ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട
ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.

2020 ഏപ്രില്‍ ഒന്നോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഡീസല്‍ കാറുകളുടെ ഉത്പാദനം കമ്പനി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രീമിയം നിരയിലെ വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകളിലെയും ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന തുടരുമെന്ന് കമ്പനി അറിയിച്ചു.

വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള മോഡലുകളാണിതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ 85 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്. 2019 ജനുവരി മുതല്‍ 2019 സെപ്തംബര്‍ വരെ 99,979 വാഹങ്ങളാണ് നിരത്തിലെത്തിയത്.

എന്നാല്‍ ഇതില്‍ 60 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളായ ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകളാണ്. അതുകൊണ്ട് തന്നെയാണ് ഈ മോഡലുകളുടെ ഡീസല്‍ പതിപ്പുകളെ പിന്‍വലിക്കില്ലെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ട അവതരിപ്പിക്കുന്ന ചെറുകാറാണ് ലിവ. ഇരു എഞ്ചിനുകളിലും വാഹനം വിപണിയില്‍ ലഭ്യമാണ്.

അതേസമയം ബിഎസ് VI എത്തുന്നതോടെ ലിവയുടെ ഡീസല്‍ പതിപ്പ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവുമെന്നാണ് റിപ്പോര്‍ട്ട്. എത്തിയോസ് ലിവയിലെ 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 67 bhp കരുത്തും 170 Nm torque ഉം കുറിക്കുന്നതാണ്. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമെ എത്തിയോസ് ലിവയിലുള്ളൂ.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ, റെനോ എന്നിവരെല്ലാം നിരയിലെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഉയര്‍ന്ന നിര്‍മ്മാണ ചിലവാണ് പലരെയും ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ച ഘടകം.
Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഡീസല്‍ പതിപ്പുകളുടെ ഉത്പാദം അവസാനിപ്പിച്ച് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ പതിപ്പുകളിലാകും കമ്പനി ശ്രദ്ധ കേന്ദീകരിക്കുക. അതിനൊപ്പം തന്നെ സിഎന്‍ജി, ഇലക്ട്രിക്ക് വാഹനങ്ങളെയും കമ്പനി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

ചെറിയ ശേഷിയുള്ള ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ ടൊയോട്ടയ്ക്ക് സിഎന്‍ജി വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിയും. സുസുക്കി ഇന്ത്യയില്‍ സിഎന്‍ജി മോഡലുകള്‍ വിപണനം ചെയ്യുന്നതിനാല്‍ ഭാവിയില്‍ ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനമായി ഇത്തരമൊരു ആശയം ഉയര്‍ന്നു വന്നേക്കാം.
Most Read: കോമ്പസിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജീപ്പ്

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ആഗോള വിപണിയില്‍ വില്‍ക്കുന്നതില്‍ ടൊയോട്ട അപരിചിതരല്ല. പക്ഷേ ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉറവിടമായി മാരുതി സുസുക്കിക്ക് പ്രവര്‍ത്തിക്കാനാകും.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അതിന്റെ ചില ചെറിയ കാറുകളെ സിഎന്‍ജി എഞ്ചിനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. 10,000 സിഎന്‍ജി വിതരണ ഔട്ട്ലെറ്റുകള്‍ കമ്പനി ഉദ്ഘാടനം ചെയ്യുന്നുണ്ടെന്നും ഉപഭോക്താക്കള്‍ ഇതര സൗരോര്‍ജ്ജ സ്രോതസ്സ് സ്വീകരിക്കാന്‍ തുടങ്ങിയെന്നും മാരുതി ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അടുത്തിടെ പറഞ്ഞിരുന്നു.

ഇന്ത്യയിലെ വാഹന വ്യവസായം ഒരു മാറ്റത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇലക്ട്രിക്ക് കാറുകളിലേക്ക് മാറുന്നതുവരെ സിഎന്‍ജിയെ ഹരിത ഇന്ധനമായി ഉപയോഗിക്കാന്‍ മാരുതി സുസുക്കി പ്രോത്സാഹിപ്പിക്കുകയാണ്.


Click it and Unblock the Notifications








