2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

അന്താരാഷ്ട്ര വിപണിയിൽ എവറസ്റ്റ് എന്നറിയപ്പെടുന്ന ഫോർഡ് എൻ‌ഡവർ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏഴ് സീറ്റ് പ്രീമിയം എസ്‌യുവികളിൽ ഒന്നാണ്. നിലവിൽ വിൽപ്പനയ്ക്കെത്തുന്ന മോഡൽ 2016 ൽ പുറത്തിറങ്ങിയതാണ്.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

2019 നവംബറിൽ 724 യൂണിറ്റുകൾ വിറ്റഴിച്ചതോടെ എസ്‌യുവി ഫോർഡ് ഇന്ത്യയുടെ വാഹന നിരയിലെ വിൽപ്പനയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

അമേരിക്കൻ നിർമ്മാതാക്കൾക്ക് 2018 നവംബറിൽ 433 യൂണിറ്റ് മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽ‌പനയിൽ 67 ശതമാനം വളർച്ചയാണ് വാഹനം നേടിയിരിക്കുന്നത്.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

2019 ഒക്ടോബറിൽ നിർമ്മാതാക്കൾ 700 യൂണിറ്റ് കാറുകൾ വിറ്റതിനാൽ ഏഴ് സീറ്റുകളുള്ള എസ്‌യുവിയും മാസംതോറുമുള്ള വിൽപ്പനയുടെ കാര്യത്തിൽ മൂന്ന് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

നേരത്തെ സൂചിപ്പിച്ചതുപോലെ, നിലവിൽ വിപണിയിലുള്ള ഫോർഡ് എൻ‌ഡവർ 2016 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ച മോഡലാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ വാഹനത്തിന് ഒരു മിഡ്-ലൈഫ് പരിഷ്കരണം ലഭിച്ചു. കുറച്ച് സൗന്ദര്യവർദ്ധക മാറ്റങ്ങളും ചില അധിക സവിശേഷതകളുമാണ് കമ്പനി എസ്‌യുവിക്ക് നൽകിയത്.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

ഇന്ത്യയിൽ രണ്ട് വ്യത്യസ്ത പവർട്രെയിനുകളുള്ള മൂന്ന് പതിപ്പുകളിൽ ഫോർഡ് നിലവിൽ എൻ‌ഡവർ വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണങ്ങുന്ന 2.2 ലിറ്റർ നാല് സിലിണ്ടർ TDCi ഡീസൽ എഞ്ചിൻ മാത്രമാണ് ബേസ് ടൈറ്റാനിയം പതിപ്പിന് വാഗ്ദാനം ചെയ്യുന്നത്.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

ടൈറ്റാനിയം + ന് ഇതേ എഞ്ചിൻ അല്ലെങ്കിൽ കൂടുതൽ ശക്തമായ 3.2 ലിറ്റർ അഞ്ച് സിലിണ്ടർ TDCi ഡീസൽ എഞ്ചിൻ, സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു.

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

2.2 ലിറ്റർ യൂണിറ്റ് പരമാവധി 158 bhp കരുത്തും 385 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു, കൂടാതെ പിൻ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുമായി മാത്രമാണ് ഇതിനുള്ളത്.

Most Read: കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

മറുവശത്ത് വലിയ എഞ്ചിൻ 197 bhp കരുത്തും 470 Nm torque എന്നിവ സൃഷ്ടിക്കുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാനവും ഈ പതിപ്പിനുണ്ട്.

Most Read: 2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

മാനുവൽ ഗിയർബോക്സോടുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എൻ‌ഡവറിന്റെ അടിസ്ഥാന 'ടൈറ്റാനിയം' പതിപ്പിന് 29.2 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുമ്പോൾ ഏറ്റവും ഉയർന്ന 3.2 ലിറ്റർ 4x4 ഓട്ടോമാറ്റിക് ടൈറ്റാനിയം + പതിപ്പിന് 34.7 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

2019 നവംബറിൽ മികച്ച വിൽപ്പന കൈവരിച്ച് ഫോർഡ് എൻ‌ഡവർ

മത്സരത്തിന്റെ കാര്യത്തിൽ, ഇന്ത്യൻ വിപണിയിലെ ഫോർഡ് എൻ‌ഡവറിന്റെ മുഖ്യ എതിരാളി ടൊയോട്ട ഫോർച്യൂണറാണ്. അതേസമയം മഹീന്ദ്ര ആൾട്യുറാസ് G4, സ്കോഡ കോഡിയാക്ക്, ഇസൂസു MU-X എന്നിവയും മത്സരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour sales rise in november 2019 by 67 percent. Read more Malayalam.
Story first published: Friday, December 6, 2019, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X