മഹീന്ദ്ര മറാസോ M8 എട്ടു സീറ്ററായി, വില 13.98 ലക്ഷം രൂപ
2018 സെപ്തംബര്‍ മുതല്‍ മഹീന്ദ്ര മറാസോ വിപണിയില്‍ വില്‍പ്പനയിലുണ്ട്. ഏഴു സീറ്ററായും എട്ടു സീറ്ററായും മറാസോയെ തിരഞ്ഞെടുക്കാമെങ്കിലും ഏറ്റവും ഉയര്‍ന്ന M8 വകഭേദത്തില്‍ മാത്രം ഈ സൗകര്യം കമ്പനി ലഭ്യമാക്കിയില്ല. ഏഴു സീറ്ററായി മാത്രമാണ് മറാസോ M8 മോഡല്‍ ഇതുവരെ വില്‍പ്പനയ്ക്കു വന്നത്.

മറാസോയുടെ ഉയര്‍ന്ന വകഭേദത്തില്‍ ഏട്ടു സീറ്റര്‍ പതിപ്പില്ലെന്ന ആക്ഷേപം മഹീന്ദ്ര ഒടുവില്‍ പരിഹരിച്ചു. ഇനി എട്ടു സീറ്റര്‍ പതിപ്പും മറാസോ M8 വകഭേദത്തില്‍ അണിനിരക്കും. 13.98 ലക്ഷം രൂപയാണ് പുതിയ എട്ടു സീറ്റര്‍ M8 മോഡലിന് വില. അതായത് ഏഴു സീറ്റര്‍ M8 മോഡലിനെക്കാള്‍ എട്ടായിരം രൂപ കൂടുതല്‍.

സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം പുലര്‍ത്തിയാണ് മറാസോ M8 വകഭേദം വില്‍പ്പനയ്ക്ക് വരുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, തുകല്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരില്ല മറാസോ M8 വിശേഷങ്ങള്‍.

17 ഇഞ്ച് അലോയ് വീലുകളാണ് എംപിവിക്ക്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉറപ്പുവരുത്തും. സ്രാവിന്റെ ആകാരം മറാസോയ്ക്ക് പ്രചോദനമായെന്നാണ് മഹീന്ദ്ര പറയുന്നത്.
Most Read: ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

മേല്‍ക്കൂരയോടു ചേര്‍ന്ന സ്റ്റോപ് ലാമ്പും ഷാര്‍ക്ക് ടെയില്‍ലാമ്പുകളും മറാസോയുടെ ഡിസൈന്‍ ഭാഷയ്ക്ക് പൂര്‍ണത കുറിക്കും. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്.

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം എംപിവിയുടെ സവിശേഷതകളില്‍പ്പെടും.

കമ്പനി വികസിപ്പിച്ച പുത്തന്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍. ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തുക.
Most Read: പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങും. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിംഗ് കുറിച്ച മറാസോ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എംപിവയായാണ് അറിയപ്പെടുന്നത്.

ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷും മറാസോ ഉറപ്പുവരുത്തിയിരുന്നു. ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി എംപിവിയിലുണ്ട്.

ഉയര്‍ന്ന മറാസോ മോഡലുകള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അധികം അവകാശപ്പെടും.


Click it and Unblock the Notifications








