രാജ്യത്ത് ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്ന സംരഭത്തിന് തുടക്കം കുറിച്ചു
അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡും ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും തമ്മിലുള്ള സംയുക്ത സംരഭം പ്രഖ്യാപിച്ചു. 275 മില്യൺ ഡോളർ വിലമതിക്കുന്നതാണ് പുതിയ സംരഭം. ഇതിന്റെ പ്രവർത്തനം 2020 മുതൽ ആരംഭിക്കാനാണ് ഇരു കമ്പനികളും തയ്യാറെടുക്കുന്നത്.

ഫോർഡ് ഇന്ത്യയിലെ തങ്ങളുടെ വ്യവസായത്തിന്റെ നിയന്ത്രണം മഹീന്ദ്രയ്ക്ക് കൈമാറുകയാണ് ഇതുവഴി. എന്നാൽ ഫോർഡിന്റെ ഗുജറാത്തിലുള്ള സാനന്ദിലെ ബാറ്ററി പ്ലാന്റ് കൈമാറുന്നില്ല. ലോകത്തിലെ വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യമാറുകയാണ്.

എങ്കിലും ഫിയറ്റ്, ജിഎം എന്നിവയുടെ ഇന്ത്യൻ വിപണിയിലെ സമ്പൂർണ്ണ പിൻവാങ്ങലിനു ശേഷം, ഇന്ത്യയിലെ ഓഹരി കുറയ്ക്കാൻ ശ്രമിക്കുന്ന അടുത്ത ആഗോള വാഹന നിർമ്മാതാക്കളാണ് യുഎസ് ആസ്ഥാനമായുള്ള ഫോർഡ്.

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇന്ത്യയിൽ രണ്ട് പ്ലാന്റുകളാണ് ഫോർഡ് സ്ഥാപിച്ചത്. ഒന്ന് ചെന്നൈയിലും മറ്റൊന്ന് ഗുജറാത്തിലെ സാനന്ദിലും. രാജ്യത്തിന് പുറത്ത് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ഫോർഡ് നിരന്തരം പ്ലാന്റുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ഇപ്പോഴും വിപണി വിഹിതം പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

അതിനാൽ ഇപ്പോൾ ഇന്ത്യൻ പ്രവർത്തനങ്ങളിൽ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്ക് കൈമാറുകയാണുണ്ടായത്. എന്നിരുന്നാലും ഫോർഡ് ബോർഡിൽ തുല്യ പ്രാതിനിധ്യം നിലനിർത്തുകയും ഈ പുതിയ ക്രമീകരണത്തിൽ തുല്യമായ വോട്ടവകാശം നൽകുകയും ചെയ്യും.

പുതിയ സംരഭത്തിന്റെ ഭാഗമായി ഏഴ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ഫോർഡ് ബ്രാൻഡിന് കീഴിലുള്ള മൂന്ന് പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പുതിയ മിഡ്‌സൈസ് എസ്‌യുവിയിൽ നിന്ന് ആരംഭിച്ച് മഹീന്ദ്രയുടെ പ്ലാറ്റ്ഫോമും എഞ്ചിനും ഈ സംരഭം പങ്കിടും.

ഈ പുതിയ സംരഭം വഴി ഫോർഡ് തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ പുനക്രമീകരിക്കും. നിലവിലെ വികസനത്തിന് മുമ്പ്, രണ്ട് വാഹന നിർമ്മാതാക്കളും ഈ വർഷം ആദ്യം മുതൽ ഒന്നിലധികം പദ്ധതികളിൽ പ്രവർത്തിച്ചിരുന്നു. സഹകരണം, ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടില്ല. പകരം വിൽപ്പന, വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിലേക്കും ഇതിനെ വ്യാപിച്ചിരുന്നു.
Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

അതിന്റെ ഭാഗമായി നിലവിൽ ഫോർഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളിൽ മഹീന്ദ്ര ഡീലർഷിപ്പ് വഴി ഇക്കോസ്പോർട്ട് കോംപാക്റ്റ് എസ്‌യുവിയെ റീട്ടെയിൽ ചെയ്തിരുന്നു. പുതിയ സഖ്യം വരുന്നതോടെ അമേരിക്കൻ വാഹന നിർമ്മാതാക്കൾക്ക് സാന്നിധ്യമില്ലാത്ത നഗരങ്ങളിൽ മഹീന്ദ്രയുടെ ഡീലർഷിപ്പുകൾ വഴി ഫോർഡ് കാറുകൾ റീട്ടെയിൽ ചെയ്യാനാകും.
Most Read: വിവിധ മോഡലുകളെ തിരിച്ചുവിളിച്ച് മാരുതി

1926-ലാണ് ഫോർഡ് ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിൽ ഒരു മുദ്ര പതിപ്പിക്കുന്നതിൽ അമേരിക്കൻ കാർ നിർമ്മാതാക്കൾ പരാജയപ്പെട്ടു. എങ്കിലും ഇന്ത്യൻ വാഹന വ്യവസായത്തിൽ സാന്നിധ്യം അറിയിക്കുന്നതിൽ പരാജയപ്പെട്ട ആദ്യത്തെ അമേരിക്കൻ നിർമ്മാതാക്കളല്ല ഫോർഡ്.
Most Read: മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

മറ്റൊരു അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്സ് കമ്പനി ഷെവർലെ കാറുകളുടെ വിൽപ്പന രണ്ട് വർഷം മുമ്പ് നിർത്തി ഇന്ത്യയിൽ നിന്നും പിൻമാറിയിരുന്നു. ഇന്ത്യയിൽ നിന്നും പൂർണമായും പിൻമാറാതെ മഹീന്ദ്രയുടെ സഹായത്തോടെ വിപണിയിൽ പിടിച്ചു നിൽക്കാനാണ് ഫോർഡ് ശ്രമിക്കുന്നത്.


Click it and Unblock the Notifications








