മഹീന്ദ്ര ഥാർ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ടാറ്റ മോട്ടോഴ്സിനെ പിന്തള്ളി ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായി മഹീന്ദ്ര മാറി. XUV 300, മറാസോ, അൾട്ടൂറാസ് പോലുള്ള പുതിയ കാറുകൾ അവതരിപ്പിച്ചതാണ് മഹീന്ദ്രയ്ക്ക് ഗുണമായത്. വിപണിയിലെ മാന്ദ്യത്തിൽ കമ്പനിയുടെ മറ്റ് എതിരാളികളൾക്ക് സംഭവിച്ച വൻ ഇടിവ് മഹീന്ദ്രയുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിൽപനയിൽ താൽക്കാലിക ഇടിവുണ്ടായതിനാൽ വരും മാസങ്ങളിൽ ഇന്ത്യയിൽ ഒന്നിലധികം പുതിയ കാറുകൾ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു. മഹീന്ദ്രയുടെ ഗവേഷണ-വികസന സൗകര്യമുള്ള ചെന്നൈയിൽ 4 × 4 ബാഡ്ജുള്ള മഹീന്ദ്ര ഥാർ എസ്‌യുവിയുടെ പരീക്ഷണ ഓട്ടം കമ്പനി നടത്തുകയും ചെയ്തു.

എന്നാൽ പരീക്ഷണ ഓട്ടം നടത്തിയ ഥാർ വിപണിയിൽ എത്താനിരിക്കുന്ന 2020 മോഡൽ ആയിരിക്കില്ല എന്നാണ് സൂചന. പഴയ തലമുറയിൽ പെട്ട വാഹനത്തിനേക്കാൾ വളരെ വിശാലമാണ് പരീക്ഷണ ഓട്ടം നടത്തിയ ഥാറെന്ന് സ്ഥിരീകരിച്ചു. കൂടാതെ രണ്ടാം നിര സീറ്റുകളും ഇതിനുണ്ട്. ഇത് നിലവിലെ ഥാറിൽ കാണുന്ന സൈഡ് ഫേസിംഗിന് പകരം ബെഞ്ച് രീതിയിലുള്ള പിൻ സീറ്റുകളാണ് നൽകിയിരിക്കുന്നത്.

വരും മാസങ്ങളിൽ കൂടുതൽ താങ്ങാനാവുന്ന ഓഫറായി സുരക്ഷാ നവീകരണങ്ങളും ബിഎസ്-VI എഞ്ചിനും ഉൾപ്പെടുത്തി നിലവിലെ ഥാർ പുറത്തിറക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു. അതിനാലാണ് നിലവിലെ ഥാർ പതിപ്പ് സിആർഡി 4 × 4 ബിഎസ്-VI സ്റ്റിക്കറുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത്.

ഈ മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറായാൽ വരാനിരിക്കുന്ന പുതിയ മോഡലായ മഹീന്ദ്ര ഥാർ 2020 ലും കുറഞ്ഞ വകഭേദമായിരിക്കും. ഇത് നിലവിലുള്ള വാഹനത്തേക്കാൾ ചെലവേറിയതായിരിക്കും.

ചിലപ്പോൾ ബിഎസ്-VI എഞ്ചിൻ പരീക്ഷിക്കുന്നതിനായി നിലവിലെ ഥാറിനെ ഉപയോഗിച്ചതായിരാക്കാം മഹീന്ദ്ര. അതിനാൽ ഈ ഒരു മോഡൽ വിപണിയിൽ അവതരിപ്പിച്ചില്ലെന്നും വരാം.

പുറത്തു വന്ന ചിത്രങ്ങളിലെ ഥാർ കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. B242, P73 എന്ന കോഡ് നാമവും വാഹനത്തിൽ സ്റ്റിക്കർ രൂപേണ നൽകിയിരിക്കുന്നു. എസ്‌യുവിയിൽ ബിഎസ്-VI ടെസ്റ്റിംഗ് സ്റ്റിക്കറും ഉണ്ട്. പാസഞ്ചർ സീറ്റുകൾക്ക് പകരമായി ഡമ്മി വെയ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
Most Read: എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

സോഫ്റ്റ് റൂഫ് ടോപ്പും ഹാർഡ് റൂഫ് ടോപ്പും 2020 മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യും. രണ്ട് ഡോർ ഉൾപ്പെടുത്തിയ ബോഡി സ്റ്റൈലുകൾ തന്നെയാകും ഉണ്ടായിരിക്കുക. ഇന്റീരിയറിന് മികച്ച പരിഷ്ക്കരണം ലഭിക്കുമ്പോൾ പുറംഭാഗത്ത് ജീപ്പിന് സമാനമായ ശൈലിയുള്ള രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്.
Most Read: ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി സ്‌കോഡയും ഫോക്‌സ്‌വാഗനും ലയിക്കുന്നു

അകത്തളം പൂർണമായും പുതിയതും കൂടുതൽ വിശാലവും പ്രീമിയവുമായാണ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ സീറ്റുകൾ മുതൽ പുതിയ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ്, ഇൻസ്ട്രുമെന്റ് കൺസോൾ, ടച്ച്‌സ്‌ക്രീൻ തുടങ്ങിയവയെല്ലാം പുതിയ ഥാറിനെ തികച്ചും വ്യത്യസ്തമാക്കുന്നു.
Most Read: 2019 ലെ മികച്ച ഏഴ് 150 സിസി ബൈക്കുകൾ

2.5 ലിറ്റർ ഡീസൽ ബിഎസ്-IV എഞ്ചിനാണ് നിലവിലെ ഥാർ വാഗ്ദാനം ചെയ്യുന്നത്. ഇത് 105 bhp കരുത്തും 247 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി പ്രവർത്തിക്കുന്നു. 9.64 ലക്ഷം മുതൽ 10.1 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

120 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ ബിഎസ്-VI എഞ്ചിൻ പുതിയ ഥാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ ഫീച്ചറുകൾ, വലിയ ബോഡി, കൂടുതൽ കരുത്തുറ്റ ബിഎസ്-VI ഡീസൽ എഞ്ചിൻ എന്നിവയെല്ലാം പുതിയ മോഡലിന് ലഭിക്കും. നിലവിലെ പതിപ്പിനേക്കാൾ വില വളരെ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications