ഔഡി A4, Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍

A4 സെഡാനും Q7 എസ്‌യുവിക്കും പ്രത്യേക ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ സമര്‍പ്പിച്ച് ഔഡി. 43.09 ലക്ഷം രൂപ വിലയില്‍ ഔഡി A4 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. 75.82 ലക്ഷം രൂപയാണ് Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന് വില. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളെക്കാള്‍ പകിട്ടും മേന്മയുമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ലൈഫ്‌സ്റ്റൈല്‍ എഡിഷന്റെ മാറ്റുകൂട്ടും.

ഔഡി A4, Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍

പിന്‍നിര യാത്രക്കാര്‍ക്കായി 10 ഇഞ്ച് വലുപ്പമുള്ള ഇരട്ട സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് സംവിധാനമാണ് ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ ഫീച്ചറുകളില്‍ മുഖ്യാകര്‍ഷണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷന്‍ എന്റര്‍ടെയ്ന്‍മെന്റ് സംവിധാനം കാഴ്ച്ചവെക്കും. 16 ജിബി സ്റ്റോറേജ് ശേഷിയും ഇവിടെ പരാമര്‍ശിക്കണം.

ഔഡി A4, Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍

ഔഡി ലോഗോ തെളിയുന്ന ലോഗോ തെളിയുന്ന എന്‍ട്രി ലൈറ്റുകള്‍ ഇരു കാറുകള്‍ക്കുമുണ്ട്. ഇതേസമയം, ഇരു പാര്‍ശ്വങ്ങളിലുമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിത സൈഡ് റണ്ണിങ് ബോര്‍ഡുകള്‍ Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ കൂടുതലായി അവകാശപ്പെടും. സ്‌മോക്കഡ് ടെയില്‍ലാമ്പുകള്‍, ടെയില്‍ഗേറ്റ് സ്‌പോയിലര്‍ എന്നിവ ഔഡി A4 ലൈഫ്‌സ്റ്റൈല്‍ എഡിഷന്റെ മറ്റു പ്രത്യേകതകളാണ്.

ഔഡി A4, Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍

ഇലക്ട്രിക്ക് കോഫി മേക്കര്‍ യൂണിറ്റും കൂള്‍ ബോക്‌സുമാണ് പുതിയ Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷനിലെ അധിക ഫീച്ചറുകള്‍. പെട്രോള്‍ പതിപ്പില്‍ മാത്രമേ A4, Q7 ലൈഫ്റ്റ് എഡിഷന്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ. 1.4 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ ഔഡി A4 -ല്‍ തുടിക്കും. എഞ്ചിന് 150 bhp കരുത്ത് സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

ഔഡി A4, Q7 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയില്‍

ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേസമയം, ഔഡി Q7 -ലെ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 252 bhp കരുത്തു സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് കാറിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. നേരത്തെ A6 -നും ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ കമ്പനി സമര്‍പ്പിച്ചിരുന്നു. പിന്‍നിര യാത്രക്കാര്‍ക്കായുള്ള എന്‍ര്‍ടെയ്ന്‍മെന്റ് സംവിധാനമാണ് ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ A6 -ന്റെയും പ്രധാന സവിശേഷത.

Most Read Articles

Malayalam
കൂടുതല്‍... #audi #new launch #ഔഡി
English summary
Audi Launches A4 and Q7 Lifestyle Editions. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X