ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ഇന്ത്യന്‍ നിര്‍മ്മിത ഫിഗൊ
ഒരാള്‍ വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക മൈലേജ്, വില, സുരക്ഷ ഫീച്ചറുകള്‍ ഒക്കെയാണ്. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ കൂടുതലും ആളുകള്‍ കേട്ടിരിക്കുന്നത് ടാറ്റയുടെ നെക്‌സോണ്‍ എന്നൊരു പേരാണ്.

ചെറിയ വിലയില്‍ കൂടുതല്‍ ഫീച്ചറുകളും, സുരക്ഷയുമാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാല്‍ ഇപ്പോഴിതാ സുരക്ഷയുടെ കാര്യത്തില്‍ ഇനി ഫോര്‍ഡിനെയും വിശ്വസിക്കാം.

ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മിച്ച് മെക്സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗൊയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷ ഒരിക്കല്‍ കൂടി ഉറപ്പാക്കിയിരിക്കുന്നത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ ഫോര്‍ഡ് നാല് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് ക്രാഷ് ടെസ്റ്റിനെത്തിയത്.

ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തി. ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനങ്ങളാണ് ഫോര്‍ഡ് ഫിഗൊയും, ഫിഗൊ ആസ്‌പൈയറും.

1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ TiVCT പെട്രോള്‍ എഞ്ചിന്‍ 94 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ആസ്‌പൈര്‍ ഫെയ്സ്ലിഫ്റ്റിലും ഇതേ എഞ്ചിന്‍ യൂണിറ്റാണുള്ളത്. 20.4 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കാന്‍ ഫിഗൊ പെട്രോളിന് കഴിയും.1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്.
Most Read: ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

മൈലേജ് 25.5 കിലോമീറ്റര്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാവുകയുള്ളൂ.
Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

121 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഫിഗൊ 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ 16.3 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കും. പുതുതലമുറ ഫിഗൊ, ആസ്‌പൈര്‍ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

B680, B680S എന്നീ രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ പുതിയ മോഡലുകള്‍ 2021 -ഓടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫോര്‍ഡിന്റെ B -പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാവും വാഹനങ്ങളുടെ അടുത്ത തലമുറ പതിപ്പുകള്‍ ഒരുങ്ങുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ പുതുതലമുറ മോഡലിലും പ്ലാറ്റ്‌ഫോമാവും ഉപയോഗിക്കുക.

പുതിയ ഫിഗൊ നിലവില്‍ വിണിയിലുള്ള മോഡലിനേക്കാള്‍ വലുതായിരിക്കുമെന്നും അന്താരാഷ്ട്ര വിപണിയില്‍ ഫിയസ്റ്റയെ മാറ്റിസ്ഥാപിക്കാമെന്നും പ്രതീക്ഷിക്കുന്നു. ഫിയസ്റ്റ സെഡാന് പകരക്കാരനായി ആസ്‌പൈയര്‍ വളരാനും സാധ്യതയുണ്ട്.

അതേസമയം, പരിഷ്‌കരിച്ച ഫിഗൊയെയും ആസ്‌പൈയറിനെയും ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ കമ്പനി ഒന്നും തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








