ഹ്യുണ്ടായി കോനയുടെ വിപണി ലക്ഷ്യമിട്ട് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്
വിവിധ ശ്രേണിയിലേക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മൂന്ന് കാറുകളെയാണ് മഹിന്ദ്ര വിപണിയില്‍ എത്തിച്ചത്. മൂന്ന് മോഡലുകളില്‍ വിപണിയില്‍ ഏറെ തിളങ്ങിയത് XUV300 ആയിരുന്നു. വാഹനം വിപണിയില്‍ ക്ലിക്കായതിന് പിന്നാലെയാണ് XUV300 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്.

2020 -ഓടെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് പതിപ്പിനൊപ്പം ഏഴ് സീറ്റര്‍ മോഡലും XUV300 -ല്‍ നിന്നും വിപണിയില്‍ എത്തും. ഇതോടെ ഈ നിര വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

അടുത്തിടെ ഇലക്ട്രിക്ക് പതിപ്പിന്റെ മൈലേജ് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക.

380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക്ക് XUV -ക്ക് ഊര്‍ജം പകരുക. റഗുലര്‍ XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനുണ്ടാകില്ല. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടായി കോന ഇലക്ട്രിക്ക് കാര്‍ തന്നെയാണ് XUV300 ഇലക്ട്രിക്ക് പതിപ്പിന്റെയും എതിരാളി. എന്നാല്‍ കോന ഇലക്ട്രിക്കിനെക്കാള്‍ ചെറിയ വാഹനമായിരിക്കും XUV300 ഇലക്ട്രിക്ക് പതിപ്പെന്നും കമ്പനി അറിയിച്ചു.

നാലു മീറ്ററില്‍ താഴെയുള്ള വാഹനമാണ് മഹീന്ദ്രയുടെ ലക്ഷ്യം. അതോടെ ചെറിയ വാഹനങ്ങള്‍ക്ക് ഉള്ള നികുതി ഇളവ് വാഹനത്തിന് ലഭിക്കും. 4,180 mm ആണ് കോനയുടെ നീളം. 23.72 ലക്ഷം രൂപയാണ് വിപണിയില്‍ കോനയ്ക്ക് വില. കോനയെക്കാളും വില കുറഞ്ഞ വാഹനമാണ് കമ്പനി ലക്ഷ്യമിടുന്നതും.

അതേസമയം മഹീന്ദ്ര നിരയില്‍ നിന്നും KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പാകും കമ്പനി ആദ്യം വിപണിയില്‍ എത്തിക്കുക. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. നിലവില്‍ E20, ഇലക്ട്രിക്ക് വെരിറ്റോ എന്നീ ഇലക്ട്രിക്ക് കാറുകള്‍ മഹീന്ദ്ര നിരയില്‍ വിപണിയിലുണ്ട്.
Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

കോംപാക്ട് എസ്‌യുവി നിരയില്‍ മഹീന്ദ്രയുടെ തുറുപ്പ് ചീട്ടാണ് XUV300. ഈ നിരയില്‍ തന്നെ TUV300 -ഉണ്ടെങ്കിലും വിപണിയില്‍ കാര്യമായ സ്വാധിനം ചെലുത്താന്‍ വാഹനത്തിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാന്‍ ഭംഗിയുള്ള ഡിസൈനും, ഒരു പഞ്ഞവും കൂടാതെ വാഹനത്തില്‍ ഫീച്ചറുകള്‍ കുത്തിനിറച്ചതോടെ വിപണിയില്‍ കുതിച്ച് കയറാന്‍ വാഹനത്തിന് സാധിച്ചു.
Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

വിപണിയിലെ മാന്ദ്യത്തിന് ഇടയിലും മികച്ച വില്‍പ്പന കാഴ്ചവെയ്ക്കാന്‍ മോഡലിന് സാധിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം. ഡ്രൈവിംഗ് കൂടുതല്‍ ഉല്ലാസകരമാക്കാന്‍ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ XUV300 -യിലുണ്ട്. കംഫര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട് എന്നിവയാണിത്. ഓഫ് റോഡിംഗ് ശേഷിയും കാര്യമായിത്തന്നെയുണ്ട് വാഹനത്തില്‍.
Most Read: ഈ വർഷം തന്നെ പുതിയ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കാൻ മാരുതി

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ ലഭ്യമാകും. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 112 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 121 bhp കരുത്തും, 300 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്.


Click it and Unblock the Notifications








