e2O പ്ലസിനെ മഹീന്ദ്ര നിര്‍ത്തി, പകരം e-KUV100 വിപണിയിലേക്ക്

ഇനിയില്ല മഹീന്ദ്ര e2O പ്ലസ്. ഇന്ത്യയില്‍ പ്രചാരമേറിയ ചെറു വൈദ്യുത കാര്‍, e2O പ്ലസിന്റെ ഉത്പാദനം മഹീന്ദ്ര നിര്‍ത്തി. മഹീന്ദ്ര XUV300 ഇവി, e-KUV100 തുടങ്ങിയ പുതുതലമുറ ഇലക്ട്രിക്ക് കാറുകള്‍ക്ക് ഇടമൊരുക്കുന്നതിന്റെ ഭാഗമായാണ് e2O പ്ലസിന്റെ പിന്‍മാറ്റം. കമ്പനിയുടെ വൈദ്യുത കാര്‍ വിഭാഗം, മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റിയാണ് നാളിതുവരെ e2O പ്ലസിനെ വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്.

e2O പ്ലസിനെ മഹീന്ദ്ര നിര്‍ത്തി, പകരം e-KUV100 വിപണിയിലേക്ക്

ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ നിന്നും e2O പ്ലസിനെ പിന്‍വലിച്ചതായി മഹീന്ദ്ര ഇലക്ട്രിക്ക് ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് ബാബു വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതും വില്‍പ്പനയില്‍ പിന്നോക്കം പോയതും മോഡലിനെ പിന്‍വലിക്കാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

e2O പ്ലസിനെ മഹീന്ദ്ര നിര്‍ത്തി, പകരം e-KUV100 വിപണിയിലേക്ക്

മാര്‍ച്ച് 31 -നാണ് ശാലയില്‍ നിന്നും ഏറ്റവുമൊടുവിലത്തെ e2O പ്ലസ് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ നിര്‍ത്തിയെങ്കിലും നേപ്പാള്‍ പോലുള്ള വിപണികളില്‍ ഹാച്ച്ബാക്ക് വില്‍പ്പനയില്‍ തുടരും. രേവയുടെ പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോമാണ് e20, e20 പ്ലസ് മോഡലുകള്‍ക്ക് ആധാരം. രേവയെ അറിയാത്തവര്‍ക്കായി, രാജ്യത്ത് വില്‍പ്പനയ്ക്ക് വന്ന ആദ്യത്തെ വൈദ്യുത കാറാണിത്.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

e2O പ്ലസിനെ മഹീന്ദ്ര നിര്‍ത്തി, പകരം e-KUV100 വിപണിയിലേക്ക്

പിന്നീട് രേവ ഇലക്ട്രിക്ക് കാര്‍ കമ്പനിയെ മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് e2O, e2O പ്ലസ് കാറുകളെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്. എന്തായാലും ഇപ്പോള്‍ e2O യുഗത്തിന് മഹീന്ദ്ര തിരിശ്ശീലയിട്ടു. ഇനി കരുത്തും പ്രായോഗികതയും കൂടിയ പുതുതലമുറ കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. e-KUV100 നിരയില്‍ ആദ്യമെത്തും.

e2O പ്ലസിനെ മഹീന്ദ്ര നിര്‍ത്തി, പകരം e-KUV100 വിപണിയിലേക്ക്

ഈ വര്‍ഷം രണ്ടാം പാദത്തോടെ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. 2018 ഓട്ടോ എക്‌സ്‌പോയില്‍ e-KUV100 -യെ മഹീന്ദ്ര കാഴ്ച്ചവെച്ചിരുന്നു. ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം ഉപയോഗിക്കുന്ന 30 kW വൈദ്യുത മോട്ടോറാണ് കാറില്‍. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ e-KUV100 -യ്ക്ക് കഴിയും.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

e2O പ്ലസിനെ മഹീന്ദ്ര നിര്‍ത്തി, പകരം e-KUV100 വിപണിയിലേക്ക്

മോഡലിന് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം കമ്പനി ഉറപ്പുവരുത്തുമെന്നാണ് സൂചന. അതായത് ബാറ്ററിയില്‍ എണ്‍പതു ശതമാനം ചാര്‍ജ് കയറാന്‍ ഒരു മണിക്കൂര്‍ പോലും വേണ്ടി വരില്ല. e-KUV100 -യ്ക്ക് ശേഷമേ XUV300 -യെ മഹീന്ദ്ര അവതരിപ്പിക്കുകയുള്ളൂ. വിപണിയില്‍ ടാറ്റ ആള്‍ട്രോസ് ഇവി, മാരുതി വാഗണ്‍ആര്‍ ഇവി, ഹ്യുണ്ടായി കോന ഇവി തുടങ്ങിയ മോഡലുകളോട് മഹീന്ദ്ര XUV300 ഇവി, e-KUV100 എസ്‌യുവികള്‍ മത്സരിക്കും.

Source: Business Standard

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Stops e2o Plus Production. Read in Malayalam.
Story first published: Thursday, May 2, 2019, 21:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X