മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും
ജർമ്മൻ വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് പുതിയ G 350d എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെർസിഡീസിൽ നിന്നുള്ള പരുക്കൻ എസ്‌യുവി 2019 ഒക്ടോബർ 16-ന് വിപണിയിലെത്തും. കമ്പനിയുടെ നിലവിലുള്ള 'ജി-ക്ലാസ്' ലൈനപ്പിലേക്കുള്ള എൻട്രി ലെവൽ മോഡലായിരിക്കും G 350d.

മെർസിഡീസ് ബെൻസ് നിലവിലുള്ള ‘ജി-ക്ലാസ്' ലൈനപ്പിനെ ഇന്ത്യയിലെ AMG G 63 പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും, G 350d അവതരിപ്പിക്കുന്നതോടെ AMG G 63 യെ അപേക്ഷിച്ച് വാങ്ങുന്നവർക്ക് വിലകുറഞ്ഞതും ശക്തിയേറിയതുമായ ഒരു മോഡൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഈ വാഹനം.

2,056 mm വീതിയും 1,954 mm ഉയരവും 4,764 mm നീളവുമുള്ള മെഴ്‌സിഡസ് ബെൻസ് G 350d എസ്‌യുവിക്ക് 2,850 mm വീൽബേസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

‘ജി-ക്ലാസ്' അടിസ്ഥാനമാക്കിയുള്ള ബോക്‌സി ഡിസൈനാണ് ഈ പുതിയ എസ്‌യുവിക്കുള്ളത്. മെറ്റൽ-ഹിഞ്ച് എക്‌സ്‌പോസ്ഡ് ഡോറുകൾ, സൈഡ്-സ്റ്റെപ്പുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ ടയർ, കൂറ്റൻ വീൽ ആർച്ചുകൾ എന്നിവ കൊണ്ട് പരുക്കനായി കാണപ്പെടുന്നു. AMG G 63 യുടെ 21 ഇഞ്ച് വീലുകളെ അപേക്ഷിച്ച് 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്.

കൂടാതെ പുതിയ മോഡലിന് മികച്ച ഇന്റീരിയറുകളാകും അവതരിപ്പിക്കുക. ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്‌ക്രീനോടുകൂടിയ മെർക്കിന്റെ ‘വൈഡ്‌സ്ക്രീൻ കോക്ക്പിറ്റ്' ഡിസൈൻ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇൻഫോടെയിൻമെന്റ് സിസ്റ്റം എളുപ്പത്തിൽ നിയന്ത്രിക്കുന്നതിന് സെന്റർ കൺസോളിൽ ഒരു ടച്ച് പാഡ് ഫീച്ചറുണ്ട്. ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലൂടെ നാവിഗേറ്റ് ചെയ്യുന്നതിന് മൗണ്ടഡ് കൺട്രോൾ ടച്ച്‌പാഡും സ്റ്റിയറിംഗ് വീലിൽ ലഭിക്കും.

G 350d യുടെ ഇന്റീരിയറിൽ ലെതർ സീറ്റുകളും ക്യാബിനിലുടനീളം ലെതർ ട്രിമ്മുകളും ഉണ്ട്. ആഢംബരവും പ്രീമിയം ഇന്റീരിയറുകളും ഉൾക്കൊള്ളുന്ന യാത്ര പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യും. ഇലക്ട്രിക് സൺറൂഫും ഉൾപ്പെടുത്തുന്നതിലൂടെ ഇന്റീരിയർ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.
Most Read: മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

3.0 ലിറ്റർ, ഇൻ-ലൈൻ, ആറ് സിലിണ്ടർ എഞ്ചിൻ, 282 bhp കരുത്തും 600Nm torque ഉം സൃഷ്ടിക്കും. ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. പരുക്കൻ ഭൂപ്രദേശങ്ങളിൽ ഓഫ്-റോഡ് ശേഷിക്ക് മൂന്ന് വ്യത്യസ്ത ലോക്കുകളും എസ്‌യുവിയിൽ ഉണ്ട്.

മെർസിഡീസ് G 350d ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഒരു കോടി രൂപയാണ് ഈ പുതിയ മോഡലിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ മെർസിഡീസ് G 350d, പെർഫോമൻസ് റഗ്ഡ് എസ്‌യുവിക്ക് ഈ വിഭാഗത്തിൽ നേരിട്ടുള്ള എതിരാളികളില്ലൊന്നും തന്നെയില്ല.
Most Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

40 വർഷമായി ഉത്പാദനത്തിലുള്ള മോഡലുകളാണ് മെർസിഡീസ് ‘ജി-ക്ലാസ്' ലൈനപ്പ്. ജർമ്മനിയുടെ കൃത്യമായ എഞ്ചിനീയറിംഗും പ്രകടനവും കൊണ്ട് ജി-ക്ലാസിന് എത്തിച്ചേരാനാകാത്ത ഒരു സ്ഥലവും ഭൂമിയിൽ ഇല്ല. ഇന്ത്യയിലെത്തുമ്പോൾ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് എസ്‌യുവിയിൽ കമ്പനി അവതരിപ്പിക്കുകയെന്ന സവിശേഷതയും വാഹനത്തെ വ്യത്യസ്തമാക്കുന്നു.


Click it and Unblock the Notifications








