ബിഎസ്-VI മഹീന്ദ്ര KUV100-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
രാജ്യത്ത് പുതിയ മലിനീകരണ മാനദണ്ഡം നിലവിൽ വരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ ശ്രേണിയിലെ മോഡലുകളെല്ലാം പരിഷ്ക്കരിക്കുന്ന തിരക്കിലാണ് വാഹന നിർമ്മാതാക്കൾ.

രാജ്യത്തെ പ്രമുഖ വാഹന വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും പുതിയ ബിഎസ്-VI മലിനീകരണ നിരോധന ചട്ടത്തിന് അനുസൃതമായി വാഹനങ്ങളെ നവീകരിച്ചു തുടങ്ങി. അതിന്റെ ഭാഗമായി തങ്ങളുടെ നിരയിലെ മിക്ക മോഡലുകളുടെയും പരീക്ഷണ ഓട്ടം ആരംഭിക്കുകയും ചെയ്തു. പല ഘട്ടത്തിലായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങളുടെയെല്ലാം ചിത്രങ്ങളും വിവരങ്ങളും പുറത്തുവരുകയും ചെയ്തു.

ഇപ്പോൾ അവരുടെ മൈക്രോ എസ്‌യുവിയായ KUV100 ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. നിലവിലെ 1.2 ലിറ്റർ ഡീസൽ എഞ്ചിൻ ബിഎസ്-VI മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കുമെന്ന് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പെട്രോൾ ബിഎസ്-VI 1.2 ലിറ്റർ എഞ്ചിൻ മാത്രമേ കമ്പനി നവീകരിക്കുകയുള്ളൂവെന്നാണ് പരീക്ഷണ ഓട്ടത്തിൽ നിന്ന് മനസിലാകുന്നത്.

മഹീന്ദ്രയുടെ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ ശ്രേണിയിൽ 1.5 ലിറ്റർ G15TGDI, 1.2 ലിറ്റർ ടർബോചാർജ്ഡ് G12TGDI, XUV300-ൽ കാണപ്പെടുന്ന 3 സിലിൾ ടർബോചാർജ്ഡ് 1.2 ലിറ്റർ G12TCMPFI, എൽസിവികൾക്കായുള്ള 625 സിസി പെട്രോൾ / സിഎൻജി G06 എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു.

ബിഎസ്-VI പെട്രോൾ എഞ്ചിനുകളുടെ പുതിയ ശ്രേണി മഹീന്ദ്രയുടെ എട്ട് പ്ലാറ്റ്ഫോമുകൾക്ക് കരുത്ത് പകരും. ഇതിനുപുറമെ, ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി അവരുടെ എല്ലാ ഡീസൽ എഞ്ചിനുകളും 1.5 ലിറ്ററും അതിനു മുകളിലുള്ളവയും പരിഷ്ക്കരിക്കും.

1.2 ലിറ്റർ പെട്രോൾ ബിഎസ്-VI എഞ്ചിനുകൾ KUV100, XUV300 പെട്രോൾ വകഭേദങ്ങളെ ശക്തിപ്പെടുത്തും. എങ്കിലും രണ്ട് കാറുകളുടെയും പവർഔട്ട്പുട്ട് വ്യത്യസ്തമായിരിക്കും. KUV100-ലെ നിലവിലെ ബിഎസ്-IV 1.2 ലിറ്റർ യൂണിറ്റ് 82 bhp കരുത്തും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

XUV300-ൽ വാഗ്ദാനം ചെയ്തു വരുന്ന 1.2 ലിറ്റർ ബിഎസ്-IV എഞ്ചിൻ 110 bhp കരുത്തിൽ 200 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ പതിപ്പിലെ എഞ്ചിൻ ഔട്ട്പുട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.
Most Read: ബിഎസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

താങ്ങാനാവുന്ന ഒരു വാഹനത്തെ വിപണിയിലെത്തിക്കാൻ KUV100 ബിഎസ്-VI പെട്രോൾ മഹീന്ദ്രയെ സഹായിക്കും. വിൽപ്പനയ്‌ക്കുള്ള ഏറ്റവും വിലകുറഞ്ഞ മഹീന്ദ്ര ബിഎസ്-VI കാറാണിത്. KUV100 വളരെക്കാലം മുമ്പ് വിപണിയിലെത്തിയതെങ്കിലും വിൽപ്പന വിജയം നോടാൻ സാധിക്കാതെ പോവുകയായിരുന്നു.
Most Read: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന മാറ്റങ്ങള്‍

എന്നാൽ അടുത്തിടെ, മാരുതി ഇതേ പ്ലാറ്റ്ഫോമിൽ എസ്-പ്രസ്സോ വിപണിയിലെത്തിക്കുകയും മികച്ച പ്രതിമാസ വിൽപ്പന നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മഹീന്ദ്ര KUV100-യുടെ ബിഎസ്-VI മോഡലിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. KUV100-യുടെ വിൽപന കഴിഞ്ഞ മാസം വെറും 183 യൂണിറ്റായിരുന്നു.
Most Read: കുഞ്ഞൻ എസ്‌യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു

KUV100 ബിഎസ്-VI കൂടാതെ മഹീന്ദ്ര പുതിയ തലമുറ XUV400, XUV500, സ്കോർപിയോ, ഥാർ, ബൊലേറോ എന്നിവയുടെയും ബിഎസ്-VI മോഡലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഏപ്രിൽ ഒന്നിന് മുന്നോടിയായി ഈ വാഹനങ്ങളെല്ലാം വിപണിയിലെത്തും.


Click it and Unblock the Notifications








