കിയ സെല്‍റ്റോസ് — ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

ഇന്ത്യയില്‍ വരാന്‍പോകുന്ന പുതിയ എസ്‌യുവിയുടെ പേര് കിയ മോട്ടോര്‍സ് പ്രഖ്യാപിച്ചു — സെല്‍റ്റോസ്. ജൂണ്‍ 20 -ന് കിയ സെല്‍റ്റോസ് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിക്കും. ഹ്യുണ്ടായിക്ക് കീഴിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ കിയ മോട്ടോര്‍സ്, ക്രെറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സെല്‍റ്റോസിനെ ഒരുക്കുന്നത്.

കിയ സെല്‍റ്റോസ് — ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

ആന്ധ്രാ പ്രദേശിലെ അനന്ദ്പൂര്‍ ശാലയില്‍ സെല്‍റ്റോസിന്റെ ഉത്പാദം കമ്പനി തുടങ്ങിക്കഴിഞ്ഞു. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലാണെങ്കിലും രാജ്യാന്തര വിപണിയിലെങ്ങും സ്വതന്ത്രമായാണ് കിയ മോട്ടോര്‍സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ചിത്രുമിതുതന്നെയാകും. ഹ്യുണ്ടായിയെക്കാളും പ്രീമിയം പ്രതിച്ഛായ കെട്ടിപ്പടുക്കാനായിരിക്കും കിയ ഇവിടെ ശ്രമിക്കുക. ഇക്കാരണത്താല്‍ ക്രെറ്റയെക്കാള്‍ ഉയര്‍ന്ന വില കിയ സെല്‍റ്റോസ് കുറിക്കും.

കിയ സെല്‍റ്റോസ് — ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എസ്‌യുവികളുമായാണ് സെല്‍റ്റോസിന്റെ പ്രധാന അങ്കം. എന്നാല്‍ ആകാരയളവില്‍ ഹാരിയര്‍, XUV500, കോമ്പസ് മോഡലുകളോളം വളര്‍ച്ച സെല്‍റ്റോസിനില്ല. എഞ്ചിന്‍ കരുത്തിലും കുഞ്ഞനായിരിക്കും കിയ എസ്‌യുവി. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ സെല്‍റ്റോസില്‍ തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കിയ സെല്‍റ്റോസ് — ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശം പിടിമുറുക്കിയാല്‍ ഹ്യുണ്ടായി ക്രെറ്റയും 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലേക്ക് കൂടുമാറും. നിലവില്‍ 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് ക്രെറ്റയുടെ ഹൃദയം. നവീനമായ ഫീച്ചറുകള്‍ ഒട്ടനവധി കിയ സെല്‍റ്റോസില്‍ പ്രതീക്ഷിക്കാം.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

കിയ സെല്‍റ്റോസ് — ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

വൈദ്യുത പാര്‍ക്കിങ് ബ്രേക്ക്, വൈദ്യുത സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, വെന്റിലേഷന്‍ സൗകര്യമുള്ള സീറ്റുകള്‍, വിവിധ ഡ്രൈവിങ് മോഡുകള്‍, സ്റ്റീയറിങ് അസിസ്റ്റ് മോഡുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി വിശേഷങ്ങള്‍ ഒരുപാട് പുതിയ കിയ സെല്‍റ്റോസിലുണ്ടാവും.

Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

കിയ സെല്‍റ്റോസ് — ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

റിപ്പോര്‍ട്ടുകള്‍ പ്രകാരം പാഡില്‍ ഷിഫ്റ്ററുകളുമുണ്ട് എസ്‌യുവിയില്‍. മുന്‍ വീല്‍ ഡ്രൈവാണ് സെല്‍റ്റോസ്. ഇക്കാര്യം കിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേസമയം, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും സെല്‍റ്റോസിന് കമ്പനി നല്‍കുമോയെന്ന് കണ്ടറിയണം. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ പ്രവര്‍ത്തിക്കും. പരിസ്ഥിതി സൗഹര്‍ദ്ദമായ വിപണി ലക്ഷ്യമിട്ട് ഹൈബ്രിഡ്, ഇലക്ട്രിക് പതിപ്പുകളെയും സെല്‍റ്റോസില്‍ അവതരിപ്പിക്കാന്‍ കിയയ്ക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
Kia Announces The Name ‘Seltos’ For Its Upcoming SUV In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X