പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

വിപണി കാത്തിരിക്കുന്ന എസ്‌യുവിയായ ഹ്യുണ്ടായി വെന്യുവിന്റെ ബുക്കിംഗുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. 2019 മെയ് രണ്ടാം തീയതി മുതലായിരിക്കും എസ്‌യുവിയുടെ ബുക്കിംഗുകള്‍ കമ്പനി ഔദ്യോഗികമായി ആരംഭിക്കുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചില ഡീലര്‍മാര്‍ 50,000 രൂപയ്ക്ക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലും ന്യൂയോര്‍ക്കിലും പുതിയ വെന്യു എസ്‌യുവിയെ കമ്പനി അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി അണിനിരത്തുന്ന ആദ്യ കോമ്പാക്റ്റ് എസ്‌യുവിയായിരിക്കും വെന്യു.

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

ബുക്കിംഗുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായ വെന്യുവിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ഹ്യുണ്ടായി പങ്ക് വയ്ക്കുന്നത്. കമ്പനിയുടെ പ്രമുഖ എസ്‌യുവിയായ ക്രെറ്റയ്ക്ക് താഴെയായിരിക്കും വെന്യു എസ്‌യുവിയുടെ സ്ഥാനം. കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയിലായിരിക്കും വരാനിരിക്കുന്ന ഹ്യുണ്ടായി എസ്‌യുവി ഒരുങ്ങുക.

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

ഇതുവരെ കണ്ടിട്ടുള്ള ഹ്യുണ്ടായി കാറുകളില്‍ നിന്ന് വെന്യു വ്യത്യസ്തത പുലര്‍ത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഒഴുകി വീഴുന്ന കസ്‌കേഡിംഗ് ശൈലിയിലുള്ള മുന്നിലെ ഗ്രില്ലും ഇതിന് താഴെ ഇരുവശത്തുമായി വിഭജിച്ച രീതിയിലുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ് എസ്‌യുവിയിലുള്ളത്.

Most Read:പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

ഹെഡ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബോണറ്റിനോട് ചേര്‍ന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എസ്‌യുവിയ്ക്ക് ഗൗരവകരമായ ഭാവം പകരും. രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പിലും ഒരു ഡീസല്‍ എഞ്ചിന്‍ പതിപ്പിലുമായിരിക്കും വെന്യു എത്തുക.

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

i20 എലൈറ്റില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തുമായിരിക്കും സൃഷ്ടിക്കുക. മറുഭാഗത്ത് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കുക 90 bhp കരുത്തായിരിക്കും.

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍മാനുവല്‍ ഗിയര്‍ബോക്‌സും 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായിരിക്കും ഉണ്ടാവുക. നിരവധി ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ ഹ്യുണ്ടായി വെന്യു എസ്‌യുവി എത്തുക.

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വൈദ്യുത സണ്‍റൂഫ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിംഗ്, പുതിയ ബ്ലൂ ലിങ്ക് കണക്ടിവിറ്റി ഫംഗ്ഷന്‍ എന്നിവയായിരിക്കും വെന്യൂവിലെ പ്രധാന ഫീച്ചറുകള്‍.

Most Read:ഔഡി A4, Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍

പോരിനൊരുങ്ങി ഹ്യുണ്ടായി വെന്യു, ബുക്കിംഗ് മെയ് മാസം

പുതിയ വെന്യു എസ്‌യുവിയെ കുറിച്ച് വളരെ മികച്ച പ്രതീക്ഷയാണ് ഹ്യുണ്ടായിയ്ക്കുള്ളത്. മെയ് അവസാനത്തോടെ ആയിരിക്കും പുതിയ വെന്യു എസ്‌യുവി വിപണിയിലെത്തുക. എട്ട് മുതല്‍ പതിനൊന്ന് ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. വിപണിയില്‍ മഹീന്ദ്ര XUV300, മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരായിരിക്കും ഹ്യുണ്ടായി വെന്യുവിന്റെ എതിരാളികള്‍.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Bookings To Officially Start In May — To Rival The Mahindra XUV300: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X