കിയ SP2i ഉടന്‍ വിപണിയില്‍, വെല്ലുവിളി ടാറ്റ ഹാരിയറിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ തുടക്കം കുറിക്കുമെന്ന വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നമ്മള്‍ കേട്ടത്. കമ്പനിയുടെ SP2i എസ്‌യുവിയായിരിക്കും ഇന്ത്യയിലെത്തുന്ന ആദ്യ കിയ വാഹനം. എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പരീക്ഷണ അടിസ്ഥാനത്തില്‍ SP2i -യുടെ ഉത്പാദനം കമ്പനി തുടങ്ങിയിരുന്നു.

ഇന്ത്യയില്‍ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. ആന്ധ്ര പ്രദേശിലെ അനന്ദ്പൂര്‍ ഫാക്ടറിയിലാണ് കിയയുടെ ആദ്യ വാഹനം ഒരുങ്ങുന്നത്.

വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണീ ഫാക്ടറി. അടുത്ത വാര്‍ഷിക വില്‍പ്പന കണക്കുകളില്‍ അഞ്ചാം സ്ഥാനമെങ്കിലും നേടുക എന്ന ലക്ഷ്യമാണ് കമ്പനിയ്ക്കുള്ളത്. ഏകദേശം രണ്ട് ബില്യണ്‍ ഡോളറാണ് കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നതിനായി നിക്ഷേപിച്ചിട്ടുള്ളത്.
Most Read:ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

ഇത് SP2i എസ്‌യുവിയുടെ പ്രാഥമിക വളര്‍ച്ചയ്ക്ക് അടിത്തറ പാകും. ടസ്‌കര്‍ അല്ലങ്കില്‍ ട്രെയില്‍സ്റ്റര്‍ എന്നായിരിക്കും SP2i എസ്‌യുവിയുടെ പൂര്‍ണ്ണ നാമം. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന എസ്‌യുവി ശ്രേണിയിലേക്കുള്ള കിയയുടെ കടന്ന് വരവ്, മറ്റുള്ള വാഹന നിര്‍മ്മാതാക്കളുടെ വില്‍പ്പനയെ ബാധിക്കുമെന്നുറപ്പാണ്.

പ്രധാനമായും ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ് എന്നിവരുമായിട്ടായിരിക്കും SP2i എസ്‌യുവി മത്സരിക്കുക. പോയ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് SP കോണ്‍സെപ്റ്റിനെ കിയ അവതരിപ്പിച്ചത്.

ഹാരിയറിലുള്ളത് പോലെ മുന്‍ ബമ്പറിലാണ് ഹെഡ്‌ലാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. മുന്നില്‍ തനത് ടിഗര്‍ നോസ് ഗ്രില്ലും കാണാം. 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വീലുകളിലെ ഡിസ്‌ക്ക് ബ്രേക്കുകള്‍, സ്‌പോര്‍ടി ഭാവം സമ്മാനിക്കുന്ന ബമ്പറുകള്‍, വിശാലമായ ക്യാബിന്‍ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന സവിശേഷതകള്‍.

എതിരാളികളോട് മത്സരിക്കുന്നതിനായി വേറെയും പല ഫീച്ചറുകളും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. SP2i -യിലെ മുഴുവന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഇതിനുദാഹരണമാണ്.
Most Read:പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ വലിയ ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫംഗ്ഷനിങ്ങ് സ്റ്റിയറിംഗ് വീല്‍, 3360 ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. SP2i എസ്‌യുവിയുടെ പ്രാരംഭ മോഡലിന് 10 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 15 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കാം.

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായിരിക്കും പുതിയ കിയ SP2i എസ്‌യുവി എത്തുകയെന്നാണ് സൂചനകള്‍. ഈ വര്‍ഷത്തിന്റ രണ്ടാം പാദത്തിലായിരിക്കും എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








