എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

ടാറ്റ ഹാരിയറിന്റെ വിപണി പുതിയ എംജി ഹെക്ടര്‍ പിടിച്ചെടുക്കുമോ? വിലയടക്കം എല്ലാ മേഖലയിലും കൃത്യമായ ഗൃഹപാഠം നടത്തിയാണ് ഹെക്ടറിനെ എംജി കൊണ്ടുവന്നിരിക്കുന്നത്. 12.18 ലക്ഷം രൂപയ്ക്ക് എംജി എസ്‌യുവി കടന്നുവരുമ്പോള്‍ എതിരാളികള്‍ക്ക് ഭീഷണിയേറെ. ബെയ്ജുന്‍ 530 എസ്‌യുവിയാണ് അഞ്ചു സീറ്റര്‍ ഹെക്ടറിന് ആധാരം.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

രാജ്യമെങ്ങുമുള്ള എംജി ഡീലര്‍ഷിപ്പുകളിൽ ഹെക്ടര്‍ ബുക്കിങ് തുടരുകയാണ്. ബുക്കിങ് തുക 50,000 രൂപ. ജൂണ്‍ നാലിന് തുടങ്ങിയ ഹെക്ടര്‍ പ്രീബുക്കിങ് ഇതിനകം പതിനായിരം യൂണിറ്റുകള്‍ പിന്നിട്ടെന്നാണ് എംജി നല്‍കുന്ന വിവരം. ഇടത്തരം എസ്‌യുവി ശ്രേണിയില്‍ അവതരണത്തിന് മുന്‍പ് മറ്റൊരു മോഡലിനും ഇത്രയേറെ ആവശ്യക്കാരുണ്ടായിട്ടില്ല.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നുമാണ് ഹാരിയര്‍ യൂണിറ്റുകളെ എംജി നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തിൽ കമ്പനി സ്ഥാപിച്ചിട്ടുള്ള 120 ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളാണ് ഹെക്ടര്‍ വില്‍പ്പന ഏറ്റെടുക്കുക. ഈ അവസരത്തില്‍ എംജി ഹെക്ടറും എതിരാളികളും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?
Variant Hector Harrier Compass XUV500
Base P MT Rs 12.18 Lakh NA Rs 15.65 Lakh NA
Base D MT Rs 13.18 Lakh Rs 13.01 Lakh Rs 16.60 Lakh Rs 12.37 Lakh
Base P AT Rs 15.28 Lakh NA Rs 19.00 Lakh Rs 16.15 Lakh
Base D AT NA NA Rs 26.80 Lakh Rs 15.44 Lakh
Top P MT Rs 15.88 Lakh NA Rs 15.99 Lakh NA
Top D MT Rs 16.88 Lakh Rs 16.67 Rs 23.11 Lakh Rs 18.57 Lakh
Top P AT Rs 16.48 Lakh NA Rs 21.68 Lakh NA
Top D AT NA NA Rs 27.60 Lakh Rs 19.78 Lakh
എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

ടാറ്റ ഹാരിയറിനെക്കാള്‍ ഒരു ലക്ഷം രൂപ വിലക്കുറവുണ്ട് പ്രാരംഭ എംജി ഹെക്ടര്‍ പെട്രോള്‍ മോഡലിന്. ഹെക്ടര്‍ ഡീസല്‍ പതിപ്പുകളുടെ വിലയാവട്ടെ ഹാരിയര്‍ വകഭേദങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. നിലവില്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ഹാരിയറിനെ ടാറ്റ വില്‍ക്കുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഫീച്ചറുകളില്‍ അവസാനിക്കില്ല ഹെക്ടര്‍ വിശേഷങ്ങള്‍.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

കിലോമീറ്റര്‍ പരിധിയില്ലാത്ത അഞ്ചു വര്‍ഷ വാറന്റിക്കൊപ്പമാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്. സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും സൗജന്യ ലേബര്‍ നിരക്കും ഹെക്ടറിലെ പ്രലോഭനങ്ങളാണ്. നാലു വകഭേദങ്ങള്‍ എംജി ഹെക്ടറിലുണ്ട്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വകഭേദങ്ങള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

Most Read: മഹീന്ദ്ര ഥാര്‍ 700 ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

Hector Harrier Compass XUV500
Lenght (mm)

4655

4598

4395

4585

Width (mm)

1835

1894

1818

1890

Height (mm)

1760

1714

1640

1785

Wheelbase (mm)

2750

2741

2636

2700

Ground Clearance (mm)

192

205

178

200

Turn Radius (metres)

5.95

NA

5.2

5.6

Fuel Tank (litres)

60

50

60

70

Boot Space (litres)

587

425

438

405

Alloy Wheel (inches)

17

17

18

18

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

യാരിസ് — മാരുതി സിയാസിനും ഹോണ്ട സിറ്റിക്കുമെതിരെ ടൊയോട്ട കണ്ടെത്തിയ മറുപടി, കൂടുതൽ അറിയാം

4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവുമാണ് എംജി എസ്‌യുവി കുറിക്കുന്നത്. വീല്‍ബേസ് 2,750 mm. മൂന്നു എഞ്ചിന്‍ ഓപ്ഷനുകളുണ്ട് എസ്‌യുവിയില്‍; അഞ്ചു നിറഭേദങ്ങളും. ക്യാന്‍ഡി വൈറ്റ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, ബര്‍ഗന്‍ഡി റെഡ്, ഗ്ലേസ് റെഡ് നിറങ്ങള്‍ ഹെക്ടര്‍ നിരയ്ക്ക് വര്‍ണ്ണപ്പകിട്ടു സമര്‍പ്പിക്കും.

Most Read: എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

കണക്ടഡ് ഫീച്ചര്‍ സൗകര്യമുള്ള അന്‍പതോളം ആപ്പുകള്‍ എംജി ഹെക്ടറില്‍ ഒരുങ്ങുന്നുണ്ട്. ശ്രേണിയില്‍ ആദ്യമായി പനാരോമിക് സണ്‍റൂഫ് കൊണ്ടുവരുന്ന എസ്‌യുവിയും ഹെക്ടര്‍തന്നെ. പിറകിലേക്ക് ചായ്ക്കാവുന്ന പിന്‍ സീറ്റുകള്‍ മത്സരത്തില്‍ ഹെക്ടറിന് മുതല്‍ക്കൂട്ടാവും. മുന്‍നിരയിലും പിന്‍നിരയിലും ഇരിക്കുന്നവര്‍ക്ക് ഒരുപോലെ സൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പുവരുത്താന്‍ എംജി ശ്രമിച്ചിട്ടുണ്ട്.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ് സംവിധാനവും ഹെക്ടറിന്റെ വിശേഷമാണ്. യാത്രകള്‍ അവിസ്മരണീയമാക്കുന്നതില്‍ ആംബിയന്റ് ലൈറ്റിങ് നിര്‍ണായകമാവും. ഏറ്റവും ഉയര്‍ന്ന ബൂട്ട് ശേഷിയും 360 ഡിഗ്രി ക്യാമറയും ഹെക്ടറിന്റെ വിശേഷങ്ങളില്‍പ്പെടും.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ്, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള മിററുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെക്ടറിലുണ്ട്.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

മൂന്നു എഞ്ചിന്‍ പതിപ്പുകളാണ് ഹെക്ടറിന് ലഭിക്കുന്നത്. എസ്‌യുവിയിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ പെട്രോള്‍ പതിപ്പില്‍ തിരഞ്ഞെടുക്കാം. ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഡീസല്‍ മോഡലുകളില്‍ ലഭിക്കുകയുള്ളൂ.

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?
Petrol

Hector Harrier Compass XUV500
Engine

1.5 L

NA

1.4 L

2.2 L

Transmission

6 MT / DCT

NA

6 MT / 7 AT

6 AT

Power (bhp)

143

NA

160

140

Torque (Nm)

250

NA

250

320

Mileage (km/l)

14.1 / 13.9

NA

14.1

14

Drivetrain

FWD

NA

FWD

FWD

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?
Diesel

Hector Harrier Compass XUV500
Engine

2.0 L 2.0 L 2.0 L 2.2 L
Transmission

6 MT 6 MT 6 MT 6 MT / AT
Power (bhp)

171

138

171

155

Torque (Nm)

350

350

350

360

Mileage (km/l)

17.4

16.7

17.1

13.8

Drivetrain

FWD

FWD

FWD / AWD

FWD / AWD

എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

14.16 കിലോമീറ്റര്‍ മൈലേജ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഹെക്ടര്‍ പെട്രോള്‍ കുറിക്കും. ഇതേസമയം, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഹെക്ടര്‍ പെട്രോള്‍ പതിപ്പ് 13.96 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. ഹെക്ടര്‍ പെട്രോള്‍ ഹൈബ്രിഡില്‍ 15.81 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 17.41 കിലോമീറ്റര്‍ മൈലേജാണ് ഹെക്ടര്‍ ഡീസല്‍ മോഡലുകള്‍ കാഴ്ച്ചവെക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector And Rivals. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X