പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ജനുവരി 23 -ന് പുതിയ വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് വരാനിരിക്കെ ഹാച്ച്ബാക്കിന്റെ പ്രീ-ബുക്കിംഗ് മാരുതി തുടങ്ങി. ബുക്ക് ചെയ്യുന്നവര്‍ക്ക് ജനുവരി 23 മുതല്‍ ഡീലര്‍ഷിപ്പുകള്‍ കാര്‍ കൈമാറും. രാജ്യത്തെ മുഴുവന്‍ മാരുതി ഡീലര്‍ഷിപ്പുകളും പുതിയ വാഗണ്‍ആറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ബുക്കിംഗ് തുക 11,000 രൂപ. ഇക്കുറി ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും വാഗണ്‍ആര്‍ ബുക്ക് ചെയ്യാം.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

മാരുതിയുടെ പുതുതലമുറ കാറുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയാണ് പുതിയ വാഗണ്‍ആറും ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ ഹാച്ച്ബാക്കിന്റെ ഭാരം 65 കിലോയോളം കുറഞ്ഞു. ഭാരം കുറവെങ്കിലും കൂടുതല്‍ ദൃഢത HEARTECT അടിത്തറ ഉറപ്പുവരുത്തുമെന്നാണ് മാരുതിയുടെ അവകാശവാദം.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ബലെനോ, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ക്കും HEARTECT അടിത്തറത്തന്നെ ആധാരം. ഇന്ത്യയില്‍ കര്‍ശനമാവുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പുതിയ വാഗണ്‍ആര്‍ പാലിക്കും.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ഡ്രൈവര്‍ സൈഡ് എയര്‍ബാഗും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറം വേഗ മുന്നറിയിപ്പ് സംവിധാനവും പുതിയ ഹാച്ച്ബാക്കിലുണ്ടെന്ന് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ ഇടംപിടിക്കും.

Most Read: ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

സുരക്ഷയുടെ ഭാഗമായി ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. പുറംമോടിയിലും അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് വാഗണ്‍ആറിന്റെ വരവ്.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ആകാരയളവില്‍ നിലവിലെ വാഗണറിനെക്കാള്‍ വലുപ്പം പുതിയ മോഡല്‍ അവകാശപ്പെടും. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും പുത്തന്‍ ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm. അതായത് 19 mm നീളവും 145 mm വീതിയും 5 mm ഉയരവും 2019 വാഗണ്‍ആറിന് അധികം.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

അതേസമയം 14 ഇഞ്ച് വലുപ്പത്തില്‍ തന്നെ ടയറുകള്‍ തുടരും. 32 ലിറ്ററാണ് ഇന്ധനശേഷി. രണ്ടു പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ വാഗണ്‍ആറിലുണ്ട്. ഒന്ന് 1.0 ലിറ്ററും മറ്റൊന്ന് 1.2 ലിറ്ററും. ഇതില്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റ് മുന്‍തലമുറയിലേതുതന്നെ.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

എഞ്ചിന് 67 bhp കരുത്തും 90 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 113 Nm torque -മാണ് കുറിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ഇടത്തരം, ഉയര്‍ന്ന വാഗണ്‍ആര്‍ വകഭേദങ്ങള്‍ മാത്രമെ എജിഎസ് (എഎംടി) ഗിയര്‍ബോക്‌സ് അവകാശപ്പെടുകയുള്ളൂ. വൈറ്റ്, സില്‍വര്‍, ഗ്രെയ്, ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ എന്നീ ആറു നിറങ്ങളില്‍ പുതിയ വാഗണ്‍ആര്‍ അണിനിരക്കും.

Most Read: പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

ഡിസൈനില്‍ പുതുമ നിലനിര്‍ത്തിയാണ് പുതിയ വാഗണ്‍ആറിനെ മാരുതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ മുഖഭാവം പാടെ മാറി. പുതിയ ഹെഡ്‌ലാമ്പ് ശൈലിയാണ് ഹാച്ച്ബാക്കിന്. ഗ്രില്ല് ചെറുതായി.

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

മുന്‍ബമ്പറില്‍ വലിയ എയര്‍ഡാം ഇടംകണ്ടെത്തിയിട്ടുണ്ട്. ഫോഗ്‌ലാമ്പുകളും ബമ്പറില്‍ തന്നെ. കുത്തനെയുള്ള ടെയില്‍ലാമ്പും ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും വാഗണ്‍ആര്‍ വിശേഷങ്ങളില്‍പ്പെടും. ക്യാബിന് ഇരട്ടനിറമാണ് കമ്പനി പൂശിയിരിക്കുന്നത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്ളിലെ ആകര്‍ഷണീയത കൂട്ടും. സ്റ്റീയറിംഗ് വീലില്‍ പ്രത്യേക ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും ഒരുങ്ങുന്നുണ്ട്. വിപണിയില്‍ ഹ്യുണ്ടായി സാന്‍ട്രോയും ടാറ്റ ടിയാഗൊയുമാണ് വാഗണ്‍ആറിന്റെ മുഖ്യ എതിരാളികള്‍.

Most Read Articles

Malayalam
English summary
New Maruti WagonR Bookings Open. Read in Malayalam.
Story first published: Monday, January 14, 2019, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X