പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

ഇലക്ട്രിക്ക് വാഹന രംഗത്ത് വളരെ നാളുകളായി സജീവമായുള്ള നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങളായ E2O, E2O പ്ലസ്സ് എന്നിവ മഹീന്ദ്ര അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. ഇവയുടെ വിടവു നികത്താന്‍ വിപണിയിലെ പല വിഭാഗങ്ങളിലേക്കും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നിര തന്നെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

2021 -ഓടോ പുതുതലമുറ ഇലക്ട്രിക്ക് വാഹനങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കങ്ങളിലാണ് മഹീന്ദ്ര. മൂന്ന് പുതിയതായി വിപണിയിലിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര എം.ഡി പവന്‍ ഗൊയെന്‍ക വ്യക്തമാക്കി.

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

E2O, E2O പ്ലസ്സ് എന്നിവയുടെ സ്ഥാനത്തേക്ക് KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

2018 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പുറത്തിറങ്ങാന്‍ പോകുന്ന eKUV100 -ന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന 40kW കരുത്തുള്ള ബാറ്ററിയാവും വാഹനത്തില്‍ വരുന്നത്.

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

ഇലക്ട്രിക്ക് വാഹന രംഗത്തെ പ്രാരംഭ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് പ്രധാനമായും eKUV100 ഒരുക്കുന്നത്. നഗരത്തിനുള്ളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനം അടുത്തിടെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

eKUV100 -ന് ശേഷം XUV300 -നെ ആസ്പദമാക്കി ഒരു ഇലക്ട്രിക്ക് എസ്‌യുവിയെ പുറത്തിറക്കാനാണ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്. വിപണിയില്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയ XUV300 വളരെ പെട്ടെന്ന് ജനപ്രീതി ആകര്‍ഷിച്ചതും വില്‍പ്പനയുള്ളതുമായ ഒരു മോഡലാണ്. അതിനാല്‍ തന്നെ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും ജനശ്രദ്ധ ആകര്‍ഷിക്കും എന്ന വിശ്വാസത്തിലാണ് നിര്‍മ്മാതാക്കള്‍.

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

നിലവില്‍ ഹ്യുണ്ടായി കോനയാണ് വിപണിയിലുള്ള ഏക ഇലക്ട്രിക്ക് എസ്‌യുവി. 23 ലക്ഷം രൂപയാണ് കോന ഇലക്ട്രിക്കിന്റെ വില. XUV300 EV -യെ അല്‍പ്പം കൂടെ കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

Most Read: സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പ് എത്തുന്നു

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

XUV300 പുറത്തിറക്കിയ സമയത്തു തന്നെ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കുമെന്ന് മഹീന്ദ്ര ഉറപ്പു നല്‍കിയിരുന്നു. 2020 -ല്‍ വാഹനത്തെ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ദൂര സഞ്ചരിക്കാവുന്ന തരത്തിലാണ് കമ്പനി വാഹനത്തെ ഒരുക്കുന്നത്.

Most Read: മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തിരിക്കുകയാണ്. ആയതിനാല്‍ ഫോര്‍ഡിന്റെ നാലു മീറ്ററില്‍ താഴെയുള്ള സെഡാനായ ആസ്പയറിന്റെ റീബാഡ്ജ് ചെയ്ത പതിപ്പിനെ ഇലക്ട്രിക്ക് സെഡാനായി പുറത്തിറക്കാനാണ് മഹീന്ദ്രയുടെ തീരുമാനം.

Most Read: ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്പ്

പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുമായി മഹീന്ദ്ര

നിലവില്‍ ഇലക്ട്രിക്ക് സെഡാനായി e-വെറിറ്റോ എന്ന പേരില്‍ മഹീന്ദ്ര ഒരു മോഡല്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വാഹനത്തിന് വലിയ വിലയാണ്. കമ്പനിയുടെ ഇലക്ട്രിക്ക് വാഹന ശ്രേണിയില്‍ e-വെറിറ്റോയുടെ കീഴിലാവും ആസ്പയറിന്റെ സ്ഥാനം. വാഹനത്തെ 2021 -ല്‍ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

Article Published On: Thursday, August 8, 2019, 16:51 [IST]
English summary
Mahindra to launch three new electric vehicles in 2021. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X