മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങി; വില 7.68 ലക്ഷം

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൾട്ടി യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര ബൊലേറോ. ഗ്രാമ-നഗര ഭേതമന്യേ എല്ലാ പ്രദേശവാസികളും വാഹനം വാങ്ങുന്നു.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

ഉത്സവ സീസണിൽ ഗ്രാമപ്രദേശങ്ങളിൽ മറ്റും നല്ല വിളവെടുപ്പ് ലഭിക്കുമ്പോൾ വാഹന വിൽപ്പനയും ഉയരുന്ന പ്രവണതയാണ്. ഈ സന്ദർഭം മുതലെടുക്കാൻ മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ പതിപ്പിന് നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങളും കുറച്ച് പുതിയ സവിശേഷതകളും കമ്പനി നൽകുന്നു.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

സ്പെഷ്യൽ എഡിഷൻ ഡെക്കലുകൾ, സ്പെഷ്യൽ എഡിഷൻ സീറ്റ് കവർ, സ്പെഷ്യൽ എഡിഷൻ കാർപെറ്റ് മാറ്റുകൾ, സ്പെഷ്യൽ പതിപ്പ് - സ്കഫ് പ്ലേറ്റ് സെറ്റ്, സ്റ്റിയറിംഗ് വീൽ കവർ, മുൻ ബമ്പറിൽ പുതുതായി വരുന്ന ഫോഗ് ലാമ്പുകൾ, സ്റ്റോപ്പ് ലാമ്പുള്ള സ്‌പോയിലർ.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

മഹീന്ദ്ര ബൊലേറോയുടെ പതിവ് വകഭേതങ്ങൾക്ക് 7.49 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. സ്‌പെഷ്യൽ എഡിഷൻ പതിപ്പിന് 7.68 ലക്ഷം രൂപയാണ് നിർമ്മാതാക്കൾ എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

നിലവിലുള്ള മോഡലിൽ നിന്ന് മെക്കാനിക്കലുകൾ മാറ്റമില്ലാതെ തുടരുന്നു. 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് പിൻ വീൽ ഡ്രൈവ് എം‌യുവിക്ക് കരുത്ത് പകരുന്നത്. 70 bhp കരുത്തും 195 Nm torque ഉം ആണ് എഞ്ചിൻ പുറപ്പെടുവിക്കുന്നത്.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

അടിസ്ഥാനപരമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്. 2020 ഏപ്രിലിൽ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഭാരത് സ്റ്റേജ് 6 (ബിഎസ് 6) മലിനീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് കമ്പനി പരിഷ്കരിക്കും.

Most Read: TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

നിലവിൽ 63 bhp കരുത്തും 180 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ M2DICR ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലും വാഹനം ലഭ്യമാണ്.

Most Read: രാജ്യത്ത് ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്ന സംരഭത്തിന് തുടക്കം കുറിച്ചു

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

എന്നിരുന്നാലും, ഈ എഞ്ചിൻ‌ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്താത്തതിനാൽ കമ്പനി ഉടൻ തന്നെ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണ്. ചെറിയ 1.5 ലിറ്റർ ഡീസൽ യൂണിറ്റിനേക്കാൾ മികച്ച കരുത്ത് പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇന്ധനക്ഷമത അല്പം കുറവാണ് ഈ എഞ്ചിന്.

Most Read: ഹ്യുണ്ടായി കോനയുടെ വിപണി ലക്ഷ്യമിട്ട് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

ബൊലേറോ പവർപ്ലസ്സിൽ ഇപ്പോൾ ABS നിർമ്മാതാക്കൾ സ്റ്റാൻ‌ഡേർഡായി നൽകുന്നു, കൂടാതെ 2019 ഒക്ടോബർ 1 ന് പുതുതായി അവതരിപ്പിച്ച വാഹനം ഫ്രണ്ട്, സൈഡ് ഇംപാക്റ്റ് ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും പാലിക്കുന്നു.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

ലാഡർ ഫ്രെയിം ചാസിസിയിലാണ് എം‌യുവി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഏഴ്, എട്ട്, ഒമ്പത് സീറ്റ് പതിപ്പുകളിൽ വാഹനം ലഭ്യമാണ്. വിശ്വാസ്യതയ്ക്കും, പരുക്കൻ ഭാവത്തിനും ഇന്ത്യയിലുടനീളം പേരുകേട്ട വാഹനമാണ് ബൊലേറോ.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

ടാറ്റാ മോട്ടോഴ്‌സിനെയും എം‌യുവി വിഭാഗത്തിലെ സുമോയെയും മറികടക്കാൻ മഹീന്ദ്രയെ സഹായിച്ചത് 2000 -ൽ വിപണിയിൽ അവതരിപ്പിച്ച ബൊലേറോയാണ്.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

വിൽപ്പന മോശമായതിനാൽ ടാറ്റ മോട്ടോഴ്‌സ് സുമോ നിർത്തലാക്കിയപ്പോൾ, ബൊലേറോ തുടർച്ചയായി വിപണിയിൽ മുന്നേറ്റം തുടരുകയാണ്, വാഹനത്തിന്റെ അടിസ്ഥാന രൂപത്തിൽ രണ്ട് പതിറ്റാണ്ടായി മാറ്റമില്ല.

മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി; വില 7.68 ലക്ഷം

മഹീന്ദ്ര ബൊലേറോ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതോടെ, ഇനിയും വർഷങ്ങളോളം ഈ വാഹനത്തിന്റെ സാനിധ്യം ഇന്ത്യൻ നിരത്തുകളിൽ നീണ്ടുനിൽക്കും.

More from DriveSpark

Article Published On: Wednesday, October 9, 2019, 16:11 [IST]
English summary
Mahindra Bolero Power Plus Special Edition Launched In India: Priced At Rs 7.68 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X