്തംബര്‍ ഒന്നുമുതലാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ട്രാഫിക്ക് നിയമലംഘനത്തിന് പിഴയായി ചുമത്തിയിരുന്നത് വന്‍ തുകയാണ്. കനത്ത പിഴ ഈടക്കി തുടങ്ങിയതോടെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

നേരത്തെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി തുകയാണ് ചെറിയ നിയമലംഘനത്തിനു പോലും ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ നിയമങ്ങളും വര്‍ധിപ്പിച്ച പിഴയും വലിയ രീതിയില്‍ ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

പുതിയ മോട്ടര്‍വാഹന നിയമം ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്നു പ്രഖ്യാപിച്ചു.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

ബോധവല്‍ക്കരണത്തിനു ശേഷമേ നടപ്പാക്കാനാവുകയുള്ളു എന്ന നിലപാടാണ് ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിവര്‍ഷം നിരത്തുകളിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Most Read: ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

പിഴ തുക 50 ശതമാനമെങ്കിലും കുറയ്ക്കാനാണ് കേരള സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പുതിയ നിയമ പ്രകാരം ഹെല്‍മെറ്റോ, സീറ്റ് ബെല്‍റ്റോ ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 1,000 രൂപയും ലൈസന്‍സ് ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 5,000 രൂപയുമാണ് പിഴ ചുമത്തുന്നത്.

Most Read: ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

ഹെല്‍മറ്റോ, സീറ്റ് ബെല്‍റ്റോ ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 500 രൂപയും ലൈസന്‍സ് ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 2,000 രൂപ ആക്കി കുറക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ചെറിയ കുറ്റങ്ങള്‍ക്ക് 500 രൂപയില്‍ നിന്ന് 300 രൂപ ആക്കാനും പദ്ധതിയുണ്ട്.

ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

ഓവര്‍ലോഡിങ്ങിന് ചുമത്തുന്നിയിരുന്ന 20,000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി കുറയ്ക്കും. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുക, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയവയ്ക്കുള്ള പിഴ കുറയ്ക്കില്ല, അതേപടി തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, September 13, 2019, 8:30 [IST]
English summary
Kerala welcomes the Centre’s decision to modify traffic fine. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X