ബിഎസ് VI മാരുതി ആൾട്ടോ; ഒക്ടോബർ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ ആൾട്ടോ ബിഎസ്-VI പതിപ്പിന് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളുമാണ് ഈ ഒക്ടോബറിൽ വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ ഉത്സവ ഓഫറിന്റെ ഭാഗമായി 60,000 രൂപ വരെ ആനുകൂല്യങ്ങളാണ് ആൾട്ടോ ബിഎസ്-VI പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ ഓഫറിൽ 40,000 രൂപ ഡിസ്‌കൗണ്ട് ഉൾപ്പെടുന്നു. കമ്പനിയുടെ ഡീലർഷിപ്പിനൊപ്പം നിങ്ങളുടെ പഴയ കാർ വിൽക്കാൻ തീരുമാനിക്കുമ്പോൾ 20,000 എക്സ്ചേഞ്ച് ബോണസും നിർമ്മാതാക്കൾ നൽകുന്നു. അതിനൊപ്പം പെട്രോൾ മോഡലുകളുടെ എല്ലാ പതിപ്പുകൾക്കും 5000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും മാരുതി വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ വാഹന നിരയിൽ നിന്ന് ബിഎസ്- VI നിലവാരം നേടുന്ന ആദ്യ മോഡലാണ് ആൾട്ടോ 800. ബിഎസ്-VI മോഡലിന് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തതായി മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

47.3 bhp കരുത്തും 69Nm torque ഉം ഉത്പാദിപ്പിക്കുന്ന BS-VI കംപ്ലയിന്റ് 800 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ ഹാച്ച്ബാക്കിന്റെ ഹൃദയം.

എഞ്ചിൻ അടിസ്ഥാനപരമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫാക്ടറി ഘടിപ്പിച്ച CNG കിറ്റും ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു. CNG മോഡിൽ എഞ്ചിൻ 40.36 bhp കരുത്തും 60 Nm torque ഉം ഉൽപാദിപ്പിക്കുന്നു.

ഡ്യുവൽ-ടോൺ ഇന്റീരിയറുകളാണ് ഹാച്ച്ബാക്കിൽ വരുന്നത്. ഉയർന്ന പതിപ്പുകളിൽ ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററികളും കമ്പനി നൽകുന്നു.

സ്മാർട്ട് ഫോൺ പെയറിങ്ങിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെൻട്രൽ ലോക്കിംഗ് സംവിധാനം, റിമോട്ട് കീലെസ് എൻട്രി, എയർ കണ്ടീഷനിംഗ് എന്നിവയാണ് അകത്തളത്തിലെ മറ്റ് സവിശേഷതകൾ.
Most Read: പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

ആൾട്ടോയുടെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഒരുക്കിയിരിക്കുന്ന സ്മാർട്ട് പ്ലേ ഡോക്ക് കോളുകൾ, ഗാനങ്ങൾ, നാവിഗേഷൻ എന്നിങ്ങനെ പല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഫോണിനെ ഒരു ടച്ച് ഇന്റർഫേസാക്കി പരിവർത്തനം ചെയ്യുന്നു.
Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

ആൾട്ടോ ഹാച്ച്ബാക്കിൽ അടിസ്ഥാന സുരക്ഷാ സവിശേഷതകൾ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. പിൻ പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ, പാസഞ്ചർ സൈഡ് എയർബാഗുകൾ, EBD (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ) സുവിധാനമുള്ള ABS (ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം). സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

സെപ്റ്റംബർ മാസത്തിൽ 15,079 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്ത ആൾട്ടോ കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള വാഹനമാണ്. സെപ്റ്റംബറിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് കൂടിയാണിത്.

ആൾട്ടോ 800 -ന് 2.88 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. കമ്പനിയുടെ ഉത്സവ ഓഫറിനൊപ്പം ഹാച്ച്ബാക്കിന്റെ വില ഇപ്പോൾ 2.22 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications








