നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

മഹീന്ദ്ര 2019 നവംബറിലെ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി. സ്കോർപിയോയും ഈ വർഷം ആദ്യം അവതരിപ്പിച്ച XUV300 സബ് കോംപാക്റ്റ് എസ്‌യുവിയും ഒഴികെ കമ്പനിയുടെ വാഹന നിരയിലെ എല്ലാ മോഡലുകളും മുൻ വർഷത്തേക്കാൾ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

കമ്പനിയുടെ ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങളുടെ നിരയിൽ, KUV100 വിൽ‌പനയിൽ ഏറ്റവുമധികം ഇടിവ് നേരിട്ടതായി താഴെ നൽകിയിരിക്കുന്ന പട്ടികയിൽ‌ കാണാം.

Rank Models Oct-19 Nov-19 Nov-18
1 Mahindra Bolero 5,884 5,127 5,582
2 Mahindra Scorpio 4,628 3,878 2,906
3 Mahindra XUV300 3,045 2,224 0
4 Mahindra Marazzo 1,044 1,007 3,387
5 Mahindra XUV500 1,378 981 1,032
6 Mahindra TUV300 1,246 683 992
7 Mahindra Xylo 87 87 239
8 Mahindra KUV100 183 84 469
9 Mahindra Verito 138 79 106
10 Mahindra Thar 180 53 226
11 Mahindra Alturas 101 35 216
നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

2018 നവംബറിൽ 496 യൂണിറ്റായിരുന്ന വിൽപ്പന 2019 ഒക്ടോബറിൽ 183 യൂണിറ്റായി കുറഞ്ഞു, കഴിഞ്ഞ മാസം ഇത് വീണ്ടും 84 യൂണിറ്റായി കുറഞ്ഞു.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

മഹീന്ദ്ര ബൊലേറോയുടെ വിൽപ്പന ഏറെകുറേ ഒരേ നിലയിലാണ്, 2019 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരി 5,000 യൂണിറ്റ് വിൽപ്പനയോടെ വാഹനം ഇന്ത്യൻ വിപണിയിൽ കുലുക്കമില്ലാതെ പോവുന്നു. മറാസോ, അൾടുറാസ് G4 എന്നിവയുടെ വിൽപ്പന പ്രതീക്ഷിച്ചതിലും വളരെ കുറവാണ്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ എന്നിവയ്‌ക്കെതിരെ 2018 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മറാസോയ്ക്ക് അടുത്തിടെ വിപണിയിലെത്തിയ മാരുതി XL6 -ൽ നിന്ന് ഗുരുതരമായ മത്സരങ്ങൾ നേരിടുന്നുണ്ട്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

2019 ഒക്ടോബറിൽ മറാസോയുടെ വിൽപ്പന 1,044 യൂണിറ്റായിരുന്നു എന്നാൽ ഇത് നവംബറിൽ 4 ശതമാനം ഇടിഞ്ഞ് 1,007 യൂണിറ്റായി. 2018 നവംബറിൽ വാഹനത്തിന്റെ വിൽപ്പന 3,378 യൂണിറ്റായിരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ ഇടിവ്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

മഹീന്ദ്ര അൾടുറാസ് വിൽപ്പന 2019 നവംബറിൽ 35 യൂണിറ്റായി രണ്ട് അക്കത്തിലേക്ക് കുറഞ്ഞു 2019 ഒക്ടോബറിൽ 101 യൂണിറ്റുകളുടെ വിൽപ്പനയാണ് വാഹനത്തിന് ലഭിച്ചത്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

സ്കോർപിയോ വിൽപ്പന 2018 നവംബറിൽ വിറ്റ 2,906 യൂണിറ്റുകളിൽ നിന്ന് 33 ശതമാനം വർധിച്ച് കഴിഞ്ഞ മാസത്തിൽ 3,878 യൂണിറ്റായി ഉയർന്നു. എന്നാൽ 2019 ഒക്ടോബറിൽ വിറ്റ 4,628 യൂണിറ്റിന്റെ കണക്കുകളെ അപേക്ഷിച്ച് വളരെ കുറവാണിത്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

2018 നവംബറിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ TUV300, XUV500 മോഡലുകൾ യഥാക്രമം 683 യൂണിറ്റ്, 981 യൂണിറ്റ് വിൽപ്പനകളോടെ 31 ശതമാനവും 5 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

2020 ഓട്ടോ എക്‌സ്‌പോയ്ക്ക് മുന്നോടിയായി മഹീന്ദ്ര അടുത്ത തലമുറ ഥാർ, സ്‌കോർപിയോ, പുതിയ XUV500 എന്നിവ സജീവമായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കുന്നു.

Most Read: വാഹന വിപണി പ്രതിസന്ധിയിൽ തന്നെ; നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഥാർ, സ്‌കോർപിയോ എന്നിവയ്ക്ക് അരങ്ങേറ്റം കുറിക്കാമെങ്കിലും XUV500 അടുത്ത വർഷാവസാനം മാത്രമാവും വിപണിയിലെത്തുക. മൂന്ന് മോഡലുകൾക്കും ഒരേ 2.0 ലിറ്റർ ബിഎസ് VI ഡീസൽ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്.

Most Read: 2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

ഈ പുതിയ എഞ്ചിൻ മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. വിവിധ തലത്തിലുള്ള കരുത്തിൽ ഈ എഞ്ചിനെ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ട് മഹീന്ദ്ര

ഥാറിൽ ഇത് 140 bhp കരുത്തും, സ്കോർപിയോയിൽ 160 bhp കരുത്തും, XUV500 -ൽ 180 bhp കരുത്തും എഞ്ചിൻ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനങ്ങൾക്ക് ലഭിക്കും. എല്ലാ പുതിയ മോഡലുകളിലും പുതിയ പെട്രോൾ ബിഎസ് VI എഞ്ചിൻ ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra November 2019 Sales report. Read more Malayalam.
Story first published: Thursday, December 12, 2019, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X