വാഹന വിപണി പ്രതിസന്ധിയിൽ തന്നെ; നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2019 നവംബർ മാസത്തിൽ മൊത്തം 8,312 യൂണിറ്റുകളുടെ വിൽപ്പന നേടി. 2018 ൽ ഇതേ മാസത്തിൽ 10,721 യൂണിറ്റുകളായിരുന്നു കമ്പനിയുടെ വിൽപ്പന.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

വാർഷികാടിസ്ഥാനത്തിൽ 22 ശതമാനം ഇടിവാണ് നിർമ്മാതാക്കൾ നേരിട്ടിരിക്കുന്നത്. ജാപ്പനീസ് ഓട്ടോ ഭീമൻ മറ്റ് പ്രമുഖ നിർമ്മാതാക്കളായ ഹോണ്ട, ഫോർഡ്, മോറിസ് ഗാരേജസ്, ഫോക്സ്വാഗൺ എന്നിവയേ പിൻ തള്ളി വിപണിയിൽ ഏഴാം സ്ഥാനത്താണ്.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

നിർമ്മാതാക്കളുടെ വാഹന നിരയിൽ ഇന്നോവ ക്രിസ്റ്റ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി തുടർന്നു. 3,414 യൂണിറ്റുകളുടെ വിൽപ്പനയാണ് എംപിവി കരസ്ഥമാക്കിയത്.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

എന്നൽ 2018 -ലെ 5,425 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 37 ശതമാനം ഇടിവാണ് വാഹനം രേഖപ്പെടുത്തിയത്. പ്രീമിയം എം‌പി‌വിക്ക് 2020 ഫെബ്രുവരിയിൽ കിയ കാർണിവലിന്റെ രൂപത്തിൽ ഒരു പുതിയ എതിരാളി ലഭിക്കും.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന വാഹനം ഒന്നിലധികം സീറ്റിംഗ് ഘടനകളോടെയാണ് കിയ വാഗ്ദാനം ചെയ്യുന്നത്.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

കാർണിവലിൽ സുഖസൗകര്യങ്ങളുടെയും അടിസ്ഥാന സവിശേഷതകളുടെയും ഒരു നീണ്ട പട്ടിക തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, പക്ഷേ കിയ എം‌പിവിയുമായി ഉയർന്ന വിൽപിപന സംഖ്യകൾക്കായി ഉന്നംവയ്ക്കുന്നില്ല.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

ടൊയോട്ടയുടെ ആഭ്യന്തര വാഹന നിരയിൽ 2,313 യൂണിറ്റുകളുടെ വിൽപ്പനയുമായി ഗ്ലാൻസ രണ്ടാം സ്ഥാനത്തെത്തി. പുനർനിർമ്മിച്ച ബലേനോ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ നിർമ്മാതാക്കൾക്ക് അൽപ്പം നേട്ടമുണ്ടാക്കി, പ്രതിമാസ വിൽപ്പനയിൽ ഏകദേശം 2,000-2,500 യൂണിറ്റുകളുടെ സ്ഥിരത നിലനിർത്താൻ മോഡലിന് സാധ്യിച്ചു.

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

ഫോർച്യൂണർ 2019 നവംബറിൽ ഫോർഡ് എൻ‌ഡോവറിനെക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ1,475 യൂണിറ്റുകളുടെ വിൽപ്പനയുണ്ടായിരുന്നയിടത്ത് ഈ വർഷം 1,063 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Rank Models November 2019 Sales November 2018 Sales
1

Toyota Innova Crysta

3,414 5,425
2

Toyota Glanza

2,313 0
3

Toyota Fortuner

1,063 1,475
4

Toyota Etios

913 1,622
5

Toyota Liva

314 1,389
6

Toyota Yaris

107 600
7

Toyota Camry

99 0
8

Toyota Corolla

76 200
9

Toyota Vellfire

8 0
10

Toyota Landcruiser

5 7
10

Toyota Prado

0 3
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

എസ്‌യുവിയുടെ വിൽപ്പനയിൽ 28 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എത്തിയോസാണ് നാലാം സ്ഥാനത്ത്. 1,622 യൂണിറ്റുകളിൽ നിന്ന് 913 യൂണിറ്റുകളുമായി വിൽപ്പനയിൽ 44 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Most Read: കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

എത്തിയോസ് ലിവ, ക്രോസ് എന്നിവയുടെ ചെർന്നുള്ള വിൽപ്പന 314 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇരു മോഡലുകളും ചേർന്ന് 1,389 യൂണിറ്റുകൾ വിൽപ്പന നേടിയ സാഹചര്യത്തിൽ ഇന്ന് 77 ശതമാനം വിൽപ്പന ഇടിവാണ് ഉണ്ടായിട്ടുള്ളത്.

Most Read: 2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

വാഹന വിൽപ്പന രംഗത്തെ മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ യാരിസ് 107 യൂണിറ്റുകളുടെ വിൽപ്പന മാത്രമാണ് രജിസ്റ്റർ ചെയ്തത്. 2018 നവംബറിൽ C-വിഭാഗത്തിൽ പെടുന്ന സെഡാൻ 600 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ മാസം ടൊയോട്ട മോഡലുകളൊന്നും വിൽപ്പനയിൽ നേട്ടമുണ്ടാക്കിയില്ല.

Most Read: ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട

കാമ്രി ഫ്ലാഗ്ഷിപ്പ് ഹൈബ്രിഡ് സെഡാൻ ഈ വർഷം ആദ്യം മാത്രമാണ് അവതരിപ്പിച്ചത്. മികച്ച വിൽപ്പനയാണ് വാഹനം കാഴ്ച്ച വയ്ക്കുന്നത്. കഴിഞ്ഞ മാസം കാമ്രി 99 യൂണിറ്റുകൾ വിറ്റഴിച്ചു. 2018 നവംബറിൽ 200 യൂണിറ്റുകളിൽ നിന്ന് കൊറോളയുടെ വിൽപ്പന 76 യൂണിറ്റുകളായി കുറഞ്ഞു. ലാൻഡ് ക്രൂയിസറിന് അഞ്ച് യൂണിറ്റ് വിൽപ്പനയാണ് ലഭിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Kirloskar november 2019 sales report. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X