ഥാര്‍ DI മോഡലിനെ മഹീന്ദ്ര നിര്‍ത്തി
പുതിയ ഥാറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര ഥാര്‍ പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തെത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ മഹീന്ദ്ര ഥാറിന്റെ സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തോടെയായിരിക്കും പുത്തന്‍ ഥാര്‍ വില്‍പ്പനയ്‌ക്കെത്തുക.

ഥാറിന്റെ പ്രാരംഭ മോഡല്‍ മഹീന്ദ്ര നിര്‍ത്തിക്കഴിഞ്ഞു. നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമെ മഹീന്ദ്ര ഥാര്‍ ലഭ്യമാവുന്നുള്ളൂ. മുമ്പ് ഥാറിന്റെ ഡയറക്റ്റ് ഇഞ്ചക്ഷന്‍ (DI) എഞ്ചിന്‍ പതിപ്പ് ലഭ്യമായിരുന്നു.

ഥാറിന്റെ ഈ ബെയര്‍ബോണ്‍ വേര്‍ഷന് നല്ല സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ക്ക് ഇതിലും മികച്ചൊരു വാഹനം വേറെയുണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍.

നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാവുന്ന മഹീന്ദ്ര ഥാറിന് ദില്ലി എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 9.49 ലക്ഷം രൂപയാണ് വില. 2WD, 4WD എന്നിങ്ങനെ രണ്ടു പതിപ്പുകളിലായാണ് ഥാര്‍ DI ലഭ്യമായിരുന്നത്.

പ്രാരംഭ മോഡലിന് 6.72 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 7.24 ലക്ഷം രൂപയുമായിരുന്നു വില. 2.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ DI വകഭേദത്തിന്റെ ഹൃദയം. ഇത് 62 bhp കരുത്തും 195 Nm torque ഉം പരമാവധി കുറിക്കുന്നതാണ്.

നിലവില്‍ വില്‍പ്പനയക്കുള്ള ഥാര്‍ CRDe വകഭേദത്തിലെ 2.5 ലിറ്റര്‍ എഞ്ചിനാവട്ടെ 103.5 bhp കരുത്തും 247 Nm torque ഉം കുറിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് സുരക്ഷ ഫീച്ചറുകളായ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം), ഇബിഡി (ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എന്നിവ മഹീന്ദ്ര ഥാറിലില്ല എന്നതും ശ്രദ്ധേയം.

2019 ജൂലൈ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന സ്വകാര്യ കാറുകളില്‍ എബിഎസ്, ഇബിഡി എന്നിവ ഉള്‍പ്പെടുത്തണമെന്നുള്ളത് കര്‍ശന നിയമമാണ്.
Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ - കാരണങ്ങള്‍ നിരത്തി മാരുതി

വരാനിരിക്കുന്ന സ്‌പെഷല്‍ എഡിഷന്‍ ഥാറില്‍ ഈ ഫീച്ചറുകളെല്ലാം തന്നെ മഹീന്ദ്ര ഉള്‍പ്പെടുത്താനാണ് സാധ്യത. പുതിയ BNVSAP ചട്ടങ്ങള്‍ ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ നിലവില്‍ വരും.

പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇപ്പോഴുള്ള ഥാറിനെ മഹീന്ദ്ര വിപണിയില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തിലുള്ള സുരക്ഷ ഫീച്ചറുകളൊന്നും നിലവിലെ മഹീന്ദ്ര ഥാറിലില്ല എന്നുള്ളതാണ് ഇതിന് കാരണം.
Most Read: ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുത്തന്‍ ഥാറിനെ വിപണിയില്‍ അണിനിരത്താനാണ് മഹീന്ദ്രയുടെ തീരുമാനം. നിലവിലെ മോഡലിനെയപേക്ഷിച്ച് വ്യത്യസ്തമായ ഥാറായിരിക്കും അടുത്ത വര്‍ഷമെത്തുക.

ആകാരത്തിലും പുത്തന്‍ മഹീന്ദ്ര ഥാര്‍ വ്യത്യസ്തത പുലര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രണ്ട് ഫേസിംഗ് റിയര്‍ സീറ്റുകളുള്ള 2020 മഹീന്ദ്ര ഥാര്‍ പ്രീമിയം ഭാവത്തിലായിരിക്കുമെത്തുക.
Most Read: കിയ സെല്‍റ്റോസ് - ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പടെ ഒരുപിടി മികച്ച ഫീച്ചറുകളുമായാണ് പുതിയ മഹീന്ദ്ര ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര ഥാറിന്റെ ഹൃദയം.


Click it and Unblock the Notifications








