ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ ഏറ്റവും പുതിയ കാറായ ഹുറാക്കന്‍ ഇവോ സ്‌പൈഡറിനെ വാഹനലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. അടുത്ത മാസം നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ആയിരിക്കും ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ തുടക്കം കുറിക്കുക.

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

കഴിഞ്ഞ മാസം വിപണിയിലെത്തിയ ഹുറാക്കന്‍ ഇവോയുടെ ഡ്രോപ്പ്-ടോപ്പ് പതിപ്പാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍. 5.2 ലിറ്റര്‍ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡറിലുള്ളത്.

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

ഇത് 8,000 rpm -ല്‍ 631 bhp കരുത്തും 6,500 rpm -ല്‍ 600 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴ് സ്പീഡ് ഇരട്ട ക്ലച്ചോട് കൂടിയതാണ് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡറിലുള്ളത്.

Most Read:ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

ഇവോയെക്കാളും ഭാരം കൂടുതലാണ് പുത്തന്‍ ഇവോ സ്‌പൈഡറിന്. 120 കിലോയാണ് പുതിയ ഹുറാക്കന്‍ ഇവോ സ്‌പൈഡറിന്റെ ഭാരം.

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.1 സെക്കന്‍ഡുകള്‍ മാത്രം മതി ഇവോ സ്‌പൈഡറിന്. എന്നാല്‍ 200 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 9.3 സെക്കന്‍ഡുകളെടുക്കും. മണിക്കൂറില്‍ 325 കിലോമീറ്ററാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡറിന്റെ പരമാവധി വേഗം.

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

ഇവോയില്‍ നിന്ന് വ്യത്യസ്തമായ ബോഡി കിറ്റാണ് ഇവോ സ്‌പൈഡറിലുള്ളത്. 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലും വെറും 17 സെക്കന്‍ഡുകള്‍ കൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കും. പിരെലി P സീറോ ടയറുകളാണ് സ്‌പൈഡറിലുള്ളത്.

Most Read:ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍

പുതിയ 20 ഇഞ്ച് അലോയ് വീലുകള്‍ സൂപ്പര്‍ കാറിന്റെ എല്ലാ ഭാവങ്ങളും ഇവോ സ്‌പൈഡറിന് സമ്മാനിക്കുന്നു. മുന്നില്‍ 380 mm ഡിസ്‌ക്കും പിന്നില്‍ 356 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിയന്ത്രിക്കും. അല്‍ക്കന്‍ടാരയും തുകലും ഇടകലര്‍ത്തിയാണ് ഹുറാക്കന്‍ ഇവോ സ്‌പൈഡറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 28, 2019, 19:52 [IST]
English summary
Lamborghini Huracan Evo Spyder Revealed Ahead Of Geneva Motor Show Debut: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X