ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

ഇലക്ട്രിക്ക് കാറിന്റെ പണിപ്പുരയിലാണ് തങ്കളെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഢംബര കാര്‍ വിഭാഗമായ ലെക്സസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയും ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ചതോടെയാണ് ഹൈബ്രിഡ് കാറുകളുടെ നിരയ്‌ക്കൊപ്പം ഇലക്ട്രിക്ക് കാറുകളെയും കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

ചൈനയില്‍ നടക്കുന്ന മോട്ടോര്‍ഷോയിലാണ് UX300e എന്ന ആദ്യ ഇലക്ട്രിക്ക് മോഡലിനെ കമ്പനി അവതരിപ്പിച്ചത്. ഹൈബ്രിഡ് കരുത്തിലെത്തിയിട്ടുള്ള UX300 നിരയില്‍നിന്ന് തന്നെയാണ് ഇലക്ട്രിക്ക് കാറും വിപണിയില്‍ എത്തുന്നത്.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

RX 400h എന്നൊരു മോഡലുമായി 2005 -ലാണ് ലെക്‌സസിന്റെ ആദ്യ ഹൈബ്രിഡ് വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെ ഹൈബ്രിഡ് കരുത്തില്‍ നിരവധി വാഹനങ്ങളെ കമ്പനി വിപണിയില്‍ എത്തിച്ചു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക്ക് കാറുകളെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

ഒറ്റ ചാര്‍ജില്‍ 402 കിലോമീറ്റര്‍ മൈലേജ് വരെയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്. GA-C പ്ലാറ്റ്‌ഫോമിലാകും വാഹനം നിര്‍മ്മിക്കുക. 201 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്ന കരുത്തേറിയ മോട്ടോറായിരിക്കും വാഹനത്തിന്റെ കരുത്ത്.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

അതിനൊപ്പം തന്നെ മികച്ച യാത്ര അനുഭവം ഒരുക്കുന്നതിനായി ആക്ടീവ് സൗണ്ട് കണ്‍ട്രോള്‍ (ASC), ഡ്രൈവ് മോഡ് സെലക്ട് ഫങ്ഷന്‍ (DMSF)എന്നീ സംവിധാനങ്ങളും ഇലക്ട്രിക്ക് വാഹനത്തിലുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

ലെക്‌സസിന്റെ കണക്ടഡ് കാര്‍ ടെക്‌നോളജി വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. ലെക്‌സസ് ലിങ്ക് ആപ്പ് (LexusLink app) ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്, ഡ്രൈവിങ്ങ് റേഞ്ച്, ഫുള്‍ ചാര്‍ജ് ഇന്റിക്കേറ്റര്‍, കാറിനുള്ളിലെ താപനില ക്രമീകരിക്കല്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

മെര്‍സിഡീസ് ബെന്‍സ് EQC, ജാഗ്വര്‍ I-PACE, ടെസ്‌ല-X, ഔഡി E-ട്രോണ്‍ എന്നിവയായിരിക്കും ലെക്‌സസ് UX300e -യുടെ വിപണിയിലെ എതിരാളികള്‍. ലെക്‌സസിന്റെ മാതൃ കമ്പനിയായ ടൊയോട്ട 2020-25 നുള്ളില്‍ പത്ത് ഇലക്ട്രിക്ക് മോഡലുകള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

Most Read: ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

അതിലൊരു മോഡല്‍ ലെക്‌സസിന്റെ ഈ ഇലക്ട്രിക്ക് വാഹനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൊയോട്ട-ലെക്‌സസ് കൂട്ടുകെട്ടില്‍ നിരവധി ഹൈബ്രീഡ് കാറുകളും ആഢംബര മോഡലുകളും വിപണിയില്‍ ലഭ്യമാണ്.

Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

ഔഡി, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്മാരുമായാണ് ലെക്‌സസ് അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കുന്നത്. അടുത്തിടെയാണ് ലെക്‌സസ് RX 450hl എന്നൊരു മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

അതേസമയം വില കുറഞ്ഞ കാറുകളെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ്‌യുവി നിരയിലേക്കാകും വില കുറഞ്ഞ മോഡലുകളെ കമ്പനി അവതരിപ്പിക്കുക. എസ്‌യുവികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ഇലക്ട്രിക്ക് കാറിനെ വെളിപ്പെടുത്തി ലെക്‌സസ്

പുതിയതായി അവതരിപ്പിക്കുന്ന എസ്‌യുവിയ്ക്ക് ക്രോസ്ഓവര്‍ വാഹനത്തിനും താഴെയാകും സ്ഥാനം. 30,000 ഡോളറില്‍ (ഏകദേശം 27.31 ലക്ഷം രൂപ) താഴെ വില പ്രതീക്ഷിക്കാം. 2020 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനങ്ങളെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ലെക്‌സസ്.

Most Read Articles

Malayalam
English summary
Lexus UX300e Is The Company's First Electric Car. Read more in Malayalam.
Story first published: Monday, November 25, 2019, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X