വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

എസ്‌യുവി മത്സരം ഇനി തീപാറും. ഒരുഭാഗത്ത് ടാറ്റ ഹാരിയര്‍ ശക്തമായി നിലയുറപ്പിച്ചു നില്‍ക്കുന്നു. മറുഭാഗത്ത് എംജി ഹെക്ടറും കിയ സെല്‍റ്റോസും ഇറങ്ങുന്നു, ഹാരിയറിനെ വിപണി പിടിച്ചെടുക്കാന്‍. ഇതിനിടയ്ക്ക് ജീപ്പ് കോമ്പസും മഹീന്ദ്ര XUV500 -യും കാഴ്ച്ചക്കാരുടെ തൊപ്പിയണിയുമോ? വൈകാതെ അറിയാം.

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

വിപണിയില്‍ എംജി ഹെക്ടര്‍ എത്തി. അവതരിക്കും മുന്‍പേതന്നെ പതിനായിരം യൂണിറ്റുകളുടെ ബുക്കിങ് പുതിയ എംജി എസ്‌യുവി സ്വന്തം അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്. ഇതുകണ്ട് സെല്‍റ്റോസിനെ എത്രയുംവേഗം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കിയയുടെ നീക്കം. ഓഗസ്റ്റ് 22 -ന് കിയ സെല്‍റ്റോസ് ഇവിടെ അവതരിക്കും.

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

ജൂലായ് മുതല്‍ എസ്‌യുവിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് ഹ്യുണ്ടായിയ്ക്ക് കീഴിലുള്ള കിയ മോട്ടോര്‍സ് അറിയിച്ചുകഴിഞ്ഞു. ബുക്കിങ് തുടങ്ങാന്‍ ഇനി നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇരട്ടനിറമുള്ള പുത്തന്‍ സെല്‍റ്റോസിനെ ബെംഗളൂരുവില്‍ നിന്നും ക്യാമറ പിടികൂടിയിരിക്കുകയാണ്. മുന്‍പ് സെല്‍റ്റോസിനെ അനാവരണം ചെയ്ത വേളയില്‍ മൂന്നു നിറഭേദങ്ങളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

ഒന്ന് വെളുത്ത മേല്‍ക്കൂരയുള്ള ഓറഞ്ച് പതിപ്പ്. രണ്ടാമത്തേത് കറുത്ത മേല്‍ക്കൂരയുള്ള വെളുത്ത പതിപ്പ്. മൂന്നാമത്തേത് ചുവപ്പും. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ രണ്ടു പുത്തന്‍ നിറഭേദങ്ങള്‍ക്കൂടി കാണാം. ഓറഞ്ച് മേല്‍ക്കൂരയുള്ള വെളുത്ത പതിപ്പും കറുത്ത മേല്‍ക്കൂരയുള്ള ചുവന്ന പതിപ്പും സെല്‍റ്റോസ് നിരയുള്ള വര്‍ണ പകിട്ട് വെളിപ്പെടുത്തുന്നു.

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

കിയയുടെ ആദ്യ ഇന്ത്യന്‍ കാറാണ് സെല്‍റ്റോസ്. ആന്ധ്ര പ്രദേശിലെ അനന്ത്പൂര്‍ ശാലയില്‍ സെല്‍റ്റോസ് ഉത്പാദനം കമ്പനി തുടരുകയാണ്. ഹ്യുണ്ടായി ക്രെറ്റയുടെ അടിത്തറയാണ് കിയ സെല്‍റ്റോസ് പങ്കിടുന്നതെങ്കിലും രൂപഭാവത്തില്‍ ഇരു എസ്‌യുവികളും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ആകാരയളവിലും ക്രെറ്റയെക്കാള്‍ വലുപ്പം സെല്‍റ്റോസിനുണ്ട്. എഞ്ചിന്‍ യൂണിറ്റുകളുടെ കാര്യത്തിലും ഇതേ വൈരുധ്യം കാണാം.

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

ഇതേസമയം, ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നപക്ഷം സെല്‍റ്റോസിന്റെ എഞ്ചിന്‍ യൂണിറ്റുകള്‍ ക്രെറ്റയ്ക്കായി കടമെടുക്കാന്‍ ഹ്യുണ്ടായി തീരുമാനിക്കും. ബിഎസ് VI നിലവാരത്തിലാണ് സെല്‍റ്റോസിനെ കിയ വിപണിയില്‍ എത്തിക്കാനിരക്കുന്നത്. എന്തായാലും ഹ്യുണ്ടായി ക്രെറ്റയെക്കാള്‍ അന്‍പതിനായിരം രൂപയെങ്കിലും കിയ സെല്‍റ്റോസ് മോഡലുകള്‍ക്ക് കൂടുതല്‍ വില കുറിക്കും.

Most Read: ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

പ്രാരംഭ സെല്‍റ്റോസ് പെട്രോള്‍ മോഡലിന് 11 ലക്ഷം രൂപ വില കരുതുന്നില്‍ തെറ്റില്ല. 17 ലക്ഷം രൂപയോളം ഏറ്റവും ഉയര്‍ന്ന സെല്‍റ്റോസ് GT ലൈന്‍ പെട്രോള്‍ മോഡലിന് വില പ്രതീക്ഷിക്കാം. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ സെല്‍റ്റോസില്‍ അണിനിരക്കുമെന്ന് കിയ അറിയിച്ചിട്ടുണ്ട്.

Most Read: എംജി ഹെക്ടറും എതിരാളികളും - ഏതു വാങ്ങും?

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

115 bhp കരുത്തും 144 Nm torque ഉം അവകാശപ്പെടുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സെല്‍റ്റോസില്‍ തുടിക്കും. 115 bhp കരുത്തും 250 Nm torque സൃഷ്ടിക്കാന്‍ സെല്‍റ്റോസിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: മഹീന്ദ്ര ഥാര്‍ 700 ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

വര്‍ണ പകിട്ടുമായി കിയ സെല്‍റ്റോസ്

140 bhp കരുത്തും 244 Nm torque -മുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും സെല്‍റ്റോസിലെ മുഖ്യാകര്‍ഷണം. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് കമ്പനി സമര്‍പ്പിക്കും. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ഡീസല്‍ എഞ്ചിന് ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കിയ നല്‍കുമെന്നാണ് സൂചന. പ്രകടനക്ഷമത കൂടിയ സെല്‍റ്റോസ് ജിടി ലൈനിന് മാത്രമേ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ലഭിക്കുകയുള്ളൂ.

Image Source: Kia Seltos Club India/Facebook

More from DriveSpark

Article Published On: Saturday, June 29, 2019, 11:55 [IST]
English summary
Kia Seltos Dual Tone Variants Spotted. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X