വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

ഭാവിയുടെ വാഹങ്ങളെന്ന് ഇന്നത്തെ ലോകം വിശേഷിപ്പിക്കുന്നത് ഇലക്ട്രിക്ക് വാഹനങ്ങളെയാണ്. ഒരു ഇലക്ട്രിക്ക് കാര്‍ കൊണ്ട് ഏറ്റവും നീണ്ട യാത്ര ചെയ്‌തെന്ന് ലോക റെക്കോര്‍ഡ് ഇന്ന് വെയ്ബ് വാക്കറെന്ന ഡച്ചുകാരന് സ്വന്തമാണ്. മൂന്ന് വര്‍ഷം നീണ്ട യാത്രയില്‍ വാക്കര്‍ കടന്ന് പോയത് 33 രാജ്യങ്ങളിലൂടെ, പൂര്‍ത്തിയാക്കിയത് 59,000 മൈലുകള്‍ (94,951 കിലോമീറ്റര്‍). നെതര്‍ലന്റ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി വരെയായിരുന്നു ആ യാത്ര.

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

2016 മാര്‍ച്ച് 15 -ന് വാക്കര്‍ തുടങ്ങിയ ഈ യാത്ര 2019 ഏപ്രില്‍ ഏഴിനാണ് പൂര്‍ത്തിയായത്. 'പ്ലഗ് മീ ഇന്‍ ' എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് വാക്കര്‍ ഈ യാത്ര ആരംഭിച്ചത്. സാധാരണ ദീര്‍ഘദൂരമോടുന്ന ഇലക്ട്രിക്ക് കാറായി ഇതുവരെ ടെസ്‌ലയെ മാത്രെ എല്ലാവരും അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളൂ.

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

എന്നാല്‍ ബ്ലൂ ബാന്‍ഡിറ്റ് എന്ന് പേരുള്ള ഫോഗ്‌സ്‌വാഗണ്‍ ഗോള്‍ഫാണ് (പോളോ) യാത്രയ്ക്കായി വാക്കര്‍ തിരഞ്ഞെടുത്തത്. കാനണ്‍, അഡോബ്, ഒരു വാഷിംഗ് മെഷീന്‍ റെന്റല്‍ കമ്പനി എന്നിവരില്‍ നിന്നും ലഭിച്ച സംഭാവനകളും സ്‌പോണ്‍സര്‍ഷിപ്പുകളും കൊണ്ടാണ് വാക്കര്‍ ഈ യാത്ര യാഥാര്‍ഥ്യമാക്കിയത്.

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

യാത്രയിലുടനീളം വാക്കറിനുള്ള താമസം, ഭക്ഷണം എന്നിവയും കാര്‍ ചാര്‍ജ് ചെയ്യാനാവശ്യമായ സൗകര്യവും സ്‌പോണ്‍സര്‍മാര്‍ ഒരുക്കി. യാത്രയ്ക്കായി വാക്കര്‍ തിരഞ്ഞെടുത്ത വാഹനം ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിവുള്ളതായിരുന്നു.

Most Read:9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

യാത്രയ്ക്കായി ഒരു നിശ്ചിത സഞ്ചാരപാത പോലും വാക്കര്‍ തിരഞ്ഞെടുത്തിരുന്നില്ല. ദിവസത്തിന്റെ അവസാനം ഏത് സ്ഥലത്താണോ തങ്ങുന്നത് ആ പ്രദേശത്തെ ആളുകളോട് ചോദിച്ചറിഞ്ഞാണ് യാത്ര മുന്നോട്ട് പോയതെന്ന് വാക്കര്‍ പറയുന്നു.

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

കിഴക്കന്‍ യൂറോപ്പിലൂടെ സഞ്ചരിച്ച ഇദ്ദേഹം തുര്‍ക്കി വഴി ഇറാനിലേക്കും അവിടുന്ന് മിഡില്‍ ഈസ്റ്റിലേക്കും സഞ്ചരിച്ചു. ശേഷം ഇന്ത്യയിലേക്ക് കടന്ന് മ്യാന്‍മര്‍, തായ്‌ലന്റ്, മലേഷ്യ രാജ്യങ്ങളും സന്ദര്‍ശിച്ചു.

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

മലേഷ്യയില്‍ നിന്ന് അവസാനം ലക്ഷ്യസ്ഥാനമായ സിഡ്‌നിയിലെത്തുകയായിരുന്നു. ഇലക്ട്രിക്ക് വാഹനം ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ ഈ യാത്രയ്ക്കായി 6783 ലിറ്റര്‍ ഇന്ധനം വാക്കറിന് ഉപയോഗിക്കേണ്ടി വന്നേനെ.

Most Read:കാറിനെക്കാളും വില, ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ കീ

വഴിയില്‍ കിടക്കാതെ ഇലക്ട്രിക്ക് കാര്‍ ഓടിയത് 94,951 കിലോമീറ്റര്‍, പുതിയ ലോക റെക്കോര്‍ഡ്‌

2018 -ലെ ഇന്ധന വില പ്രകാരമിത് ഏകദേശം 3,14,827 രൂപ ചെലവായിരിക്കും വരിക. എന്നാല്‍ വാഹനം ചാര്‍ജ് ചെയ്യാനായി ആകെ 20,748 രൂപ മാത്രമെ വാക്കറിന് ചെലവായുള്ളൂ. ഈ യാത്ര ഇലക്ട്രിക്ക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് വാക്കര്‍ പറയുന്നു.

തന്റെ യാത്ര മുഴുവനായൊരു ഡോക്യുമെന്ററിയായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിട്ടുണ്ട് വാക്കര്‍. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള ഈ യാത്ര ദൈനംദിന ഉപയോഗത്തിനും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായതാണ് ഇലക്ട്രിക്ക് വാഹനങ്ങളെന്ന് തെളിയിക്കുന്നു.

Source: Plug Me In

Most Read Articles

Malayalam
English summary
the electric car crossed 94,541 kms set a new world record: read in malayalam
Story first published: Sunday, April 14, 2019, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X