വിവിധ മോഡലുകളെ തിരിച്ചുവിളിച്ച് മാരുതി
ഇന്ത്യൻ വിപണിയിലെ തങ്ങളുടെ നിരവിധി മോഡലുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. സ്റ്റിയറിംഗ് കോളം മാറ്റിസ്ഥാപിക്കുന്നതിനായാണ് കമ്പനി നിരവധി മോഡലുകളെ തിരിച്ചുവിളിച്ചത്.

സ്വിഫ്റ്റ്, ഡിസയർ, ബലേനോ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നീ കാറുകളാണ് മാരുതി സുസുക്കി തിരിച്ചുവിളിച്ചതിൽ ഉൾപ്പെടുന്നവ. റിപ്പോർട്ടുകൾ പ്രകാരം, മുകളിൽ സൂചിപ്പിച്ച മോഡലുകളുടെ സ്റ്റിയറിംഗ് വീലിൽ ഉണ്ടാകുന്ന പരാതികളാണ് മോഡലുകളെ തിരിച്ചുവിളിക്കാനിടയാക്കിയ സാഹചര്യം.

സ്റ്റിയറിംഗ് വീൽ മാറ്റി സ്ഥാപിച്ചതിന്റെ ബില്ല് ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് ഈ വിവരം പുറത്തെത്തിയത്. പ്രശ്നം ബാധിച്ച കാറുകളുടെ വിൻ നമ്പർ, മോഡൽ കോഡ്, എഞ്ചിൻ തരം എന്നിവ ബില്ലിൽ കാണിക്കുന്നു. സ്റ്റിയറിംഗ് കോളത്തിൽ പ്രശ്നമുള്ള എല്ലാ വാഹനങ്ങളുടെയും ഉപഭോക്താക്കൾക്ക് യാതൊരു വിലയും കൂടാതെ സ്റ്റിയറിംഗ് വീൽ മാറ്റിസ്ഥാപിച്ചതായി രേഖകൾ കാണിക്കുന്നു.

ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ വാഗൺആറിന്റെ 40,000 യൂണിറ്റുകൾ മാരുതി അടുത്തിടെ തിരിച്ചുവിളിച്ചിരുന്നു. 1.0 ലിറ്റർ എഞ്ചിൻ മോഡലുകളെയാണ് സുരക്ഷാ തകരാറുമൂലം കമ്പനി തിരിച്ചുവിളിച്ചത്. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച വാഗൺആറുകളിലാണ് കംപ്ലയിന്റ് കണ്ടെത്തിയിരുന്നത്.

ഇന്ത്യൻ വിപണിയിലെ ചില ജനപ്രിയ മോഡലുകളുടെ വില കുറയ്ക്കൽ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൂർ എസ് പതിപ്പുകൾ, ഇഗ്നിസ് എന്നിവയ്‌ക്കൊപ്പം സ്വിഫ്റ്റ്, ഡിസയർ, ബലേനോ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നീ മോഡലുകളും ഇതിൽ ഉൾപ്പെടുന്നു. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതുമൂലം 5000 രൂപയുടെ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മാരുതി സുസുക്കി തങ്ങളുടെ പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് എസ്-പ്രസ്സോയെ സെപ്റ്റംബർ 30-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ‘ഫ്യൂച്ചർ-എസ്' കൺസെപ്റ്റിൽ നിന്ന് കടമെടുത്ത തീർത്തും പുതിയ രൂപകൽപ്പനയോടെയാണ് പുതിയ മൈക്രോ എസ്‌യുവിയെ മാരുതി അവതരിപ്പിക്കുന്നത്.

മാരുതി എസ്-പ്രസ്സോ ബ്രാൻഡിന്റെ ഉൽപ്പന്ന നിരയിൽ ആൾട്ടോ K10 ന് മുകളിൽ സ്ഥാപിക്കും. വരാനിരിക്കുന്ന റിനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് ഡാറ്റ്സൻ റെഡി-ഗോ എന്നിവക്ക് എതിരാളിയായാണ് പുതിയ വാഹനത്തെ മാരുതി വിപണിയിലെത്തിക്കുന്നത്.
Most Read: ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ മാരുതി എസ്-പ്രസ്സോ. ഇതേ എഞ്ചിനാണ് ആൾട്ടോ K10 നും കരുത്തേകുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്-പ്രസ്സോയിലെ എഞ്ചിൻ കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 68 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കുന്നു.
Most Read: ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

എസ്-പ്രസ്സോയെ കൂടാതെ രണ്ട് പുതിയ മോഡലുകൂടി ഈ വർഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വിറ്റാര ബ്രെസ്സയുടെ ഫെയിസ് ലിഫ്റ്റ് പതിപ്പും, വാഗൺആറിന്റെ പ്രീമിയം മോഡലുമാണ് പുറത്തിറക്കാൻ മാരുതി തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications








