ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

വാഹന വിപണിയിലെ മാന്ദ്യത്തിന് ഇടയില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങളിലാണ് നിര്‍മ്മാതാക്കള്‍. എല്ലാരും തന്നെ തങ്കളുടെ തെരഞ്ഞടുത്ത ചില മോഡലുകള്‍ക്ക് വിവിധ ഓഫറുകളുമായി രംഗത്തെത്തുകയും ചെയ്തു.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

നാലു ലക്ഷം രൂപ വരെയാണ് ഹോണ്ട തങ്കളുടെ ചില മോഡലുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാന്ദ്യത്തെ മറികടക്കാന്‍ ടാറ്റ മോട്ടോര്‍സ് നല്‍കുന്ന ഓഫറാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ടാറ്റയുടെ ജനപ്രീയ മോഡലുകളായ ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ ഇതില്‍ ഏതെങ്കിലും ഒരു സ്വന്തമാക്കുമ്പോള്‍ ഉപഭോക്താവിന് ഡീലര്‍ഷിപ്പ് ഹോണ്ടയുടെ ഒരു സ്‌കൂട്ടറും സൗജന്യമായി നല്‍കും.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ഹോണ്ട ആക്ടിവ, ഗ്രാസിയ സ്‌കൂട്ടറുകളാണ് ഇതിനൊപ്പം സമ്മാനമായി ലഭിക്കുക. ടാറ്റയുടെ മധ്യപ്രദേശ് ഡീലര്‍ഷിപ്പില്‍ നിന്നാണ് ഇത്തരം ഒരു ഓഫര്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 30 -വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നത്.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

വരാനിരിക്കുന്ന ഉത്സവ നാളുകള്‍ മുന്നില്‍ കണ്ടാണ് കമ്പനികള്‍ ഇത്തരത്തില്‍ ഓഫറുകള്‍ അവതിപ്പിക്കുന്നത്. ഓഫറുകള്‍ നല്‍കി ഉത്സവ നാളുകളില്‍ വില്‍പ്പന കൂട്ടുകയാണ് കമ്പനികളുടെ ലക്ഷ്യം. കേരളത്തിലും പല ഡീലര്‍ഷിപ്പുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫര്‍ നല്‍കിയാണ് മാന്ദ്യത്തെ നേരിടുന്നത്.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ഉത്സവ നാളുകളിലാണ് പലപ്പോഴും വാഹന വിപണിയില്‍ വലിയ കച്ചവടം നടക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത മാസം ദീപാവലിയോട് അനുബന്ധിച്ച് ഇനിയും കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചേക്കാം. അടുത്തിടെയാണ് ടാറ്റ ഫെസ്റ്റിവല്‍ ഓഫ് കാര്‍സ് ക്യാമ്പെയിന്‍ പ്രഖ്യാപിച്ചത്.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ക്യാമ്പെയിന്റെ ഭാഗമായി 1.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും കിഴിവുകളും മറ്റ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കും. ഇന്ത്യന്‍ വിപണിയിലെ ഹെക്‌സ, ടിയാഗൊ, ടിഗോര്‍, ടിയാഗോ NRG, നെക്സോണ്‍, ഹാരിയര്‍ എന്നീ കാറുകള്‍ കാമ്പയിനില്‍ ഉള്‍പ്പെടുന്നു.

Most Read: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

മോഡലിനെയും വില്‍പ്പന മേഖലയെയും ആശ്രയിച്ച് 50,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാകും ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ആനുകൂല്യങ്ങള്‍ക്ക് പുറമെ മറ്റ് എക്‌സ്‌ചേഞ്ച് ഓഫറുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌കീമുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ഓഫറുകള്‍ക്ക് പുറമെ ശ്രേണിയിലെ വാഹനങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുതിയ മോഡലുകളും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗൊ, നെക്‌സോണ്‍ പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ്, ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റര്‍ കാസിനി എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ഹാരിയറില്‍ ആരംഭിച്ച ഇമ്പാക്ട് 2.0 ഡിസൈനിലാണ് പുതിയ ആള്‍ട്രോസും നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ മോഡലിനെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡലിനെയും കമ്പനി വിപണിലെത്തിക്കും.

ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

അധികം വൈകാതെ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൂടി എത്തുന്നതോടെ വിപണിയിലെ മാന്ദ്യത്തെ മറികടക്കാം എന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടാര്‍സ്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ടാറ്റയുടെ കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ് നെക്‌സോണ്‍.

Malayalam
English summary
Tata Dealership Offering Free Honda Activa Scooter on Buying Nexon, Tiago or Tigor. Read more in Malayalam.
Story first published: Saturday, September 28, 2019, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X